പി. ലീല
പി. ലീല ദക്ഷിണേന്ത്യൻ പിന്നണിഗായികയായിരുന്നു. 1933-ൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു.
പി. ലീല | |
---|---|
![]() പി. ലീല | |
ജീവിതരേഖ | |
ജനനനാമം | പൊറയത്ത് ലീല |
ജനനം | ചിറ്റൂർ, പാലക്കാട്, ബ്രിട്ടീഷ് ഇന്ത്യ | മേയ് 19, 1934
മരണം | ഒക്ടോബർ 31, 2005 ചെന്നൈ, ഇന്ത്യ | (പ്രായം 71)
സംഗീതശൈലി | ഇന്ത്യൻ ക്ലാസിക്കൽ സംഗീതം, ചലച്ചിത്രഗാനങ്ങൾ |
തൊഴിലു(കൾ) | ഗായിക |
ഉപകരണം | ഗായിക |
സജീവമായ കാലയളവ് | 1949–2005 |
സംഗീതപഠനംതിരുത്തുക
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ സംഗീതപഠനം നടത്തിയിട്ടുണ്ട്.[1]
ആദ്യചിത്രംതിരുത്തുക
1943-ൽ തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് പിന്നണിഗായികയായി തുടക്കം കുറിച്ചത്. നിർമ്മല എന്ന സിനിമയിൽ ആണ് മലയാളത്തിൽ ആദ്യമായിട്ട് പാടിയത്.
വ്യക്തിവിശേഷംതിരുത്തുക
സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും ഭക്തർക്കിടയിൽ കേൾവികേട്ടതാണ്. ദക്ഷിണേന്ത്യൻ ഭക്തിസംഗീതത്തിൽ പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്.
പുരസ്കാരങ്ങൾതിരുത്തുക
പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരളസംസ്ഥാന അവാർഡ് 1969-ൽ കടൽപ്പാലത്തിലെ "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനു ലഭിച്ചു. 1992-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു. 2003-ലെ ജന്മാഷ്ടമി പുരസ്കാരവും അവർക്ക് ലഭിച്ചിരുന്നു. 2006-ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലീലയ്ക്ക് ലഭിച്ചു.
2005ൽ ഒക്ടോബർ31ന് തന്റെ 71-ആം വയസ്സിൽ ചെന്നൈയില് വച്ച് മരണമടഞ്ഞു