വിക്കിപീഡിയ:ഫെമിനിസം ആന്റ് ഫോക്ലോർ
വിക്കിപീഡിയയിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാടോടി സംസ്കാരങ്ങളെയും നാടോടിക്കഥകളിലെ സ്ത്രീകളെയും രേഖപ്പെടുത്തുന്നതിനായി പ്രതിവർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര എഴുത്ത് മത്സരമാണ് ഫെമിനിസം ആന്റ് ഫോക്ലോർ. ലോകമെമ്പാടുമുള്ള നാടോടി പാരമ്പര്യങ്ങൾ രേഖപ്പെടുത്തുന്നതിനായി വിക്കിമീഡിയ കോമൺസിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി കാമ്പെയ്‌നായ വിക്കി ലവ്സ് ഫോക്ലോറിന്റെ (ഡബ്ല്യുഎൽഎഫ്) വിക്കിപീഡിയ പതിപ്പാണ് ഈ പ്രോജക്റ്റ്. നിയമങ്ങൾതിരുത്തുകഒരു ലേഖനം ഫെമിനിസം ആന്റ് ഫോക്ലോർ പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്. ഓരോ വർഷവും ഈ നിയമങ്ങളിൽ മാറ്റം വരാവുന്നതാണ് അതിനാൽ കൃത്യമായ നിയമങ്ങൾക്കായി ആ വർഷത്തെ പേജ് നോക്കുക.
|
പ്രായോജകർ
തിരുത്തുകവിവിധ രാജ്യങ്ങളിൽ ഈ പദ്ധതിയുമായി സഹകരിക്കുന്നവർ
തിരുത്തുകഇന്ത്യ, യുഎസ്എ, ഇറ്റലി, ഫ്രാൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ടുണീസ്, ഘാന, ഫിലിപ്പൈൻസ്, ജനീവ എന്നീ 12 രാജ്യങ്ങളിൽ നിന്നുള്ള വിക്കിമീഡിയ അഫിലിയേറ്റുകളും സംഘടനകളും ഈ വിക്കിപീഡിയ പദ്ധതിക്ക് പിന്തുണ നൽകുന്നു.