കല്ലുഞാവൽ
ചെടിയുടെ ഇനം
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു നിത്യഹരിതവൃക്ഷമാണ് കല്ലുഞാവൽ. (ശാസ്ത്രീയനാമം: Syzygium tamilnadensis). പൊരിയൻ, കൽമോനി എന്നീ പേരുകളുമുണ്ട്. Sea Apple എന്നും അറിയപ്പെടുന്നു.15 മീറ്റർ വരെ ഉയരം വയ്ക്കും. [1] 1000 മീറ്ററിലധികം ഉയരമുള്ള മലകളിലെ നനവാർന്ന നിത്യഹരിതവനങ്ങളിലും മിതോഷ്ണമേഖലാവനങ്ങളിലും ചതുപ്പുകളിലും വളരും. തവിട്ടുനിറമുള്ള തൊലി ചെറിയതകിടുകളായി പൊഴിഞ്ഞുപോകും. പൂവിന് ഇളംചുവപ്പുകലർന്ന വെള്ളനിറമാണ്. കുരങ്ങന്മാർക്കും വവ്വാലുകൾക്കും പ്രിയമുള്ള പഴങ്ങൾ. വിത്തുവിതരണം ചെയ്യുന്നതും അവർ തന്നെ. പലമരവുമായി ഈ മരം മാറിപ്പോകാറുണ്ട് [2]. സിംഗപ്പൂരിൽ എല്ലായിടത്തും പാതയോരങ്ങളിൽ ഈ മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്[3].
കല്ലുഞാവൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Syzygium
|
Species: | S.tamilnadensis
|
Binomial name | |
Syzygium tamilnadensis Rathkr. & Chitra
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-17.
- ↑ http://www.wildsingapore.com/wildfacts/plants/coastal/syzygium/grande.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-04. Retrieved 2013-01-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ Archived 2013-09-04 at the Wayback Machine.
- കൂടുതൽ വിവരങ്ങൾ
- http://indiabiodiversity.org/species/show/19186