Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വളരെയധികം വിഷവീര്യമുള്ള ഒരു ഔഷധ സസ്യമാണ് വത്സനാഭി '. ശാസ്ത്രീയ നാമം - Aconitum ferox Wall, ഇംഗ്ലീഷിൽ ഇന്ത്യൻ അക്കോണൈറ്റ് (Indian aconite) എന്നും Monk's hood എന്നും അറിയപ്പെടുന്നു. സപ്തോപവിഷങ്ങളിൽ ഒന്നായിട്ടാണ് ആയുർവേദം വത്സനാഭിയെ കണക്കാക്കുന്നത്. ശുദ്ധിചെയ്ത് നിയന്ത്രിതമാത്രയിൽ ഈ ഔഷധം ആയുർവേദം, [1] ഹോമിയോപ്പതി, നാട്ടുവൈദ്യം [2] തുടങ്ങിയ മേഖലകളിലും, ഇതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അക്കോണൈറ്റിൻ അലോപ്പതി ശാസ്ത്രശാഖയിലും ഉപയോഗിച്ചുവരുന്നു.ഭാവപ്രകാശത്തിൽ കറുപ്പ്,വെളുപ്പ്,ചുവപ്പ് എന്നീ നിറങ്ങളിൽ ഉണ്ടെന്ന് പറയുമ്പോൾ;മദപാലനിഘണ്ടുവിൽ മഞ്ഞനിറവും ചേർത്ത് നാലായി കണക്കാക്കുന്നു. അതിവിടയം ഉപവിഷവർഗ്ഗത്തിൽ പെടുന്നതിനാൽ ശുദ്ധിചെയ്തുമാത്രം ഉപയോഗിക്കണം.

അതിവിടയം
AconitumRoyle.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Aconitum
Species:
A. ferox
Binomial name
Aconitum ferox
Wall. ex Sseringe
Synonyms
 • Aconitum atees Royle Synonym
 • Aconitum cordatum Royle Synonym
 • Aconitum heterophyllum var. roylei L.B.Chaudhary & R.R.Rao
 • Aconitum ovatum Lindl. Synonym M
 • Aconitum petiolare Royle ex Stapf

വത്സനാഭിയെ അതിനു സമാനമായ മറ്റു ജനുസ്സുകളിൽ നിന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടായ കാര്യമാണ്. വത്സനാഭി യഥാർത്ഥത്തിൽ ഏതു സസ്യമാണെന്നതിലും തർക്കം നില നിൽകുന്നുണ്ട്. ചരകൻ, ശുശ്രുതൻ, തുടങ്ങിയ ആദ്യകാല ആയുർവേദ ആചാര്യന്മാരും ഭാവമിശ്രൻ, വാഗ്‌ഭടൻ എന്നീ പിൽക്കാല ആചാര്യന്മാരും വ്യത്യസ്തമായ കാശ്ചപ്പാടാണ് പുലർത്തിയത്. ഇതേ പോലെ തന്നെ ചുനേക്കർ, നാദ്കർണി തുടങ്ങിയ ആധുനിക വൈദ്യാചാര്യന്മാരും മറ്റു വ്യത്യസ്ത കാശ്ചപ്പാടുള്ളവരാണ്> അക്കോണൈറ്റം നാപെല്ലസ്, അക്കോണൈറ്റം ചസ്മാതം, എന്നീ സസ്യങ്ങളുടെ മൂല കന്ദങ്ങളും അക്കോണൈറ്റം ഹെറ്റീറൊഫൈല്ലം എന്ന സസ്യവും വത്സനാഭിയായി ഗണിച്ചുവരുന്നു. ഇന്ത്യൻ അതിവിടയം എന്ന് വ്യാവസായികമായി അറിയപ്പെടുന്ന ഇനം രണ്ടോ മൂന്നോ ഇനങ്ങളുടെ സങ്കരമാണ്‌. [3]

പേരിനു പിന്നിൽതിരുത്തുക

അക്കോണൈറ്റ് എന്ന പേരു ഗ്രീക്കു ഭാഷയിൽ അമ്പ് എന്നർത്ഥമുള്ള അകോനിറ്റ് എന്ന പദത്തിൽ നിന്നാണുണ്ടായത്. ശരങ്ങളുടെ അഗ്രഭാഗത്ത് ഇതിന്റെ കറ പുരട്ടി മാരകമായ ആയുധമാക്കി പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നു. നാഗത്തിന്റെ വിഷത്തിനോടു സമാനമായതിനാൽ വത്സനാഗം, വത്സനാഭി എന്നീ പേരുകൾ സിദ്ധിച്ചു,

ഇതരഭാഷാ നാമങ്ങൾതിരുത്തുക

 • ശാസ്ത്രീയ നാമം - അകോനൈറ്റം ഫെറോക്സ് [4]
 • സംസ്കൃതം - വിഷ, വത്സനാഭഃ, ജാംഗുലം, ഹലാഹലഃ, മരണം, മഹൗഷധം, സ്തോകകം, വത്സനാഗം.
 • ഹിന്ദി - മീഠാവിഷ്, ബഛ്നാഗ്
 • ബംഗാളി -കാഠ് വിഷ്
 • തമിഴ് - വസനവി
 • തെലുങ്ക് - അതിവസ, വസനഭി
 • ബീഹാറി - ഡാക്കര
 • പഞ്ചാബി - മൊഹാരി
 • ഇംഗ്ലീഷ് - ഇന്ത്യൻ അക്കോണൈറ്റ് (Indian aconite) മൊങ്ക്സ് ഹൂഡ് (Monk's hood)

രസഗുണങ്ങൾതിരുത്തുക

വിതരണംതിരുത്തുക

ഹിമാലയപ്രദേശങ്ങളിലും സിംലയിലും കേരളത്തിൽ മൂന്നാറിലും വയനാട്ടിലും കാണപ്പെടുന്നു. തടിവണ്ണം കുറഞ്ഞ് കാണപ്പെടുന്നു. ശാഖകൾ താഴെമുതൽ കാണപ്പെടുന്നു. ഇതിന്റെ ഇലകൾ അണ്ഡാകാരത്തിൽ അല്പം തടിച്ചവയായി കാണപ്പെടുന്നു. പൂക്കൾ നീലനിറത്തിൽ കാണപ്പെടുന്നു. അറ്റം കൂർത്തിരിക്കുന്ന കട്ടിയുള്ള തോടിനകത്തായി വിത്തുകൾ ഉണ്ടാകുന്നു.

അതിവിടവത്സനാഭി യം
സംസ്കൃതത്തിലെ പേര്അതിവിഷാ
വിതരണം2100മീറ്റർ മുതൽ 3600മീറ്റർ വരെ ഹിമാലയസാനുക്കളിൽ
രാസഘടങ്ങൾടാനിക് അമ്ലം, ഹെസ്റ്റിഡിൻ,ഹെറ്ററോഫില്ലിസിൻ,ഹെറ്ററോഫിലിൻ,അക്കോണിറ്റിൻ എന്നീ ആൽക്കലോയ്ഡുകളും
രസംതിക്തം,കടു
ഗുണംലഘു,രൂക്ഷം
വീര്യംഉഷ്ണം
വിപാകം‍കടു
ഔഷധഗുണംകഫം,പിത്തം,ആമദോഷം,അഗ്നിമാന്ദ്യം,വിരനാശിനി,അർശ്ശസ്,യകൃത്‌വികാരം,ജ്വരം

അതിസാരത്തിന്‌ ഏറ്റവും ഫലപ്രദമായ മരുന്നാണ്‌ വത്സനാഭി ചേർത്തുണ്ടാക്കുന്നത്. ഇതിന്റെ കൂടെ വയമ്പ്,മുത്തങ്ങ, ദേവതാരം, ചുക്ക് എന്നീ ഔഷധങ്ങളും ചേർത്ത് കഷായം വച്ചുകഴിച്ചാൽ മതിയാകും. കൂടാതെ സ്ഥൂലാന്ത്രപാകം(Ulcerative Colictis) എന്ന അസുഖത്തിന്‌ അതിവിടയം 30 ഗ്രാം, ചുക്ക് 20 ഗ്രാം, കുടകപ്പാലത്തൊലി 10 ഗ്രാം എന്നീ തോതിലെടുത്ത് ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാഴിയാക്കി വറ്റിച്ച് ഉരിവീതം 2 നേരം 3 മാസം കഴിച്ചാൽ വളരെയധികം കുറവുണ്ടാകും. പുളിയാരലില നീരും അതിവിടയത്തിന്റെ നീരും അതേ അളവിൽ മോരും മലർപ്പൊടിയും ചേർത്ത് കഞ്ഞിവച്ചു കുടിക്കുന്നതും അതിസാരത്തിന്‌ വളരെ നല്ലതാണ്‌‌. അതിവിടയം അകത്തുചെന്നാലതിസാരം പുറത്ത് എന്നൊരു ചൊല്ലുമുണ്ട്. അതിവിടയത്തിന്റെ ഗുണം പ്രകടമാക്കുന്ന ഒരു നാടൻ പ്രയോഗമാണിത്. പ്രധാനമായും ഔഷധത്തിനുപയോഗിക്കുന്നത് കിഴങ്ങാണ്‌.അതിവിടയം അകത്തുചെന്നാലതിസാരം പുറത്ത് എന്നൊരു ചൊല്ലുമുണ്ട്. അതിവിടയത്തിന്റെ ഗുണം പ്രകടമാക്കുന്ന ഒരു നാടൻ പ്രയോഗമാണിത്.

മഹാതിക്തകഘ്രുതം, ഗുൽഗുലുതിക്തകഘ്രുതം ന്നിവ ഉണ്ടാക്കുന്നതിനു് അതിവിടയം ഉപയോഗിക്കുന്നു. [5]

അവലംബംതിരുത്തുക

 1. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ". 1: 31. Cite journal requires |journal= (help)
 2. എം.കെ., ഹരിനാരായണൻ (2004). നാട്ടറിവുകൾ -സസ്യങ്ങളുടെ നാട്ടറിവ്. കോട്ടയം: ഡി.സി. ബുക്സ്. ISBN 81-264-0807-3. Cite has empty unknown parameter: |coauthors= (help)
 3. Medicinal Plants - S.K.Jain, Natioanl Book Trust
 4. ജെ.എൽ.എൻ., ശാസ്ത്രി (2012). ഇല്ലസ്റ്റ്രേറ്റഡ് ദ്രവ്യഗുണ വിജ്ഞാന (Study of the Essential Medicinal Plants in Ayurveda. വരാണസി: ചൗകാംബ ഓറിയന്റാലിയ. ISBN 978-7637-093-6. Cite has empty unknown parameter: |coauthors= (help)
 5. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അതിവിടയം&oldid=3622875" എന്ന താളിൽനിന്ന് ശേഖരിച്ചത്