ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖനായ ഒരു തെയ്യം കലാകാരനായിരുന്നു കണ്ണപ്പെരുവണ്ണാൻ. 1903 കന്നിമാസത്തിൽ കരിവെള്ളൂരിലെ ചെറുമൂലയാണ് ജനനസ്ഥലം. പിതാവ് കുട്ട്യാമ്പു മണക്കാടനും പ്രശസ്തനായ തെയ്യം കലാകാരനാണ്. സി.പി. കൃഷ്ണന്റെ ശിഷ്യനായി അഷ്ടാംഗ ഹൃദയം പഠിച്ച ഇദ്ദേഹം എഴുപതു വർഷത്തോളം ചികിത്സാ രംഗത്തു പ്രവർത്തിച്ചു. ചെറുപ്പത്തിൽ കർഷകസംഘം പ്രവർത്തനമായും നിരക്ഷരരെ അക്ഷരം പഠിപ്പിക്കലുമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് തമ്പ്രാക്കളുടെ എതിർപ്പിൽ ഇതൊക്കെ അവസാനിപ്പിച്ചു. അക്കാലത്ത് വായനശാലകൾ കൊണ്ടുവരുന്നതിനും നന്നായി പ്രവർത്തിച്ചിരുന്നു. സംസ്കൃതം , ചികിത്സ എന്നിവയിൽ നല്ല അറിവായിരുന്നു. 2004 ഡിസംബർ 8 നാണ് അദ്ദേഹം മരിക്കുന്നത്.

തെയ്യങ്ങൾ തിരുത്തുക

വേട്ടക്കൊരുമകൻ, ചുകന്നമ്മ, പുതിയഭഗവതി, മുച്ചിലോട്ട് ഭഗവതി, കിഴക്കൻ ദൈവം,ബാലി ... കതിവന്നൂർ വീരൻ ആയിരുന്നു അദ്ദേഹത്തിനു പ്രിയം. ഏതാണ്ട് അറുന്നൂറിലധികം തവണ ഈ തെയ്യം കെട്ടിയാടിയതായി പറയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കണ്ണപ്പെരുവണ്ണാൻ&oldid=3627474" എന്ന താളിൽനിന്ന് ശേഖരിച്ചത്