വിക്കിപീഡിയ:വിക്കിസംഗമം/തൃശ്ശൂർ 3
10°31′45″N 76°13′06″E / 10.52929°N 76.218456°E
തൃശ്ശൂർ 3
വിക്കിസംഗമം
തീയ്യതി: 2014 ഫെബ്രുവരി 07
സമയം: രാവിലെ 10.00 AM
സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി, തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപീഡിയ എഴുത്തുകാരുടെ സംഗമവും പഠനശിബിരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 രാവിലെ 10.00 AM
വിശദാംശങ്ങൾ
തിരുത്തുകതൃശ്ശൂരിലെ വിക്കിസംഗമത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരവും വിക്കിസംഗമവും
- തീയതി: 2014 ഫെബ്രുവരി 7, വെള്ളിയാഴ്ച
- സമയം: രാവിലെ 10 മണി മുതൽ
- സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
- വിശദാംശങ്ങൾക്ക് : മനോജ്.കെ (9495513874), റോയ് അക്കര (സാഹിത്യ അക്കാദമി) +91 9846772749, ..
- ഫേസ്ബുക്ക് ഇവന്റ് പേജ്
കാര്യപരിപാടികൾ
തിരുത്തുകസ്വാഗതം : മനോജ്. കെ
ഉത്ഘാടനം : ആർ .ഗോപാലകൃഷ്ണൻ , കേരള സാഹിത്യ അക്കാദമി സെക്രട്ടറി
ആശംസ : ടി. ആർ ചന്ദ്രദത്ത്, ഡയറക്ടർ , കോസ്റ്റ് ഫോർഡ്
വിശ്വനാഥൻ പ്രഭാകരൻ , വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ
വൈജ്ഞാനികസാഹിത്യവും വിക്കിപദ്ധതികളും
വിഷയാവതരണം : ഡോ. പി. രഞ്ജിത്ത്
വിക്കിപഠനശിബിരം
നേതൃത്വം : സതീശൻ.വി.എൻ , ഇർഫാൻ ഇബ്രാഹിം സേട്ട്, അക്ബറലി ചാരങ്കാവ് , വി.കെ നിസാർ , ടോണി നിരപ്പത്ത്, ഋഷികേശ്. കെ. ബി
വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം
അവലോകനം : ശ്രീജിത്ത് കൊയിലോത്ത്
നന്ദി : അശോകൻ ഞാറയ്ക്കൽ
അവലോകനം
തിരുത്തുകകേരളസാഹിത്യഅക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ നടക്കുന്ന ദേശീയപുസ്തകോത്സവം - 2014ൽ മലയാളം വിക്കിപീഡിയ പ്രവർത്തകർ സജീവമായി പങ്കെടുത്തു. വിക്കിമീഡിയ പദ്ധതികൾ കൂടുതൽ ജനകീയമാക്കുന്നതി്‌ന്റെ ഭാഗമായി സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പഠന ശിബിരമായിരുന്നു ഇത്.കേരളത്തിലെ സർക്കാർ സ്ഥാപനം ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പഠനശിബിരം എന്ന സവിശേഷതകൂടി ഇതിനുണ്ട്.
പത്ര മാധ്യമങ്ങൾ വഴിയും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയം വഴിയും പ്രചരണങ്ങൾ നൽകിയിരുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായുള്ള നാൽപ്പതോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. രണ്ടു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ആദ്യത്തേതു് രാവിലെ 10.30നു് പ്രധാന വേദിയിൽ ആരംഭിച്ചു. സ്വാഗതഭാഷണം നടത്തിയ മനോജ് കെ. മോഹൻ വിക്കിപീഡിയയെ കുറിച്ച് ലളിതമായി പരിചയപ്പെടുത്തി.
അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായ ചട്ടക്കൂടുകളിൽ നിന്നും ഇറങ്ങിവന്ന്, വിക്കിമീഡിയാ സംരംഭങ്ങളെപ്പോലുള്ള നവവൈജ്ഞാനികമണ്ഡലങ്ങളുമായി സഹകരിക്കുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും അക്കാഡമി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിക്കിപീഡിയയിൽ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുന്നതോടെ തെറ്റുതിരുത്തൽ പ്രക്രിയകൾ സജീവമാകാനും അതുവഴി വിക്കിപീഡിയയുടെ ഗുണമേന്മ വർദ്ദിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവമാധ്യമപ്രചാരകരായ വിക്കിപീഡിയ വിജ്ഞാന വ്യാപനരംഗത്ത് അതുല്യമായ സംഭാവനയാണ് ചെയ്യുന്നതെന്ന് മലയാളം വിക്കിപീഡിയ എഴുത്തുകാരുടെ സംഗമത്തിൽ സംസാരിച്ച അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ പറഞ്ഞു. വിജ്ഞാനദാഹികൾക്ക് ലോകത്തെവിടെയുമുള്ള അറിവ് വിരൽതുമ്പിൽ പകർന്നുനൽകാൻ സാധിക്കുന്നുണ്ട്. 20ാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ ഡിജിറ്റൽ യുഗത്തിലേക്കുള്ള കുതിച്ചുചാട്ടം ചരിത്രത്തിൽ രേഖ പ്പെടുത്തിയേക്കാം. സ്വതന്ത്രപകർപ്പവകാശമുള്ള നിരവവധി പുസ്‌തകങ്ങൾ ഇന്ന് വെബ്‌സൈറ്റിൽ ലഭ്യമാണ്. എന്നാൽ സ്വതന്ത്രപകർപ്പവകാശം ഏതിനെല്ലാം നൽകണമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. വൈജ്ഞാനികപുസ്‌തകങ്ങൾ പൊതുവായി ലഭിക്കേണ്ടതായതിനാൽ അവ സ്വതന്ത്രപകർപ്പവകാശത്തിന്റെ പരിധിയിലുൾപ്പെടുത്താം. എന്നാൽ പുസ്‌തകം ഉപജീവനമാർഗ മാക്കിയ നിരവധി എഴുത്തുകാരുണ്ടെന്നും അതിനാൽ സർഗാത്മകകൃതികൾ സ്വതന്ത്രപകർപ്പവകാശത്തിന് പരിധിയിലുൾപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ ജംഗമസ്വത്താണ് പുസ്തകം. അതിന്റെ പകർപ്പവകാശം തീരുമാനിക്കേണ്ടത് എഴുത്തുകാരൻ തന്നെയാണെന്നും സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷങ്ങളായി മലയാളം വിക്കിപീഡിയയുടെ പ്രവർത്തനങ്ങൾക്കു് സാഹിത്യഅക്കാദമി നൽകുന്ന പിന്തുണ ഭാവിയിൽ കൂടുതൽ ശക്തമാക്കുമെന്നു് അദ്ദേഹം ഉറപ്പുനൽകി.
ആധികാരികതയുടെ ചരിത്രം എന്നതിൽ നിന്ന് തുടങ്ങിയ അവതരം താളിയോല ഗ്രന്ഥങ്ങളുടെ എഴുത്തും പകർത്തിയെഴുത്തും - വാമൊഴിയിൽ നിലനിന്ന / പകർന്ന കീഴാള വിജ്ഞാനം - അച്ചടിയും ആധുനികതയും - അച്ചടി മുതലാളിത്തം - ഭരണകൂടം തന്നെ വിജ്ഞാനകോശം സൃഷ്ടിക്കുന്നതിലെ രാഷ്ട്രീയം - സ്ഥാപനവൽക്കരിക്കപ്പെട്ട ആധുനിക വിജ്ഞാനത്തെ വിക്കിപ്പീഡിയിലൂടെ മാറ്റിപ്പണിയുന്നു - ആധുനികതയുടെ അധികാരബന്ധങ്ങളിൽ നിന്ന് വിജ്ഞാനത്തെ മോചിപ്പിക്കാൻ ശ്രമിക്കുന്നു - എന്തുകൊണ്ട് ഭാഷാവിക്കികൾ ? - ഒന്നാംഭാഷയിൽ അറിവ് ആർജ്ജിക്കാനും പകർന്നുകൊടുക്കാനുമുള്ള അവകാശം - മലയാളത്തിൽ മാത്രം പകർന്നു ശീലമുള്ള അറിവുകൾ - നാട്ടറിവുകൾ - നാട്ടുചരിത്രം - ദേശചരിത്രം - പ്രാദേശികമായും സാമൂഹ്യമായും വ്യത്യസ്തമായ വാമൊഴികൾ എന്നീ വിഷയങ്ങളിലൂടെയൊക്കെ കടന്നുപോയ വളരെ വിജ്ഞാനപ്രദമായ ഒന്നായിരുന്നു. വിക്കിപീഡിയ ഭാഷയിലെ വിജ്ഞാനസാഹിത്യത്തിൽ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന വികാസപരമായ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ അവതരണം പുരാതനകാലം മുതൽക്കേ, ക്രമമായി, കയ്യെഴുത്തിൽനിന്നും അച്ചടിയിലേക്കും തുടർന്നു് നവമാദ്ധ്യമങ്ങളിലേക്കും വിവരങ്ങളുടെ ആധികാരികത എങ്ങനെ കൈമാറപ്പെട്ടുവരുന്നു എന്നതും ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.
കേരളത്തിലെ പ്രശസ്തമായ വാസ്തുനിർമ്മാണഗവേഷണകേന്ദ്രമായ കോസ്റ്റ്ഫോർഡ് മേധാവി ചന്ദ്രദത്തിനു് വ്യക്തിപരമായ കാരണങ്ങളാൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹം പ്രത്യേകം അയച്ചുതന്ന ആശംസാസന്ദേശം മലയാളം വിക്കിപീഡിയയുടെ സജീവ അണിയറപ്രവർത്തകനായ അശോക് എസ്. സുബ്രഹ്മണ്യൻ സദസ്സിനെ വായിച്ചുകേൾപ്പിച്ചു. കോസ്റ്റ്ഫോർഡ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും പകർപ്പവകാശവിമുക്തമായ സ്വതന്ത്രലൈസൻസോടെ ലഭ്യമാക്കാൻ സന്നദ്ധമാണെന്നു് അദ്ദേഹം അറിയിച്ചു.
വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റർ ബോർഡ് മെമ്പറായ വിശ്വപ്രഭ, ഇന്ത്യൻ ഭാഷകളിൽ മലയാളം വിക്കിപീഡിയയുടെ പ്രാമുഖ്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും വിക്കിപീഡിയ കൈപുസ്തകം വിതരണം ചെയ്തു.ആലപ്പുഴയിൽ നിന്ന് ഇർഫാനും അശോകൻ ഞാറയ്ക്കലുമാണ് എത്തിച്ചത്.
പരിപാടിയുടെ അടുത്ത ഭാഗമായി, വൈലോപ്പിള്ളി ഹാളിൽ വെച്ച് ഒരു ലഘുവിക്കിപരിശീലനശിബിരവും നടന്നു. വിക്കിപ്രവർത്തകരായ ശ്രീജിത്ത് കൊയ്ലോത്ത് Sreejith Koiloth (വയനാട്), ഇർഫാൻ ഇബ്രാഹിം സെയ്ട്ട് Erfan Ebrahim Sait (ആലപ്പുഴ), അക്ബർ അലി Akbarali Charankav (വണ്ടൂർ), ടോണി ആന്റണി Tony Antony, സതീശൻ Satheesan Vn, നിസാർ വി.കെ. Nizar Vk , സൂരജ് കേണോത്ത്, മനോജ് .കെ , വിശ്വപ്രഭ എന്നിവർ ശിബിരത്തിനു നേതൃത്വം നൽകി. നാല്പതോളം പഠിതാക്കൾ ഉത്സാഹപൂർവ്വം ശിബിരത്തിൽ പങ്കെടുത്തു. പുതുതായി ഉപയോക്തൃനാമം എങ്ങനെ സൃഷ്ടിക്കാം, സ്വന്തം ഉപയോക്തൃക്രമീകരണങ്ങൾ എങ്ങനെ മാറ്റാം, അതുപയോഗിച്ച് ULS വഴി വിവിധരീതികളിൽ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം തുടങ്ങിയ മേഖലകളിലായിരുന്നു ഈ ശിബിരത്തിലെ പരിശീലനം മുഖ്യമായും കേന്ദ്രീകരിച്ചതു്. രണ്ടുമണിയോടെ വിക്കിപഠനശിബിരം അവസാനിച്ചു.
പൊതുപരിപാടി സമാപിച്ചതിനുശേഷം, വിക്കിപ്രവർത്തകർ ഒന്നിച്ചുചേർന്നു്, ഇപ്പോൾ മലയാളം വിക്കിഗ്രന്ഥശാലയിൽ നടന്നുവരുന്ന ഡിജിറ്റൈസേഷൻ മത്സരത്തെക്കുറിച്ച് അവലോകനം നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി നടക്കുന്ന മത്സരത്തിലെ അടുത്ത പടി എങ്ങനെ ഫലപ്രദമായി പൂർത്തീകരിക്കാമെന്നു് ചർച്ച ചെയ്തു.
പഠനശിബിരം നടത്താനുള്ള ദിവസത്തെയ്ക്കുറിച്ചുള്ള അറിയിപ്പ് വൈകിയാണ് ലഭിച്ചതെന്നതും പ്രവൃത്തിദിവസമായിരുന്നതിനാലും പല വിക്കിപ്രവർത്തകർക്കും പങ്കെടുക്കാൻ സാധിച്ചില്ല.
ദേശീയപുസ്തകോത്സവത്തോടനുബന്ധിച്ച് ഇപ്പോൾ മൂന്നാം തവണയാണു് വിക്കിപീഡിയ എഴുത്തുകാരുടെ സംഗമം നടക്കുന്നതു്. 2012 ജനുവരിയിലായിരുന്നു ആദ്യപരിപാടി. മലയാളം ബ്ലോഗർമാരുടെ സംഗമത്തിന്റെ അനുബന്ധമായി 2013 ജനുവരിയിലും വിക്കിപീഡിയയെക്കുറിച്ച് വേദിയിൽ പ്രഭാഷണവും ചർച്ചയും അവതരിപ്പിക്കപ്പെടുകയുണ്ടായി.
പ്രധാന അവതരണത്തിന്റെ പ്രസക്തഭാഗങ്ങൾ
തിരുത്തുകമലയാളഭാഷാഗവേഷകനായ ഡോ. പി രഞ്ജിത്ത് 'വൈജ്ഞാനിക സാഹിത്യവും വിക്കി പദ്ധതികളും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഡോ. പി രഞ്ജിത്തിന്റെ പ്രസംഗത്തിലെ ആദ്യ ഭാഗം ഇങ്ങനെ...
വിക്കിപ്പീഡിയയുടെ വിവരങ്ങളുടെ ആധികാരികതയെന്താണ് ?എന്ന ചോദ്യത്തിൽ നിന്നുതന്നെ നമുക്ക് വിഷയം ആരംഭിക്കാം.ഇതിന് രണ്ടു തരത്തിൽ മറുപടി പറയാം.ചില വിഷയങ്ങളിൽ ഉണ്ടെന്നും ചില കാര്യങ്ങളിൽ ഇല്ലെന്നും മറുപടി പറയാം.ചില വിഷയങ്ങളിൽ ആധാകാരികതകളുടെ വക്താക്കൾ തന്നെയാണ് ലേഖനങ്ങൾ എഴുതുന്നത്.എന്നാൽ എല്ലാ വിഷയത്തിലും അങ്ങിനെയല്ല.യഥാർത്ഥ പ്രശ്‌നം ഈ ആധികാരികത എന്നാലെന്താണ് ?
ഈ വിഷയത്തിൽ ഒരു ചരിത്ര വിശകലനം ആവശ്യമാണ്.ചിലരുടെ അഭിപ്രായത്തിൽ അച്ചടിക്കപ്പെട്ടതെല്ലാം ആധികാരികമാണെന്നാണ്.എന്നാൽ അച്ചടിയുടെ ചരിത്രം പരിശോധിച്ചാൽ ആദ്യകാലത്ത് അച്ചടിക്കപ്പെട്ടതിന് ആധികാരികത ലഭിച്ചിരുന്നില്ലെന്ന് മനസ്സിലാക്കാനാവും.അച്ചടിക്ക് തൊട്ടുമുമ്പ് താളിയോല ഗ്രന്ഥങ്ങളാണ് എഴുതാനായി ആശ്രയിച്ചിരുന്നത്.പിന്നീട് കയ്യെഴുത്ത് വന്നു.ഈ കയ്യെഴുത്തിൽ നിന്ന് അച്ചടിയിലേക്ക് മാറുന്നത് 200 വർഷം മുമ്പുള്ള ഒരു ഘട്ടത്തിലാണ്.
അച്ചടിയുടെ തുടക്കത്തിൽ അന്ന് കയ്യെഴുത്തായും മറ്റും വൈജ്ഞാനിക രംഗത്തോ സാഹിത്യ രംഗത്തോ എഴുതിയിരുന്ന പലരും അച്ചടിയെ സംശയത്തോടെയായിരുന്നു കണ്ടിരുന്നത്.അച്ചടിച്ചത് കൂടുതൽ പകർപ്പ് ഉണ്ടാകുമ്പോഴും അതിൽ പല സംശയങ്ങളും ഉയർന്നിരുന്നു. പകർത്തുന്നതും അച്ചടിക്കുന്നതും ഈ വിഷയത്തിലെ പണ്ഡിതൻമാർ ആയിരുന്നില്ല എന്നതായിരുന്നു ഒരു കാരണം.അതുകൊണ്ട് കയ്യെഴുത്താണ് പ്രാമാണികമായി പരിഗണിച്ചിരുന്നത്.മറ്റൊരു കാര്യം അച്ചടിയിലേക്ക് മാറുന്നത് വഴി ധാരാളം തെറ്റുകൾ സംഭവിക്കുന്നു എന്നതിനാലും കയ്യെഴുത്ത് പ്രതിക്കാണ് പ്രധാന്യം നൽകിയത്.
കയ്യെഴുത്ത് പ്രതിയിലും സംശയങ്ങളുണ്ടായിരുന്നു.പഴയ കാലത്ത് എഴുത്തുപുര എന്ന കേന്ദ്രങ്ങളിൽവെച്ച് പകർത്തെഴുതുന്ന പ്രവണതയുണ്ടായിരുന്നു.മറ്റു ആളുകൾക്ക് വേണ്ടി പുസ്തകങ്ങൾ പകർത്തി എഴുതുകയായിരുന്നു ഇവരുടെ ജോലി.
ചില ആളുകളുടെ അഭിപ്രായത്തിൽ അച്ചടിച്ചതിന് കയ്യെഴുത്തു പ്രതിയേക്കാൾ പത്തിരട്ടി തെറ്റുകളുണ്ടാകുമെന്നാണ്.പിന്നീട് ക്രമേണ എഴുത്തുകാരും മറ്റും അച്ചടിയെ അംഗീകരിച്ചുതുടങ്ങി.പ്രസുകളുടെ വ്യാപനമൊക്കെ ഇതിന് സഹായിച്ചിട്ടുണ്ട്.മാറികൊണ്ടിരിക്കുന്ന ഒരു ആധികാരികത ആദ്യകാലത്തുതന്നെ നമുക്ക് കാണാൻ സാധിക്കുമായിരുന്നു.കൂടാതെ പഴയ കാലത്ത് പകർപ്പവകാശം എഴുത്തുകാരന്റെ അവകാശമായിരുന്നില്ല.പകർപ്പവകാശം സംരക്ഷിക്കാനുള്ള നിയമങ്ങളുണ്ടായിരുന്നില്ല.നിയമങ്ങളില്ലാതിരുന്നതിനാൽ പകർപ്പ് എന്നത് എല്ലാവരുടെയും അവകാശമായിമാറി.അതായത് പകർപ്പവകാശമെന്നത് ജനകീയമായുള്ള ഒരു അവകാശമായിരുന്നു.ആദ്യകാലത്തെ പകർപ്പ് എഴുത്തുകാരൻ എഴുതിയപോലെ പകർത്തുക മാത്രമായിരുന്നില്ല.ഒരു പടി കൂടി കടന്ന് എഴുത്തുകാരൻ എഴുതിയതിനെ അൽപ്പസ്വൽപ്പം മാറ്റിപകർത്തുന്ന ആൾക്കാരും ഉണ്ടായിരുന്നു.യഥാർത്ഥത്തിൽ പകർപ്പ് എന്നത് എഴുത്തിന്റെ ഒരു സംവാദമാണ്.അതായത് വിജ്ഞാനം പകർത്തിയും കൂട്ടിചേർക്കലുകൾ നടത്തിയു മാറികൊണ്ടിരിക്കുന്ന ദ്രവാവസ്ഥയായിരുന്നു.മറ്റൊരുതരത്തിൽ പറഞ്ഞാൽ ഫഌയിഡിറ്റി അവസ്ഥയായിരുന്നു എന്നു പറയാം.
പങ്കെടുത്തവർ
തിരുത്തുക- പി ബാലചന്ദ്രൻ
- അശോക് കുമാർ സി.എസ്
- സതീശൻ. വി.എൻ
- റ്റിങോ വർഗ്ഗീസ്
- സൂരജ് കേണോത്ത്
- പോളച്ചൻ. ടി.ജെ
- ടി. കെ. അച്യുതൻ മാഷ്
- ബാബു. പി
- സുനിൽ. പി.എസ്
- സ്വപ്ന വി.എസ്
- നിഖിൽ രാജഗോപാൽ
- ചെങ്ങാലൂർ പെരുമാരാത്ത്
- എം. എൻ വിജയൻ മേനോൻ
- അനൂപ്
- ജയശ്രീ കെ. എ
- വി. സുകുമാരൻ
- ജേക്കബ് ബെഞ്ചമിൻ
- കെ. കെ സുബ്രഹ്മണ്യൻ
- സേതുമാധവൻ
- അഖിൽ
- ജോസ്
- അജിത് കുമാർ
- പി.ജെ വർഗ്ഗീസ്
- ഷജൽ തലൂർ
- പോൾ കോട്ടപ്പടി
- അബ്ദുൽ മജീദ് യു. പി.
- അക്ബറലി ചാരങ്കാവ്
- ഇർഫാൻ ഇബ്രാഹിം സേട്ട്
- ഇ. വി. എസ് വാരിയർ
- വി. കെ. നിസാർ
- ടോണി ആന്റണി
- ശ്രീജിത്ത് കൊയിലോത്ത്
- അശോകൻ ഞാറയ്ക്കൽ
- വിശ്വനാഥൻ പ്രഭാകരൻ
- ഡോ. പി. രഞ്ജിത്ത്
- ആർ. ഗോപാലകൃഷ്ണൻ
- രാജേന്ദ്രൻ
- റോയ് അക്കര
- വിനീഷ്
- കെ. മനോജ്
പങ്കെടുക്കാൻ താല്പര്യമുള്ളവർ
തിരുത്തുക- --മനോജ് .കെ (സംവാദം) 16:44, 2 ഫെബ്രുവരി 2014 (UTC)
- - സതീശൻ.വിഎൻ
- --ശ്രീജിത്ത് കൊയിലോത്ത് Sreejithkoiloth (സംവാദം) 06:11, 3 ഫെബ്രുവരി 2014 (UTC)
- --ഇർഫാൻ ഇബ്രാഹിം സേട്ട് Erfanebrahimsait (സംവാദം)
- --Akbarali (സംവാദം)18:44, 3 ഫെബ്രുവരി 2014 (UTC)
- --Vknizar (സംവാദം)20:18, 5 ഫെബ്രുവരി 2014 (UTC)
- -- Tonynirappathu (സംവാദം) 02:41, 6 ഫെബ്രുവരി 2014 (UTC)
ആശംസകൾ
തിരുത്തുക- എല്ലാവിധ ആശംസകളും - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:47, 4 ഫെബ്രുവരി 2014 (UTC)
- എന്റെയും ആശംസകൾ --സാജൻ (സംവാദം) 07:25, 4 ഫെബ്രുവരി 2014 (UTC)
സ്ഥലം
തിരുത്തുകതൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാൾ (സ്ഥാനം: 10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E) തൃശ്ശൂർ ടൌൺഹാൾ, രാമനിലയം, താലൂക്ക് ആപ്പീസ് എന്നിവയ്ക്ക് സമീപമാണ്.
എത്തിച്ചേരാൻ
തിരുത്തുകഗൂഗിൾ മാപ്പ് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ കിഴക്ക് ഭാഗത്തുനിന്നും (പാറമേക്കാവ് ) പാലസ് റോഡിലൂടെ ഏകദേശം 400 മീറ്റർ ദൂരത്തിലാണ് കേരള സാഹിത്യ അക്കാദമി.
ബസ് മാർഗ്ഗം
തിരുത്തുകകുന്ദംകുളം-ഗുരുവായൂർ/വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ വടക്കേ ബസ്റ്റാന്റിലിറങ്ങി വടക്കേ ചിറയുടെ വലത് ഭാഗത്ത് കൂടെ രണ്ട് മിനിറ്റ് നേരെ നടന്നാൽ സാഹിത്യഅക്കാദമിയിലെത്താം.
മററ് ഭാഗങ്ങളിൽ നിന്ന് വരുന്നവർ തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബിനി/സ്വപ്ന സ്റ്റോപ്പിലിറങ്ങുക.
കെ എസ് ആർ ടി സി/ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്.