ഉഡുപ്പി മട്ടു ഗുള്ള വഴുതന
കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ മട്ടു (മട്ടി എന്നും അറിയപ്പെടുന്നു) ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്ന പച്ച നിറത്തിലുള്ള ഒരു തരം വഴുതനയാണ് ഉഡുപ്പി മട്ടു ഗുള്ള (ഇംഗ്ലീഷ്: Udupi Mattu Gulla, കന്നഡ: ಉಡುಪಿ ಮಟ್ಟುಗುಳ್ಳ) എന്നറിയപ്പെടുന്നത്. വർഷത്തിൽ ചില മാസങ്ങളിൽ മാത്രമാണ് ഈ വഴുതന ലഭ്യമാകുന്നത്. 2011-ൽ ഈ കാർഷികോത്പന്നത്തിന് ഭൂപ്രദേശസൂചിക പദവി ലഭിച്ചു.
ഉഡുപ്പി മട്ടു ഗുള്ള വഴുതന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | Eudicots
|
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. melongena
|
Binomial name | |
Solanum melongena | |
Synonyms | |
Solanum ovigerum Dunal |
വിവരണം
തിരുത്തുകഉരുണ്ട ആകൃതിയാണ് ഈ വഴുതനക്ക് 'ഗുള്ള' എന്ന വിശേഷണത്തിനു കാരണമായത്. എന്നാൽ സാധാരണയായി കാണപ്പെടുന്ന പർപ്പിൾ നിറത്തിലുള്ള ഉരുണ്ട വഴുതനയിൽ നിന്ന് വ്യത്യസ്തമാണ് ഇളം പച്ച നിറത്തിലുള്ള ഇതിന്റെ രുചി. രുചിയിലുള്ള വ്യത്യസ്തതയും ഒരു പ്രത്യേക പ്രദേശത്ത് മാത്രം കൃഷി ചെയ്യപ്പെടുന്നതും ഈ വഴുതനക്ക് ഭൂപ്രദേശസൂചിക പദവി ലഭിക്കുവാൻ കാരണമായി.
ഉഡുപ്പി പാചകവിഭവങ്ങളിലെ പ്രത്യേകിച്ച് സാമ്പാറിലെ ഒരു പ്രധാന പച്ചക്കറിയിനമാണ് മട്ടു വഴുതന. നാനൂറ് വർഷത്തിലേറെയായി മട്ടുപ്രദേശത്ത് ഈ വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു. ഉഡുപ്പിയിലെ അഷ്ഠമടങ്ങളിലൊന്നായ സോദേ മഠത്തിലെ അധിപനായിരുന്ന ശ്രീ വഡിരാജയാണ്(1480–1600) മട്ടു ഗ്രാമനിവാസികൾക്ക് കൃഷി ചെയ്യുവാനായി ഈ പ്രത്യേകതരം വഴുതനവിത്തുകൾ നൽകിയതെന്നാണ് ഐതിഹ്യം.[1] പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നു വരുന്ന പര്യാര എന്ന ഉത്സവത്തിന് മട്ടു നിവാസികൾ ഈ വഴുതന തങ്ങളുടെ സംഭാവന (ഹൊറേ കാണികേ) എന്ന നിലയിൽ സമർപ്പിക്കാറുണ്ട്. ഉഡുപ്പി ക്ഷേത്രത്തിൽ തയ്യാറാക്കപ്പെടുന്ന സാമ്പാർ, പല്യ (തോരൻ), ഗൊജ്ജു തുടങ്ങിയ വിഭവങ്ങളിലുപയോഗിക്കുന്ന ഒരേ ഒരിനം വഴുതന മട്ടു വഴുതനയാണ്.[2]
ഇപ്പോൾ മട്ടുവിലും സമീപമുള്ള പംഗള, കൊപ്ല, കൈപ്പുഞ്ചാൽ തുടങ്ങിയ പ്രദേശങ്ങളിലുമായി ഇരുനൂറിലധികം കർഷകർ ഏകദേശം 150 ഏക്കർ സ്ഥലത്ത് മട്ടു വഴുതന കൃഷി ചെയ്തു വരുന്നു. മൺസൂണിനു ശേഷം സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ വിത്തുകൾ പാകിത്തുടങ്ങും. ജനുവരി മുതൽ മേയ് വരെ ഈ വഴുതന വിപണിയിൽ ലഭ്യമാകും.
കീടങ്ങളുടെ ആക്രമണവും ബി.ടി. വഴുതനയുടെ ഉത്പാദനവും ഇടക്കാലത്ത് മട്ടു വഴുതനയുടെ ഉത്പാദ്നക്ഷയത്തിനിടയാക്കിയിരുന്നു. എന്നാൽ മട്ടു ഗ്രാമനിവാസികൾ ഹോർട്ടി കൾച്ചർ വകുപ്പിന്റെയും കാർഷിക വിദഗ്ദരുടെയും കൃഷിരീതികൾ അവലംബിച്ചത് മൂലം മികച്ച വിളവ് നേടിയെടുക്കുവാനായി.
അവലംബം
തിരുത്തുക- ↑ Udupi’s Mattu Gulla set to go international, ദ ഹിന്ദു, 2015 മാർച്ച് 05
- ↑ "മാംഗ്ലൂരിയൻ.കോം വെബ്സൈറ്റ്". Archived from the original on 2012-06-05. Retrieved 2016-01-30.