പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്നു പി.ബി. ശ്രീനിവാസ് (22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013).തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്ന് പിൻവാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളിൽ സജീവമായിരുന്നു.[1]

P.B. Sreenivas
పి.బి.శ్రీనివాస్
പി.ബി. ശ്രീനിവാസ്.jpg
പി.ബി. ശ്രീനിവാസ്
ജീവിതരേഖ
ജനനനാമംപ്രതിവാദി ബയങ്കര ശ്രീനിവാസ്
അറിയപ്പെടുന്ന പേരു(കൾ)പി.ബി.എസ്
ജനനം(1930-09-22)22 സെപ്റ്റംബർ 1930
Kakinada, Andhra Pradesh
മരണം14 ഏപ്രിൽ 2013(2013-04-14) (പ്രായം 82)
Chennai, Tamil Nadu
സംഗീതശൈലിPlayback singing, Carnatic music, Ghazal
തൊഴിലു(കൾ)ഗായകൻ
ഉപകരണംVocalist
സജീവമായ കാലയളവ്1951-2013

ജീവിതരേഖതിരുത്തുക

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാക്കിനാഡയിലെ ഒരു സാധാരണകുടുബത്തിൽ പി.ബി. ഫണീന്ദ്രസ്വാമിയുടേയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനിച്ചു. ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞ് ചലച്ചിത്രസംഗീത രംഗത്തേക്ക് തിരിഞ്ഞു. 1961 ൽ എ.വി.എം. 'പാവമന്നിപ്പ്' എന്ന പടത്തിൽ പാടിയ 'കാലങ്ങളിൽ അവൾ വസന്തം.....'എന്ന ഗാനം സുപ്പർഹിറ്റായി. പി.ബി.എസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികൾ എം.എസ്. വിശ്വനാഥൻ-രാമമൂർത്തി ടീം ആയിരുന്നു. സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും അദ്ദേഹം ശ്രദ്ധേയനായി.

'നവനീതസുധ' എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന്കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട്. 2013 ഏപ്രിൽ 14-ന് ചെന്നൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതം പിടിപെട്ട് അന്തരിച്ചു. ഭാര്യയും അഞ്ചുമക്കളുമുണ്ട്.[2]

മലയാളത്തിൽതിരുത്തുക

1954 ൽ പുത്രധർമ്മം എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തിൽ എത്തിയത്.[3] നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിൽ പാടിയ 'മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രീനിവാസിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്..

 • 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല...'(റബേക്ക)
 • 'നിറഞ്ഞകണ്ണുകളോടെ... ' (സ്‌കൂൾമാസ്റ്റർ)
 • 'തുളസീ..വിളികേൾക്കൂ... ' (കാട്ടുതുളസി)
 • 'ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ... ' (കളഞ്ഞു കിട്ടിയ തങ്കം)
 • 'ആകാശത്തിലെ കുരുവികൾ വിതക്കുന്നില്ല... ' (റെബേക്ക )
 • 'വനദേവതമാരെ വിടനൽകൂ... ' (ശകുന്തള)
 • 'യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ... ' (അയിഷ)
 • 'കിഴക്കു കിഴക്കൊരാനാ... ' (ത്രിവേണിയിൽ ലതയോടൊപ്പം)
 • 'രാത്രി.....രാത്രി... ' (ഏഴുരാത്രികൾ)
 • 'ഗീതേ ഹൃദയസഖി ഗീതേ... ' (പൂച്ചക്കണ്ണി)
 • 'കാവിയുടുപ്പുമായി... ' (സന്ധ്യ)
 • 'ക്ഷീരസാഗര... ' (കുമാരസംഭവം)
 • 'കരളിൽകണ്ണീർ നിറഞ്ഞാലും... ' (ബാബുമോൻ)
 • 'അത്യുന്നതങ്ങളിൽ ഇരിക്കും... ' (ഇനിയൊരുജന്മം തരൂ).

1982-ൽ പുറത്തിറങ്ങിയ 'തടാകം', 1990-ൽ പുറത്തിറങ്ങിയ 'ഇന്ദ്രജാലം ' എന്നീ ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഇരു ചിത്രങ്ങളിലെയും ഹിന്ദി ഗാനങ്ങൾ അദ്ദേഹം രചിച്ചവയാണ്.

പുരസ്കാരങ്ങൾതിരുത്തുക

 • തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്
 • കമുകറ അവാർഡ്
 • അരിസോണ യൂണിവേഴ്സ്റ്റിയുടെ ഓണററി ഡോക്ടറേറ്റ്

അവലംബംതിരുത്തുക

 1. "പ്രശസ്ത പിന്നണിഗായകൻ പി ബി ശ്രീനിവാസ് അന്തരിച്ചു". മാതൃഭൂമി. 2013 ഏപ്രിൽ 14. ശേഖരിച്ചത് 2013 ഏപ്രിൽ 14.
 2. "കാലങ്ങളിൽ അവൾ വസന്തം." മാതൃഭൂമി. 2008 Dec 10. ശേഖരിച്ചത് 2013 ഏപ്രിൽ 14.
 3. http://msidb.org/m.php?4328

അധിക വായനയ്ക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

Persondata
NAME Srinivas, P. B.
ALTERNATIVE NAMES
SHORT DESCRIPTION Indian singer
DATE OF BIRTH 1930-09-22
PLACE OF BIRTH Kakinada, Andhra Pradesh
DATE OF DEATH 14-4-2013
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പി.ബി._ശ്രീനിവാസ്&oldid=2620636" എന്ന താളിൽനിന്ന് ശേഖരിച്ചത്