വിക്കിപീഡിയ:പഠനശിബിരം/തൃശൂർ 1

(വിക്കിപീഡിയ:വിക്കിപഠനശിബിരം/തൃശൂർ 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുന്നതിന് തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 2011 ഏപ്രിൽ 3 ഞായറാഴ്ച, മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ നേതൃത്വത്തിൽ വിക്കിപഠനശിബിരം നടന്നു.

സംഘാടക സമിതി

തിരുത്തുക

പരിപാടിയുടെ വിജയത്തിനു വേണ്ട പ്രാദേശിക പ്രവർത്തനങ്ങൾക്കായുള്ള സംഘാടക സമിതി രൂപീകരണ യോഗം മാർച് 23നു വൈകീട്ട് 5മണിക്ക് ചാലക്കുടി ഈസ്റ്റ് ഗവ: എൽ പി സ്കൂളിൽ നടന്നു

സ്ഥലവും സമയവും

തിരുത്തുക

ചാലക്കുടി വ്യാപാരഭവനിൽ രാവിലെ 9.30മുതൽ

കാര്യപരിപാടികൾ

തിരുത്തുക

നേതൃത്വം നൽകുന്നവർ

തിരുത്തുക
 • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാലക്കുടി മേഖലാ കമ്മിറ്റി
 • മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘം

പങ്കെടുക്കുന്നവർ

തിരുത്തുക

ഫോൺ വഴി / നേരിൽ അറിയിച്ചവർ

തിരുത്തുക
 1. എസ് എം വിജയകുമാർ ചാലക്കുടി
 2. ടി എസ് മനോജ്
 3. പി എസ് സുരേഷ് കുമാർ
 4. സി പി തങ്കപ്പൻ
 5. വിപിൻദാസ്
 6. സുധ രാമൻ
 7. എം പി രാമൻ
 8. സി സി ബാബു

പങ്കെടുത്തവർ

തിരുത്തുക
 1. ജിഗേഷ്
 2. ദീപേഷ്

പരിപാടിയുടെ അവലോകനം

തിരുത്തുക
 
സ്വാഗത പ്രസംഗം

കാലത്ത് 10.30നു് പഠന ശിബിരം ആരംഭിച്ചു. അമ്പതിനടുത്ത് അംഗങ്ങൾ പഠനശിബിരത്തിൽ പങ്കെടുത്തു. ശിബിരത്തിനു വന്നവരെ പരിപാടിയുടെ സംഘാടകനായ കേരള ശാത്ര സാഹിത്യ സമിതി മെമ്പർ സ്വാഗതം ചെയ്തു.

 
പ്രസിദ്ധ സാഹിത്യകാരൻ കാദർ ഉദ്ഘാടനം ചെയ്യുന്നു

പ്രസിദ്ധ സാഹിത്യകാരൻ ശ്രീ.കാദർ ഉദ്ഘാടനം ചെയ്യുകയും മലയാളഭാഷയുടെയും മലയാളം വിക്കിപീഡിയയുടെ പ്രധാന്യം എന്താണെന്ന് പറഞ്ഞു മനസിലാക്കി.

 
വിക്കിപീഡിയ ക്ലാസ് ജിഗേഷ് എടുക്കുന്നു.

തുടർന്ന് പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ജിഗേഷ് ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

പത്ത് മിനിറ്റ് ടീ ബ്രേക്കിനു ശേഷം വീണ്ടും ക്ലാസ്സ് തുടന്നു.

അടുത്ത വിഷയം വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. മലയാളം വിക്കിപീഡിയയിൽ നടുവം കവികൾ എന്ന ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ക്ലാസ് നടത്തിയത്.

തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയി ദീപേഷ് സംബന്ധിച്ചു.

 
സദസ്സ്

തുടർന്ന് ഇതിനോട് അനുബന്ധിച്ച് ഇരിങ്ങാലകുടയിൽ ശ്രീ.കാദറിന്റെ നേതൃത്വത്തിൽ വിക്കി പഠനശിബിരം താമസിയാതെ നടത്താം എന്ന് തീരുമാനം എടുക്കുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികൾ സമാപിച്ചു.