അരനാടർ
മലപ്പുറം ജില്ലയിൽ കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് അരനാടർ. കേരളത്തിലെ തന്നെ ഏറ്റവും പ്രാകൃതരായ ഗിരിവർഗക്കാരിലൊന്നാണ് അരനാടർ .വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ കഴിഞ്ഞിരുന്നത് .ഇന്ന് ഇവരുടെ സ്ഥിതി ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. [1]
പ്രത്യേകതകൾ
തിരുത്തുകനിലമ്പൂർ താലൂക്കിലെ വഴിക്കടവ്, കരുളായി, എടക്കര, ശങ്കരകുളം, പോത്ത്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ ഇവരുടെ 'പിര'കൾ കാണാം. താമസസ്ഥലത്തെ ഇവർ ചെമ്മം എന്നു വിളിക്കുന്നു. പണ്ടു കാലത്ത് ഇലകൾ ധരിച്ചിരുന്ന ഇവർ ഇപ്പോൾ മുണ്ടുടുക്കുന്നു. മക്കത്തായ സമ്പ്രാദമാണ് ഇവർക്കിടയിൽ പ്രാചാരത്തിലുള്ളത്.
പെൺകുട്ടികളെ സംബന്ധിച്ച് തെരണ്ടു കല്യാണം പ്രധാനമാണ്. ഏഴു ദിവസത്തോളം ചടങ്ങുകൾ നീണ്ടുനിൽക്കും. കല്യാണത്തിന് ചിലർ താലി ഉപയോഗിക്കും. തോടകളും മണികളും ചരടിൽ കോർത്തതാണ് താലി. മരിച്ചാൽ ചൂടു വെള്ളം കൊണ്ടു കുളിപ്പിച്ചേ അവർ ശവം മറവു ചെയ്യാറുള്ളൂ. ആട്ടംവെയ്പ് എന്നൊരു പരേതക്രിയ ഇവർക്കിടയിലുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "അറിയാം ആദിവാസി ചരിത്രം". www.madhyamam.com. Archived from the original on 2016-03-04. Retrieved 14 ഏപ്രിൽ 2015.
- ↑ Viṣṇunampūtiri, Eṃ. Vi. (2010). Phōklōr nighaṇṭu (3rd ed. ed.). Tiruvanatapuraṃ: Kēraḷa Bhāṣā Inst̲it̲t̲ūṭṭ. p. 41. ISBN 81-7638-756-8.
{{cite book}}
:|access-date=
requires|url=
(help);|edition=
has extra text (help)
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |