ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ശാർക്കര കാളിയൂട്ടിന്റെ അനുഷ്ഠാന ചടങ്ങുകളുടെ ആറാം രംഗമാണ് കണിയാരു പുറപ്പാട്.

ചടങ്ങുകൾ

തിരുത്തുക

നനയർ കണിയാരും കാന്തൻ കണിയാരും കഥാപാത്രങ്ങളായെത്തുന്ന ദിവസമാണ് കണിയാരു പുറപ്പാട് എന്നറിയപ്പെടുന്നത്. കാളിയൂട്ടിന്റെ ചിട്ടവട്ടങ്ങൾ ഏതാണ്ട് പൂർത്തിയാക്കി ചടങ്ങുകൾ നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമ്പോഴാണ് കണിയാരു പുറപ്പാട് അരങ്ങേറുക. ഈ സമയം വടക്ക് നിന്ന് നനയർ എന്നും കാന്തൻ എന്നും പേരുള്ള രണ്ട് ജ്യോത്സ്യന്മാർ എത്തുന്നു. ഇവർ ഉണ്ടാക്കുന്ന വിക്രിയകളാണ് ഈ ചടങ്ങിൽ ആവിഷ്‌കരിക്കുന്നത്.

കാളിയൂട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്ന ജ്യോത്സ്യന്മാർ അതിന്റെ പവിത്രതയെക്കുറിച്ച് ചിന്തിക്കുന്നു. കാളിയൂട്ട് നടക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ചറിയാൻ അവർ പ്രശ്‌നം വെച്ചു. കാളിയൂട്ട് നിലത്തിൽ ചില ദുർനിമിത്തങ്ങൾ ഉണ്ടെന്ന് പ്രശ്‌നത്തിൽ തെളിയുന്നു. ഇതേത്തുടർന്ന് പ്രതിക്രിയകൾ നിശ്ചയിക്കുന്നു. ഇതാണ് കണിയാരു പുറപ്പാടിന്റെ കഥാംശം. കാളിയൂട്ട് ചടങ്ങുകൾ നടക്കുന്ന തുള്ളൽപ്പുരയും ക്ഷേത്രപരിസരവും മലിനമായതാണ് ദുർനിമിത്തത്തിന് കാരണമെന്നാണ് ജ്യോത്സ്യന്മാർ പറയുന്നത്. ഇതിന് ഏറെ ചെലവുകൾ ഉള്ള പ്രതിവിധി ഇവർ നിശ്ചയിക്കുന്നു. ശുദ്ധികലശം നടത്താൻ മലവേടൻമാരെക്കൊണ്ട് ചാറ്റ് നടത്താൻ അവർ നിർദ്ദേശിച്ചതിനെ തുടർന്ന് ക്ഷേത്രാധികാരികൾ ചാറ്റ് നടത്താൻ ഒരുങ്ങുന്നതാണ് കഥയ്ക്കുള്ളിലെ കഥ. അനുഷ്ഠാനത്തിന്റെ ഏഴാം രംഗമാണ് പുലയർ പുറപ്പാട്.

"https://ml.wikipedia.org/w/index.php?title=കണിയാരു_പുറപ്പാട്&oldid=1763952" എന്ന താളിൽനിന്ന് ശേഖരിച്ചത്