വിക്കിപീഡിയയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും, മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കുമായി 2016 സെപ്തംബർ 17 -ന് രാവിലെ 9 മണി മുതൽ പിറ്റേന്ന് ഉച്ച തിരിഞ്ഞ് നാലു മണിവരെ കൊട്ടിയൂർ ക്ഷേത്രപരിസരത്ത് വെച്ച് വിക്കിപഠനശിബിരം നടത്തുന്നു.

വിശദാംശങ്ങൾ

തിരുത്തുക
  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2016 സെപ്തംബർ 17 - 2016 സെപ്തംബർ 18
  • സമയം: 17/09/2016 9:00 AM തൊട്ട് 18/09/2016 04:00 PM വരെ
  • സ്ഥലം: കൊട്ടിയൂർ ക്ഷേത്രപരിസരത്തുള്ള ഓഡിറ്റോറിയം
  • പങ്കാളികൾ: സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു താത്‌പര്യമുള്ളവരും.

കാര്യപരിപാടികൾ

തിരുത്തുക
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • മലയാളം ടൈപ്പിങ്ങ്
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് പഠിതാക്കളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്

എത്തിച്ചേരാൻ

തിരുത്തുക

സ്ഥാനം: geo:11.87296,75.86086 ഗൂഗിൾ മാപിൽ

  1. കണ്ണൂരിനു വടക്കോട്ടുള്ളവർക്ക്, കണ്ണൂരുനിന്ന് ബസ്സിനു വരാം
  2. തലശ്ശേരിക്കു തെക്കോട്ടുള്ളവർക്ക് തലശ്ശേരിയിൽ നിന്നും ബസ്സിനു വരാം

നേതൃത്വം

തിരുത്തുക

ശിബിരം നയിക്കുന്നവർ

പങ്കെടുക്കുന്നവർ

തിരുത്തുക
  1. ലാലു മേലേടത്ത്
  2. ഷഗിൽ മുഴപ്പിലങ്ങാട്
  3. Fairoz
  4. ഇർഫാൻ ഇബ്രാഹിം സേട്ട്


പഠനശിബിരം റിപ്പോർട്ട്

തിരുത്തുക

പ്രതീക്ഷിച്ചതിനേക്കാൾ വിദ്യാർത്ഥികൾ ശിബിരത്തിൽ പങ്കെടുത്തു. വളരെ താല്പര്യത്തോടെ ക്ലാസുകൾ കേട്ടിരുന്ന കുട്ടികൾ വലിയ പ്രതീക്ഷ നൽകുന്നു. ഈ ശിബിരം ചില കാര്യങ്ങളാൽ ശ്രദ്ധേയമായി. അവ:

  1. ഭക്ഷണം നൽകുവാൻ വാടകയ്ക്ക് എടുത്ത സ്റ്റീൽ പാത്രങ്ങൾ ആണ് ഉപയോഗിച്ചത്, ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പാത്രങ്ങൾ പൂർണ്ണമായി ഒഴിവാക്കി, അതുപോലെ തന്നെ വെള്ളം കുടിക്കാനുള്ള ഗ്ലാസ്സും സ്റ്റീൽ കൊണ്ടുള്ളതു തന്നെ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചു.
  2. സമ്മേളനത്തിന്റെ ബാനർ ഉണ്ടാക്കിയത് തുണിയിൽ മഷികൊണ്ട് എഴുതിയാണ്, അങ്ങനെ എളുപ്പത്തിൽ ചെയ്യാവുന്ന ഫ്ലക്സ് കൊണ്ടുള്ള ബാനറും ഒഴിവാക്കി.
  3. പങ്കെടുത്തവർക്ക് ഉപയോഗിക്കാൻ പ്ലാസ്റ്റിക് ഉപയോഗിച്ചുനിർമ്മിച്ച് ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പേനയ്ക്കുപകരം പുനരുപയോഗിച്ച കടലാസ് കൊണ്ട് പ്യുവർ ലിവിംഗ് ഉണ്ടാക്കുന്ന പേനകളാണു നൽകിയത്.

അങ്ങനെ തീർത്തും പരിസ്ഥിതി സൗഹൃദമായി നടന്ന ശിബിരത്തിൽ യാതൊരുവിധ മാലിന്യങ്ങളും ഉൽപ്പാദിപ്പിക്കപ്പെട്ടില്ല.

ക്ലാസുകൾക്കുശേഷം കുട്ടികളുടെ വക നാടൻ പാട്ടുകൾ ദിവസത്തെ അതീവഹൃദ്യമാക്കി. രണ്ടാം ദിവസം രാവിലെ പ്രസിദ്ധ പരിസ്ഥിതിഗവേഷകനായ ശ്രീ. വി സി ബാലകൃഷ്ണനോടൊപ്പം എല്ലാവരും പുഴയെയും മരങ്ങളെയും ചെടികളെയും പൂമ്പാറ്റകളെയും അറിയാനായി പുറപ്പെട്ടു. അത് അറിവിന്റെ ഒരു പുതിയ ലോകമാണ് എല്ലാവർക്കും തുറന്നു നൽകിയത്.