വിക്കിപീഡിയ:വിക്കിസംഗമോത്സവം

2012 ഏപ്രിൽ മാസം കൊല്ലത്ത് വെച്ച് വിക്കി പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും അഞ്ചാമത്ത് സംഗമം നടത്താൻ ആലോചിക്കുന്നു.

സംഗമത്തിന്റെ പേര്

തിരുത്തുക

2012 ജനുവരി 3 മുതൽ ജനുവരി 10 രാത്രി പതിനിന്ന് മണിവരെ ഉപയോക്തക്കൾക്ക് സംഗമത്തിന്റെ പേര് നിർദ്ദേശിക്കാൻ അവസരമുണ്ടായിരുന്നു. വിവിധ ഉപയോക്താക്കളിൽ നിന്ന് 31 നിർദ്ദേശങ്ങൾ ലഭിച്ചു, അവ നിർദ്ദേശങ്ങൾ എന്ന താളിൽ ലഭ്യമാണ്.

സംഗമത്തിന്റെ പേര് തിരഞ്ഞെടുക്കൽ

തിരുത്തുക

നിർദ്ദേശിച്ച പേരുകൾ വിക്കിഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാനായി 2012 ജനുവരി 14 ഇന്ത്യൻ സമയം രാത്രി പതിനൊന്ന് വരെ വോട്ടെടുപ്പ് നടന്നു . ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് വിക്കിസംഗമോത്സവം 2012 എന്ന പേരാണ്. ആയതിനാൽ ഇനി മുതൽ ഈ കൂട്ടായ്മ വിക്കിസംഗമോത്സവം 2012 എന്നറിയപ്പെടും. വോട്ടെടുപ്പിന്റെ വിശദമായ വിവരങ്ങൾ ഫലപ്രഖ്യാപനം താളിൽ കാണാം.

വിക്കിസംഗമോത്സവത്തിന്റെ ലോഗോ

തിരുത്തുക

വിക്കിസംഗമോത്സവത്തിനു വേണ്ടിയുള്ള ലോഗോയ്‌ക്ക് വേണ്ടി സമർപ്പിച്ച അപേക്ഷകൾ ഇവിടെ കൊടുത്തിരിക്കുന്നു. എത്രയും പെട്ടന്ന് താങ്കളുടെ അഭിപ്രായങ്ങളും വോട്ടും അവിടെ രേഖപ്പെടുത്തി വിക്കിസംഗമോത്സവത്തിന് അനിയോജ്യമായ ഒരു ലോഗോ തെരഞ്ഞെടുക്കുക.

പ്രധാന താൾ

തിരുത്തുക