മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2015 ജൂൺ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ്.എച്ച്.എസ്.എസ്. ഫോർ ഗേൾസ് സ്കൂളിൽ വെച്ച് വിക്കിപഠനശിബിരം നടത്തി. 2014-ൽ നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കായുള്ളതാണെങ്കിലും വിക്കിസംരംഭങ്ങളിൽ താത്പര്യമുള്ള അദ്ധ്യാപകരും മറ്റുള്ളവരും ഇതിൽ ഭാഗവാക്കായി. ..

വിശദാംശങ്ങൾ തിരുത്തുക

കോട്ടയം ജില്ലയിലെ മൂന്നാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

 • പരിപാടി: മലയാളം വിക്കി പഠനശിബിരം
 • തീയതി: 2015 ജൂൺ 6, ശനിയാഴ്ച
 • സമയം: രാവിലെ 10 മണി മുതൽ
 • സ്ഥലം: എൻ.എസ്.എസ്.എച്ച്.എസ്.എസ്. ഫോർ ഗേൾസ്, പെരുന്ന, കോട്ടയം
 • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ തിരുത്തുക

 • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
 • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
 • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
 • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
 • മലയാളം ടൈപ്പിങ്ങ്
 • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.


സ്ഥലം തിരുത്തുക

സ്ഥലം: എൻ.എസ്.എസ്.എച്ച്.എസ്.എസ്. ഫോർ ഗേൾസ്

വിലാസം
പെരുന്ന, കോട്ടയം.
മാപിൽ
ഓപൺസ്ട്രീറ്റ്‌മാപിൽ

എത്തിച്ചേരാൻ തിരുത്തുക

ബസ് മാർഗ്ഗം തിരുത്തുക

ചെങ്ങനാശ്ശേരി ജംഗ്ഷനിൽ നിന്നും നടന്നെത്താവുന്ന ദൂരത്താണു സ്കൂൾ. (കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഒരു കിലോമീറ്റർ ദൂരം)

ട്രെയിൻ മാർഗ്ഗം തിരുത്തുക

ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്നും എകദേശം 2 കി മീ ദൂരം( 50 രൂപ ഓട്ടോക്ക് നൽകണം)റയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സിൽ കയറി വരുന്നത് ശ്രമകരമാണ്. (വഴി ഓപൺസ്ട്രീറ്റ്‌മാപിൽ)

നേതൃത്വം തിരുത്തുക

പഠനശിബിരത്തിന് നേതൃത്വം കൊടുക്കുന്നവർ

 1. ശ്രീലത ടീച്ചർ NSS HSS പെരുന്ന
 2. അഖിൽ കൃഷ്ണൻ
 3. സജൽ കരിക്കൻ
 4. രാജേഷ് ഒടയഞ്ചാൽ
 5. വിശ്വപ്രഭ

പങ്കെടുക്കുന്നവർ തിരുത്തുക

 1. സുഗീഷ്
 2. ഇർഫാൻ ഇബ്രാഹിം സേട്ട്
 3. ശ്രീജിത്ത് കൊയിലോത്ത്

ആശംസകൾ തിരുത്തുക

 1. അഡ്വ. ടി. കെ. സുജിത്

പങ്കാളിത്തം തിരുത്തുക

രണ്ടു ദിവസങ്ങളിലായി നടന്ന ശിബിരത്തിലും ഹാക്കത്തോണിലും പങ്കെടുത്തവരുടെ വിവരങ്ങൾ താഴെ നൽകുന്നു.ഒന്നാം ദിനം 55പേരും രണ്ടാം ദിനം 13 പേരും സജീവമായി പങ്കെടുത്തു

പങ്കെടുത്തവർ തിരുത്തുക

 1. ശ്രീ ജോഷി സ്കറിയ ജില്ലാ കോഡിനേറ്റർ ഐടി @ സ്ക്കൂൾ കോട്ടയം
 2. ശ്രീ രവീന്ദ്രനാഥ് പി. പ്രിൻസിപ്പാൾ NSS HSS പെരുന്ന
 3. ശ്രീമതി മീരാ സി ഹെഡ്‌മിസ്ട്രസ് NSS HSS പെരുന്ന
 4. ജഗദീഷ് വർമ്മ തമ്പാൻ ഐടി @ സ്ക്കൂൾ കോട്ടയം
 5. അശോകൻ കലവൂർ ഐടി @ സ്ക്കൂൾ കോട്ടയം
 6. ജയശങ്കർ കെ ബി ഐടി @ സ്ക്കൂൾ കോട്ടയം
 7. ടോണി ആന്റെണി ഐടി @ സ്ക്കൂൾ കോട്ടയം
 8. കണ്ണൻ ഷൺമുഖം ഐടി @ സ്ക്കൂൾ കൊല്ലം
 9. ശ്രീലത എസ്സ് NSS HSS പെരുന്ന
 10. ജ്യോതി ടി എസ്സ് NSS HSS പെരുന്ന
 11. ലക്ഷ്മി പുതുവേലിൽ
 12. രേവതി ഓമനക്കുട്ടൻ
 13. സാന്ദ്രാസാബു വാഴത്തറ
 14. വൃന്ദ ആനമുടിക്കൽ
 15. അനുപമ പനംഞ്ചോത്ത്
 16. ഗോപികാ ബി
 17. സ്നേഹ വാലുപറമ്പിൽ
 18. നിയതി ആർ നായർ
 19. ദേവിക പി എസ്സ്
 20. അശ്വിൻ കങ്ങഴപ്പറമ്പിൽ
 21. രാഹുൽരാജ്
 22. അഭിജിത്ത് എസ്സ്
 23. ഹൃഷികേഷ് ആരഭി
 24. അഭിഷേക് കൊച്ചുകളത്തിൽ
 25. സിതാര മഠത്തുപറമ്പിൽ
 26. ആതിര
 27. രഞ്ജിത്ത് രാധാകൃഷ്ണൻ
 28. ഹരികൃഷ്ണൻ പുതുപറമ്പിൽ
 29. കാശിരാജ്
 30. വിഷ്ണുരാജ് വെട്ടിയിൽ
 31. മേഘ ആർ നായർ
 32. സൂര്യാ രാജു
 33. രേഷ്മാ രവീന്ദ്രൻ
 34. ആതിര എം എം
 35. ശ്രീലക്ഷ്മി പരുത്തിക്കാട്ട്
 36. വീണ പുതുപറമ്പ്
 37. ഗോപിക ടി ജി
 38. അൻജനാ അശോക്
 39. ഗോപികാ ഉണ്ണിയിൽ
 40. കാർത്തികാ രാജഗോപാലൻ
 41. രശ്മി രഞ്ജിത്ത്
 42. ഹരിശങ്കർ തെക്കേടം
 43. ജയകുമാരി എൽ NSS HSS പെരുന്ന
 44. സുരേഷ് ആർ NSS HSS പെരുന്ന
 45. ശോഭ പി എസ്സ് NSS HSS പെരുന്ന
 46. സജൽ കരിക്കൻ ബാംഗ്ലൂർ
 47. രാജേഷ് ഒടയഞ്ചാൽ ബാംഗ്ലൂർ
 48. മഞ്ജുഷ ബാംഗ്ലൂർ
 49. ലാലു മേലേടത്ത്
 50. ജ്യോതി എസ്സ് ലാൽ
 51. സുഗീഷ് ജി
 52. അഖിൽകൃഷ്ണൻ
 53. മനോജ് കരിങ്ങാമഠത്തിൽ
 54. ഗോപിക കാവാലം
 55. അനഘ കോട്ടയം

രണ്ടാംദിനം തിരുത്തുക

പങ്കെടുത്തവർ

 1. ജഗദീഷ് വർമ്മ തമ്പാൻ ഐടി @ സ്ക്കൂൾ കോട്ടയം
 2. അശോകൻ കലവൂർ ഐടി @ സ്ക്കൂൾ കോട്ടയം
 3. ജയശങ്കർ കെ ബി ഐടി @ സ്ക്കൂൾ കോട്ടയം
 4. ടോണി ആന്റെണി ഐടി @ സ്ക്കൂൾ കോട്ടയം
 5. കണ്ണൻ ഷൺമുഖം ഐടി @ സ്ക്കൂൾ കൊല്ലം
 6. സജൽ കരിക്കൻ ബാംഗ്ലൂർ
 7. രാജേഷ് ഒടയൻചാൽ
 8. മഞ്ജുഷ
 9. ലാലു മേലേടത്ത്
 10. ജ്യോതി എസ്സ് ലാൽ
 11. സുഗീഷ് ജി
 12. അഖിൽകൃഷ്ണൻ
 13. മനോജ് കരിങ്ങാമഠത്തിൽ

അവലോകനം തിരുത്തുക

കോട്ടയം ജില്ലയിലെ ചങ്ങനാശേരി പെരുന്ന സ്കൂളിൽ വെച്ചുനടന്ന വിക്കിപഠനശിബിരത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും വിക്കിപ്രവർത്തകരും അടക്കം അറുപതോളം പേർ പങ്കെടുത്തു. 6 ആം തീയ്യതി ശനിയാഴ്ച കൃത്യം 10 മണിക്കു തന്നെ പരിപാടികൾ തുടങ്ങിയിരുന്നു. പെരുന്ന NSS ഗേൾസ് ഹൈ സ്കൂൾ സ്കൂളിന്റെ ഹെഡ്‌മിസ്ട്രസ് ആയ ശ്രീമതി മീരാ സി സ്വാഗതം ചെയ്തു തുടങ്ങിയ പ്രാരംഭചടങ്ങിന്റെ അദ്ധ്യക്ഷൻ പെരുന്ന NSS HSS പ്രിൻസിപ്പാൾ ശ്രീ രവീന്ദ്രനാഥ് പി ആയിരുന്നു. തുടർന്ന് വിക്കിപീഡിയയേയും അനുബന്ധ സംരംഭങ്ങളേയും പരിചയപ്പെടുത്തിക്കൊണ്ട് രാജേഷ് ഒടയഞ്ചാൽ സംസാരിച്ചു.

കഴിഞ്ഞവർഷം നടത്തിയ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ജേതാക്കളായ കോട്ടയം പെരുന്ന സ്കൂളിലെ കുട്ടികൾക്കുള്ള സമ്മാനദാനം ഐടി @ സ്ക്കൂൾ കോട്ടയം ജില്ലാ കോഡിനേറ്ററായ ശ്രീ ജോഷി സ്കറിയ സാർ നിർവ്വഹിച്ചു. ഡിജിറ്റൈസേഷൻ പദ്ധതിയെ മികച്ച രീതിയിൽ സംഘടിപ്പിട്ട ശ്രീലത ടീച്ചർക്ക് വിക്കി പീഡിയയുടെ ഉപഹാരവും നൽകി. കുട്ടികളുടെ പ്രതിനിധിയും ശ്രീലത ടീച്ചറും മറുപടി പറഞ്ഞു. തുടർന്ന് ഹരികൃഷ്ണൻ സാർ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു.

ഇടവേളയിലെ ചായക്കും ലഘുഭക്ഷണത്തിനുംശേഷം വിക്കിപീഡിയ എഡിറ്റിങ്, ചിത്രങ്ങൾ അപ്ലോഡ് ചെയ്യൻ, വിക്കി ഗ്രന്ഥശാല എന്നിവയെ ശ്രീ ടോണി ആന്റെണി വിക്കിപീഡിയയുടെ ആവശ്യകതയെക്കുറിച്ച് ഒരു ലഘു വിവരണം നടത്തി തുടർന്ന് വിക്കിപീഡിയ എഡിറ്റിങ്ങിനെ പറ്റി വളരെ വിശദമായി തന്നെ ശ്രി. കണ്ണൻ ഷണ്മുഖം ക്ലാസ്സെടുത്തു. പുതിയ അംഗത്വം എടുക്കുന്നത് എങ്ങനെ? വിക്കി എഡിറ്റു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, പുതിയ താൾ ഉണ്ടാക്കുന്നത് എങ്ങനെ? താൾ എങ്ങനെ തിരുത്താം. തുടങ്ങി വിശദമായിത്തന്നെ കണ്ണൻ മാഷ് വിശദീകരിച്ചു. കൂടാതെ രാഹുർ രാജ് എന്ന എൻ. എസ്. എസ് കോളേജ് വിദ്യാർത്ഥിയെക്കൊണ്ട് ഉപയോക്താവ്: Rahulrajperunna ഒരു താൾ ഉണ്ടാക്കുന്ന വിധവും ചെയ്ത് പൂർത്തിയാക്കി. കോമ്മൺസിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിന്റെ പറ്റിയും അപ്ലോഡ് ചെയ്ത ചിത്രങ്ങൾ മറ്റു വിക്കി സംരംഭങ്ങൾ ഉപയോഗിക്കുന്നതിനേയും പറ്റി വിശദീകരിച്ച് രാജേഷ് ഒടയഞ്ചാൽ സംസാരിച്ചു. വിക്കിഗ്രന്ഥശാലയെ പറ്റി സജൽ കരിക്കനും ലാലു മേലേടത്തും സംസാരിച്ചു. വിക്കി ഭക്ഷണചിത്രങ്ങളെ സ്നേഹിക്കുന്നു എന്ന ചിത്രമത്സരത്തിൽ പങ്കാളിയാവാൻ എല്ലാ പ്രവർത്തകരേയും സജൽ കരിക്കൻ ആഹ്വാനം ചെയ്തു. വിക്കി പ്രവർത്തനങ്ങളെക്കുറിച്ച് അറിയുവാനെത്തിയവർക്കെല്ലാം വിക്കിഗ്രന്ഥശാല തയാറാക്കിയ സിഡി നൽകി അവ ഉപയോഗിക്കുന്നതെങ്ങനെ എന്നു് ശ്രീ ലാലു മേലേടത്ത് വിവരിച്ചു. പെരുന്ന സ്ക്കൂളിലെ മലയാള അദ്ധ്യാപകനായ ഹരികൃഷ്ണൻസാർ തന്റെ പിതാവ് രചിച്ച ചങ്ങനാശ്ശേരിയുടേയും പരിസരപ്രദേശങ്ങളുടേയും ചരിത്ര ലേഖന സമാഹാരങ്ങൾ വിക്കിഡിജിറ്റൈസേഷനു നൽകാമെന്നും സമ്മതിക്കുകയുണ്ടായി.

ഉച്ചഭക്ഷണത്തിനു ശേഷം മൂന്നു വാഹനങ്ങളിലായി ചങ്ങനാശ്ശേരി സമീപ പ്രദേശങ്ങളിലെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒരു ഫോട്ടോവാക്ക് നടത്തുകയുണ്ടായി. നാട്ടുകാരനായ ഹരികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്ന ഫോട്ടോവാക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു.

തീരുമാനങ്ങൾ തിരുത്തുക

വിക്കിപഠനശിബിരത്തോടനുബന്ധിച്ച് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുകയുണ്ടായി. അടുത്ത ഒരു വർഷത്തേക്കുള്ള വിക്കിപരിപാടികൾ, ഡിജിറ്റൈസേഷൻ, തുടങ്ങിയവയെ പറ്റിയുള്ള ചർച്ച ചെയ്തതിന്റെ ഭാഗമായി വന്ന തീരുമാനങ്ങൾ:

 1. കോട്ടയം ജില്ലയിലെ ചരിത്രം ശേഖരിച്ചു വിക്കിയിലെത്തിക്കുക.
 2. കൊല്ലം അഞ്ചൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ 50-ആം വാർഷികമാണ് ഈ വർഷം. അവിടത്തേയ്ക്ക് വിക്കി-അനുബന്ധ സംരംഭങ്ങൾ കഴിവതും എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ഒരു കിയോസ്ക് സംവിധാനം ഉണ്ടാക്കുക.
 3. വിക്കി കൈപ്പുസ്തകം പരിഷ്കരിക്കുക.
 4. വിക്കി ഡിജിറ്റൈസേഷൻ പദ്ധതിയിൽ ചേർത്തിട്ടുള്ള പുസ്തകങ്ങൾ സീഡിയിലാക്കി ഓഫ്ലൈനായി ലഭ്യമാക്കുക
 5. കോട്ടയം ജില്ലയിൽ വിവിധ സ്കൂളുകളിലായി ഒരു ഗ്രന്ഥശാല ഡിജിറ്റൈസിങ് മത്സരം നടത്തുക.


ചിത്രങ്ങൾ തിരുത്തുക

മറ്റ് കണ്ണികൾ തിരുത്തുക