കല്ലടക്കൊമ്പൻ
കാസർഗോഡ് പെരിയയിൽ നിന്നും കണ്ടെത്തിയ ഒരു ചെറുസസ്യമാണ് കല്ലടക്കൊമ്പൻ. (ശാസ്ത്രീയനാമം: Brachystelma vartakii). കേരളത്തിൽ നിന്നും Brachystelma ജനുസിൽ കണ്ടെത്തിയ രണ്ടാമത്തെ ഇനമാണിത്. അഞ്ചു സെന്റിമീറ്റർ നീളമുള്ള ഈ ചെടിയുടെ പൂക്കൾക്ക് റോസ്, പിങ്ക് നിറമാണ്. അഞ്ചിതളാണ് പൂക്കൾക്ക് ഉള്ളത്. മെയ് മാസത്തിൽ പുഷ്പിക്കുന്ന ഈ ചെടിയിൽ ജൂൺ-ആഗസ്ത് മാസത്തിൽ കായയുണ്ടാവും. വേരിൽ ഉരുളക്കിഴങ്ങുപോലെയുണ്ടാവുന്ന കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. ഏപ്രിൽ മാസത്തോടെ ചെങ്കൽപ്പാറയിലെ മറ്റു പുൽവർഗ്ഗങ്ങൾ വാടിക്കഴിയുമ്പോഴാണ് ഈ ചെടി തളിർക്കുന്നത്. [1]
കല്ലടക്കൊമ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | B. vartakii
|
Binomial name | |
Brachystelma vartakii Kambale & S. R. Yadav
|
ലണ്ടനിൽനിന്നുള്ള പ്രസിദ്ധീകരണമായ ക്യൂ ബൊട്ടാണിക്കൽ ഗാർഡന്റെ ജേർണലിൽ ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര കൊലാപ്പൂർ ശിവാജി സർവകലാശാലയിലെ എസ്.ആർ.യാദവ്, ശരദ് എസ്.കമ്പളെ എന്നിവരാണ് പെരിയയിലെ ചെങ്കൽപ്പാറയിൽനിന്ന് ഇവ കണ്ടെത്തിയത്. പുണെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ ഡോ.വി.ഡി. വാർട്ടക്കിന്റെ പേരിൽ ഈ സസ്യം അറിയപ്പെടുന്നു. കേരളത്തിൽനിന്ന് കണ്ടെത്തിയ ബ്രാക്കി സ്റ്റെൽമ വിഭാഗത്തിൽപ്പെടുന്ന രണ്ടാമത്തെ ഇനമാണിത്.