ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

സ്വാതന്ത്ര സമര സേനാനി, ബഹുഭാഷാ പണ്ഡിതൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എന്നിങ്ങനെ പല രീതിയിൽ പ്രശസ്തനായിരുന്ന വ്യക്തിയാണ് ആർ.കെ. റാവു എന്നറിയപ്പെട്ടിരുന്ന രഘുനാഥ് കൃഷ്ണ റാവു. ഇദ്ദേഹം സെന്റ് ആൽബർട്സ് കോളേജിലെ ഹിന്ദി വിഭാഗം പ്രഫസറായിരുന്നു.[1]

വിധവാ വിവാഹം നടത്തി ഇദ്ദേഹം കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൽ പങ്കാളിയായിട്ടുണ്ട്. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു.[1]

ഇദ്ദേഹം കൊങ്കണി ഭാഷയിൽ 12 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[1]

  • ജ്ഞാനപ്പാനയുടെ കൊങ്കണി വിവർത്തനം
  • തിരുക്കുറളിന്റെ കൊങ്കണി പരിഭാഷ
  • വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതാണ്ട് എല്ലാ രചനകളും ഇദ്ദേഹം ഗോവയിൽ നിന്നിറങ്ങുന്ന ജാഗ് മാസികയിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബഷീർ കൃതികളുടെ തർജ്ജമ കൊങ്കണി സാഹിത്യ അക്കാദമി ബഷീറാല്യോ കനിയോ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • 1991-ൽ രണ്ടിടങ്ങഴിയുടെ കൊങ്കണി തർജ്ജമയ്ക്ക് (ദോൺ ദാങ്ക്ലി ഭാത്) ഇദ്ദേഹത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.[3]

സ്ഥാനങ്ങൾ

തിരുത്തുക
  • കൊങ്കണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തലവൻ.[1] 1975-ൽ ഇദ്ദേഹമാണ് കൊങ്കണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
  • ഭാഷാ ന്യൂനപക്ഷ കമ്മീഷനിൽ അഞ്ചുവർഷം കൊങ്കണി ഭാഷാ പ്രതിനിധി.[1]
  1. 1.0 1.1 1.2 1.3 1.4 "പ്രൊഫസർ ആർ കെ റാവു". കൊച്ചിൻ കോർപ്പറേഷൻ. Archived from the original on 2013-07-21. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
  2. "ബഷീർസ് സ്റ്റോറീസ് ഇൻ കൊങ്കണി". ദി ഹിന്ദു. Archived from the original on 2013-06-12. Retrieved 2013 ജൂൺ 12. {{cite news}}: Check date values in: |accessdate= (help)
  3. "ലിസ്റ്റ് ഓഫ് സാഹിത്യ അക്കാദമി അവാർഡ് വിന്നേഴ്സ് ഫോർ ട്രാൻസ്ലേഷൻ ഇൻ റ്റു കൊങ്കണി". ഗോവ കൊങ്കണി അക്കാദമി. Archived from the original on 2013-06-12. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആർ.കെ._റാവു&oldid=3774099" എന്ന താളിൽനിന്ന് ശേഖരിച്ചത്