എം. ശിവറാം
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു വേണ്ടി പ്രവർത്തിച്ചിട്ടുള്ള ഒരു പ്രമുഖ പത്രപ്രവർത്തകനാണ് എം. ശിവറാം. തെക്കുകിഴക്കൻ ഏഷ്യയിലെ മുഖ്യലേഖകനായിരുന്നു. തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളെക്കുറിച്ച് അതി സൂക്ഷ്മ വിവരങ്ങൾ പോലും അറിയാമായിരുന്നു ശിവറാമിന്. വിയറ്റ്നാം യുദ്ധത്തെപ്പറ്റി 'വിയറ്റ്നാം വാർ വൈ' (1965) എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധക്കാലത്ത് തെക്കുകിഴക്കനേഷ്യയിൽ ശിവറാം റിപ്പോർട്ടിങ് നടത്തി. 1947-52 കാലത്ത് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ.) - റോയിട്ടേഴ്സ് കൂട്ടുകെട്ടിന്റെ ഫോറിൻ എഡിറ്ററായി ശിവറാം നിയമിതനായി. ഇക്കാലത്ത് ചൈനയിലെ ബെയ്ജിങ് മുതൽ ഈജിപ്തിലെ കെയ്റോ വരെ യാത്ര ചെയ്ത് വാർത്തകൾ റിപ്പോർട്ട് ചെയ്തു. കൊറിയൻ യുദ്ധം (1950), ഈജിപ്തിൽ നടന്ന പട്ടാള അട്ടിമറി (1952) തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. വിദേശജീവിതത്തിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ശിവറാം മുംബൈയിൽ ഫ്രീപ്രസ് ജേണലിൽ അസിസ്റ്റന്റ് എഡിറ്ററായി[1] [2] [3].
എം. ശിവറാം | |
---|---|
ജനനം | ശിവരാമ പിള്ള നവംബർ 14 1907 |
മരണം | നവംബർ 20, 1972 | (പ്രായം 65)
ദേശീയത | ഭാരതീയൻ |
അറിയപ്പെടുന്നത് | പത്രപ്രവർത്തനം |
ജീവിതപങ്കാളി(കൾ) | ജാനമ്മ |
ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ കോന്നവത്തുവീട്ടിൽ 1907 നവംബർ 14-ന് ശിവരാമ പിള്ള എന്ന എം. ശിവറാം ജനിച്ചു. മികച്ച വാർത്താ പരമ്പരയ്ക്ക് അദ്ദേഹത്തിന്റെ പേരിൽ തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്[4]. 1972 നവംബർ 20-ന് ശിവറാം അന്തരിച്ചു.
ജീവിത രേഖ
തിരുത്തുക- 1907 ജനനം
- 1926 അധ്യാപകനായി
- 1928 നാടുവിട്ടു; എ.പി.ഐ.യിൽ ലേഖകൻ
- 1929 ബാങ്കോക്കിൽ 'നേഷൻ', 'ബാങ്കോക്ക് ക്രോണിക്കിൾ' എന്നിവയുടെ എഡിറ്റർ
- 1935 തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ
- 1942 റോയിട്ടേഴ്സിന്റെ മുഖ്യലേഖകൻ
- 1947 പി.ടി.ഐ.- റോയിട്ടറിന്റെ ഫോറിൻ എഡിറ്റർ
- 1952 ഫ്രീപ്രസ് ജേണലിൽ
- 1953 ആകാശവാണിയിൽ
- 1955 ഇന്ത്യൻ ന്യൂസ് സർവീസിൽ
- 1960 'മലയാ മെയിൽ' എഡിറ്റർ
- 1964 ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ബ്യൂറോ ചീഫ്
- 1966 തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ്
- 1968 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം സ്ഥാപിച്ചു
- 1972 മരണം
അവലംബം
തിരുത്തുക- ↑ മുൻപേ പറന്നവർ - തിരിച്ചുവരാത്ത തീർത്ഥാടനം - പി. സുജാതൻ|http://mediamagazine.in/content/%E0%B4%AE%E0%B5%81%E0%B5%BB%E0%B4%AA%E0%B5%87-%E0%B4%AA%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC-3 Archived 2012-11-12 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-16. Retrieved 2013-11-16.
- ↑ മഹച്ചരിതമാല - എം. ശിവറാം, പേജ് - 562, ISBN 81-264-1066-3
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-27. Retrieved 2013-11-16.