വിക്കിപീഡിയയിൽ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് എന്ന വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കുന്നതിനുവേണ്ടി 2024 ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പും, അനുബന്ധ വിഷയങ്ങളെയും കുറിച്ച് ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പുമായി സുതാര്യവും, സമകാലികവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾക്ക് തുടങ്ങാനും അതുപോലെ തന്നെ വിവരങ്ങൾ ചേർത്തു വികസിപ്പിക്കാനും സാധിക്കുന്ന ചില ലേഖനങ്ങൾ ഈ പട്ടികയിൽ കാണാം. പട്ടികയിൽ ഇല്ലാത്ത ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾക്ക് തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
വിക്കിയിൽ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നല്ല ലേഖനങ്ങൾ ഉണ്ടാവുന്നതിലേക്കുവേണ്ടിയാണ് ഈ തിരുത്തൽ യജ്ഞം.
അതിനാൽ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലേഖനങ്ങളാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ പരിധിയിൽ വരുന്നത്.
ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളുടെ ലേഖനങ്ങൾ, ലോക്‌സഭാ അംഗങ്ങളുടെ ലേഖനങ്ങൾ തുടങ്ങിയ ലേഖനങ്ങളും എഴുതാം.
ലേഖനം മലയാളത്തിൽ ആയിരിക്കണം. മറ്റ് ഭാഷകളിൽ നിന്ന് തർജമ ചെയ്ത ലേഖനങ്ങളും, ഇംഗ്ലിഷിൽ അവലംബങ്ങൾ ഉള്ള ലേഖനങ്ങളും പരിഗണിക്കും. പക്ഷേ, ലേഖനത്തിന് യാന്ത്രികപരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
താങ്കൾ ഒരു പുതിയ ഉപയോക്താവാണെങ്കിൽ വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കാവുന്നതാണ്.
ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പി എഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കേണ്ട {{ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം 2024|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം 2024|created=yes}}
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
{{ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് തിരുത്തൽ യജ്ഞം 2024|expanded=yes}}