വിക്കിപീഡിയ:വാക്സിൻ തിരുത്തൽ യജ്ഞം 2021
വിക്കിപീഡിയയിൽ വാക്സിനുകളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി മെയ് 8 മുതൽ മെയ് 31 വരെ വാക്സിനുകളെയും, അനുബന്ധ വിഷയങ്ങളെയും കുറിച്ച് ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. കേരളത്തിൽ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സംരംഭം. വാക്സിനുകളോടനുബന്ധിച്ച് ധാരാളം വ്യാജവാർത്തകൾ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നതുകൊണ്ട്, ജനങ്ങൾക്ക് വാക്സിനുകളെക്കുറിച്ച് സുതാര്യവും, സമകാലികവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങാൻ സാധിക്കുന്ന ചില ലേഖനങ്ങൾ ഈ പട്ടികയിൽ കാണാം. പട്ടികയിൽ ഇല്ലാത്ത ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്. ഉദ്ഘാടനംതിരുത്തുകവാക്സിനേഷൻ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ഘാടനപരിപാടി ഇന്ത്യൻ സമയം 2021 മെയ് 8 ന് വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കും. പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം. നിയമങ്ങൾതിരുത്തുകഒരു ലേഖനം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
ലേഖനങ്ങൾ സമർപ്പിക്കുകതിരുത്തുകനിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. ഫൗണ്ടൻ ടൂളിൽ ചേർത്ത ലേഖനങ്ങൾ മാത്രമേ സംഘാടകർക്ക് വിലയിരുത്താൻ കഴിയൂ. ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക. ഫലകംതിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
സമ്മാനങ്ങൾതിരുത്തുകഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ ആദ്യ എഡിറ്റർമാർക്കുള്ള പ്രതിഫലമായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്നുണ്ട്.
വിജയികൾ ആമസോൺ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ഈ മെയിൽ വിലാസമോ, ആമസോൺ അക്കൗണ്ട് ഇല്ലാത്തപക്ഷം സമ്മാനക്കൂപ്പൺ അയച്ച് തരാനുതകുന്ന ഇന്ത്യയിലെ അഡ്രസോ സംഘാടകസമിതിയുമായി പങ്കുവയ്ക്കേണ്ടതുണ്ട്. സംഘാടനംതിരുത്തുകഇംഗ്ലിഷ് വിക്കിപീഡിയയിൽ നടക്കുന്ന വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള പ്രൊജക്റ്റുമായി സഹകരിച്ചാണ് ഈ തിരുത്തൽ യജ്ഞം നടത്തുന്നത്. വിക്കിമീഡിയ ഡി.സി, KNoW Science ഇനീഷ്യേറ്റീവ്, സി.ഐ.എസ് എ-റ്റു-കെ, ലോകാരോഗ്യ സംഘടനയുടെ വാക്സിൻ സേഫ്റ്റി നെറ്റ്വർക്ക്, ഇൻഫോക്ലിനിക്ക്, വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പ് എന്നിവരും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളികളാണ്. |