വിക്കിപീഡിയയിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാടോടി സംസ്കാരങ്ങളെയും നാടോടിക്കഥകളിലെ സ്ത്രീകളെയും രേഖപ്പെടുത്തുന്നതിനായി പ്രതിവർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിക്കിപീഡിയയിൽ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര എഴുത്ത് മത്സരമാണ് ഫെമിനിസം ആന്റ് ഫോക്ലോർ. ലോകമെമ്പാടുമുള്ള നാടോടി പാരമ്പര്യങ്ങൾ രേഖപ്പെടുത്തുന്നതിനായി വിക്കിമീഡിയ കോമൺസിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി കാമ്പെയ്നായ വിക്കി ലവ്സ് ഫോക്ലോറിന്റെ (ഡബ്ല്യുഎൽഎഫ്) വിക്കിപീഡിയ പതിപ്പാണ് ഈ പ്രോജക്റ്റ്.
ഒരു ലേഖനം ഫെമിനിസം ആന്റ് ഫോക്ലോർ 2021 പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
ലേഖനം 2021 ഫെബ്രുവരി 1 നും 2021 മാർച്ച് 31 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
ലേഖനം മിനിമം 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
ഫെമിനിസം, നാടോടി സംസ്കാരങ്ങൾ, നാടോടിക്കഥകൾ എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
2021 ഫെബ്രുവരി 1 - മാർച്ച് 3111:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.
പങ്കെടുക്കുന്നവർ പേര് ചേർക്കുന്നതിനായി ആദ്യം സ്വന്തം പേരിൽ ലോഗ് ഇൻ ചെയ്യുക. എന്നിട്ട് ഈ താളിൽ തന്നെ മുകളിൽകാണുന്ന മൂലരൂപം തിരുത്തുക എന്ന മെനു ലിങ്കിൽ ക്ലിക്കു ചെയ്യുക. അപ്പോൾ ഈ താൾ എഡിറ്റു ചെയ്യാവുന്ന രൂപത്തിലാവും. തുടർന്ന് താളിന്റെ അവസാനഭാഗത്തേക്ക് സ്ക്രോൾ ചെയ്ത് അവസാനത്തെ പേരിനു താഴെ # ~~~~ എന്നുമാത്രം രേഖപ്പെടുത്തി സേവ് ചെയ്യുക. (അതായത് # എന്ന ചിഹ്നവും ഒരു സ്പേസും തുടർന്ന് ടിൽഡ എന്നറിയപ്പെടുന്ന ~ എന്ന ചിഹ്നം നാലുപ്രാവശ്യം അടുത്തടുത്തായും ടൈപ്പു ചെയ്തു ചേർക്കുക. എന്നിട്ട് മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ അമർത്തുക). അപ്പോൾ നിങ്ങളുടെ ഒപ്പ് (വിക്കിപീഡിയയിൽ നിങ്ങൾ രെജിസ്റ്റർ ചെയ്ത യൂസർ നെയിമും (ഉപയോക്തൃനാമം) ഇപ്പോൾ ഇവിടെ പേരുചേർത്ത സമയവും) ക്രമനമ്പർ സഹിതം സ്വയം ലിസ്റ്റിൽ അവസാനവരിയായി പ്രത്യക്ഷപ്പെടുന്നതാണ്.
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്: