ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാളചലച്ചിത്രപിന്നണിഗായകനാണ് അഫ്സൽ (ജനനം 1973 ഏപ്രിൽ14). ചലച്ചിത്രഗാനങ്ങൾ[1] കൂടാതെ ഇദ്ദേഹം ആലപിച്ച ഭക്തിഗാനങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും കാസറ്റുകളും പുറത്തിറങ്ങിയിട്ടുണ്ട്.[2] ജൂനിയർ എസ്.പി.ബി. എന്ന് ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.[3]

റിഥം പ്രോഗ്രാമിംഗ്, ഡ്രം വാദനം മുതലായ മേഖലകളിലും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.[3]

ജീവിതരേഖ

തിരുത്തുക

ഫോർട്ട് കൊച്ചി[3] സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഇസ്മായീലും മാതാവ് സുഹ്രയുമാണ്. ഇദ്ദേഹത്തിന്റെ സഹോദരനായ ഷക്കീറിൽ നിന്ന് അഫ്സൽ റിഥം പ്രോഗ്രാമിംഗ് പഠിച്ചിട്ടുണ്ട്. ഈ മേഖലയിൽ മോഹൻ സിതാര, ബേണി ഇഗ്നേഷ്യസ്, രവീന്ദ്രൻ എന്നിവരോടൊപ്പം ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.[2]

ചലച്ചിത്രഗാനങ്ങളിൽ ട്രാക്ക് പാടി തുടക്കമിട്ട അദ്ദേഹം മോഹൻ സിതാരയുടെ സംഗീതസംവിധാനത്തിൽ വല്യേട്ടൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പിന്നണിഗാനം ആലപിച്ചതെങ്കിലും ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ ഈ ഗാനം നീക്കം ചെയ്യപ്പെട്ടിരുന്നു.[1] എം.ജി. ശ്രീകുമാറുമൊത്തുള്ള ഒരു കവ്വാലിയായിരുന്നു ഈ ഗാനം. കല്യാണരാമൻ, നമ്മൾ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അദ്ദേഹം തുടർന്ന് പാടുകയുണ്ടായി.[2]

സംഗീതവിദ്യാലയം

തിരുത്തുക

ഇദ്ദേഹവും സഹോദരന്മാരും ചേർന്ന് ദോഹയിൽ ഏഷ്യൻ ആർട്‌സ് സെന്റർ എന്ന വിദ്യാലയത്തിൽ സംഗീതം, ചിത്രരചന, നൃത്തം എന്നിവ പഠിപ്പിക്കുന്നുണ്ട്.[4]

  1. 1.0 1.1 "അഫ്സൽ". എം.3ഡി.ബി. Retrieved 2013 ജൂലൈ 19. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 2.2 "ബയോഡേറ്റ ഓഫ് അഫ്സൽ സിംഗർ". Archived from the original on 2012-12-09. Retrieved 2013 ജൂലൈ 19. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 3.2 "http://www.nrimalayalee.com/%E0%B4%AF%E0%B5%81%E0%B4%B5%E0%B4%A4%E0%B4%B2%E0%B4%AE%E0%B5%81%E0%B4%B1%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B4%B8%E0%B5%8D%E0%B4%A4-%E0%B4%97%E0%B4%BE%E0%B4%AF.html". എൻ.ആർ.ഐ. മലയാളി. Archived from the original on 2013-07-19. Retrieved 2013 ജൂലൈ 19. {{cite web}}: Check date values in: |accessdate= (help); External link in |title= (help)
  4. "ഗായകൻ അഫ്‌സൽ ഖത്തറിൽ സംഗീത വിദ്യാലയം തുടങ്ങുന്നു". മാക്സ് ന്യൂസ്. Archived from the original on 2016-03-05. Retrieved 2013 ജൂലൈ 19. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അഫ്‌സൽ&oldid=3772056" എന്ന താളിൽനിന്ന് ശേഖരിച്ചത്