ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

2015 ൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം നേടിയ ചിത്രകാരനാണ് ഇ. പ്രജിത്‌ (ജനനം 1993).[1]

ഇ. പ്രജിത്‌
ജനനം1993
തലശ്ശേരി, കണ്ണൂർ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

ജീവിതരേഖ തിരുത്തുക

1993-ൽ തലശ്ശേരിയിലാണ്‌ പ്രജിത്തിന്റെ ജനനം. തൃശ്ശൂർ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽ അവസാന വർഷ വിദ്യാർത്ഥിയായ പ്രജിത്തിന്റെ, ജലച്ചായവും ചാർക്കോളും ഉപയോഗിച്ചാണ്‌ ചിത്രം രചിച്ച, ശീർഷകമില്ലാത്ത (ട്രിപ്‌റ്റിച്ച്‌) ചിത്രത്തിനാണ്‌ 25,000 രൂപയുടെ മുഖ്യപുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌. ജീവിത യാഥാർത്ഥ്യങ്ങളിലെ വൈരുദ്ധ്യങ്ങളും സങ്കീർണ്ണതകളുമാണ്‌ തന്റെ സമീപകാലങ്ങളിലെ ചിത്രങ്ങളിൽ എന്ന്‌ പ്രജിത്‌ സൂചിപ്പിക്കുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം(2015)[2]

അവലംബം തിരുത്തുക

  1. "സംസ്ഥാന ചിത്ര, ശില്പ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2015-04-01. Retrieved 1 ഏപ്രിൽ 2015.
  2. "കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങൾ - 2015". www.lalithkala.org. Retrieved 1 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=ഇ._പ്രജിത്‌&oldid=3624705" എന്ന താളിൽനിന്ന് ശേഖരിച്ചത്