ചട്ടമ്പിക്കല്ല്യാണി
ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചട്ടമ്പിക്കല്യാണി[1] ശ്രീകുമാരൻ തമ്പി നിർമിച്ച ചിത്രത്തിൽ പ്രേം നസീർ, ജഗതി ശ്രീകുമാർ, ലക്ഷ്മി , കെപിഎസി ലളിത, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു[2][3][4]
ചട്ടമ്പിക്കല്യാണി | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ശ്രീകുമാരൻ തമ്പി |
രചന | ശ്രീകുമാരൻ തമ്പി എം പി രാജി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ലക്ഷ്മി (നടി) അടൂർ ഭാസി കെ പി എ സി ലളിത സോമൻ |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ജെ.ജി വിജയൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ഭവാനി രാജേശ്വരി |
വിതരണം | ഭവാനി രാജേശ്വരി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകരക്ഷിതാക്കളില്ലാത്ത വാസുവും ( മാസ്റ്റർ രഘു) കല്യാണിയും(ബേബി സുമതി) വിശപ്പുസഹിയാതെ അലയുന്നു. ഒരു ചായക്കടക്കാരൻ കല്യാണിയുടെ മുഖത്ത ചൂടുവെള്ള്ം ഒഴിച്ചു. അന്ന് രാത്രി വാസു അയാളെ കല്ലുകൊണ്ടടിച്ച് കൊന്നു. ആ നാട്ടിൽ നിന്നും ഓടിപ്പോയി. പക്ഷേ വഴിയിൽ വെച്ച് അവർ പിരിഞ്ഞു. കല്യാണിയെ പരീത് (ടി.എസ്. മുത്തയ്യ)എന്ന ഒരു മീൻ കാരൻ വീട്ടിൽ കൊണ്ടുപോയി. മക്കളില്ലാത്ത അവർ വളർത്തി. ഒരു കൊള്ള സംഘത്തിൽ പെട്ട വാസുവിനെ(കെ.പി. ഉമ്മർ) അടവും തടവും അറിയുന്ന് കൊള്ളക്കാരനാക്കി. സഹായമില്ലാതെ വളർന്ന കല്യാണി ഒരു ചട്ടമ്പിയായി വളർന്നു. അങ്ങനെ ചട്ടമ്പികല്യാണി(ലക്ഷ്മി)യായി. ശരീരം കുട്ടപ്പനും(അടൂർ ഭാസി) പപ്പുവും(ജഗതി) എല്ലാം അവളുടെ കൈചൂടറിഞ്ഞവരാണ്. അയൽക്കാരിയായ ഗ്രേസിയാണ് (കെപിഎസി ലളിത) അവൾക്ക് തോഴി. അവളുടെ അപ്പൻ ദൈവം മത്തായി(തിക്കുറിശ്ശി) കുടിയനാണ്. ഗ്രേസിയുടെ അനുജത്തി ലില്ലി(ശ്രീലത നമ്പൂതിരി) തട്ടിപ്പുകാർക്കൊപ്പം ആണ്. ഈ തട്ടിപ്പുകാർക്കിറ്റയിൽ ഒരു വലിയ തട്ടിപ്പുകാരൻ വരുന്നു- ഗോപി.(പ്രേം നസീർ) കൊച്ചുതമ്പുരാന്റെ(സോമൻ) വീട്ടിൽ മോഷണത്തിനായി അയാൾ താമസിക്കുന്നു. അവിടെ വെച്ച് കല്യാണിയെ കാണുന്നു. ഉടക്കുന്നു. പിന്നീടടുക്കുന്നു. പ്രണയഗാനങ്ങൾ ആടുന്നു.(പൂവിനു കോപം വന്നാൽ...., സിന്ദൂരം തുടിക്കുന്ന... ]]) ഗോപിയോടുള്ള ദേഷ്യം തീർക്കാൻ കൊള്ളസംഘം കല്യാണിയെ തട്ടികൊണ്ടുപോകുന്നു. അതിനിടയിൽ വാസു സോദരിയെ അറിയുന്നു. അവൾ ഭ്രാന്തിയായി അഭിനയിക്കുന്നു.(നാലുകാലുള്ളോരു... ) കൊള്ളസംഘത്തെ അമർച്ചചെയ്യുന്ന സിഐഡി ആയി ഗോപി രൂപാന്തരപ്പെടുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | ലക്ഷ്മി | ചട്ടമ്പി കല്യാണി |
2 | പ്രേം നസീർ | ഗോപി |
3 | കെപിഎസി ലളിത | ഗ്രേസി |
4 | അടൂർ ഭാസി | ശരീരം കുട്ടപ്പൻ |
5 | ജഗതി | പപ്പു |
6 | ശ്രീലത നമ്പൂതിരി | ലില്ലി |
7 | ടി.എസ്. മുത്തയ്യ | പരീത് |
8 | ആലുമ്മൂടൻ | മർമ്മാണി മമ്മത് |
9 | കെ.പി. ഉമ്മർ | വാസു |
10 | സോമൻ | കൊച്ചുതമ്പുരാൻ |
11 | തിക്കുറിശ്ശി സുകുമാരൻ നായർ | ദൈവം മത്തായി |
12 | വീരൻ | തിരുമനസ്സ് |
13 | എൻ. ഗോവിന്ദൻകുട്ടി | |
14 | ടി ആർ ഓമന | സേതൂട്ടി |
15 | ഫിലോമിന | ഉമ്മ |
16 | കുഞ്ചൻ | ഛോട്ടാ സുൽത്താൻ |
17 | ബേബി സുമതി | കല്യണിയുടെ ബാല്യം |
18 | മാസ്റ്റർ രഘു | വാസുവിന്റെ ബാല്യം |
19 | നിലമ്പൂർ ബാലൻ | |
20 | സുരാസു | |
21 | ഖദീജ | പാറുക്കുട്ടി |
22 | പ്രേമ | നർത്തകി |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അമ്മമാരേ വിശക്കുന്നു | പി. ലീല,ലതാദേവി | |
2 | ജയിക്കാനായ് ജനിച്ചവൻ | ജോളി അബ്രഹാം | |
3 | കണ്ണിൽ എലിവാണം | പി. ജയചന്ദ്രൻ കെ.പി. ബ്രഹ്മാനന്ദൻ,ലതാദേവി | |
4 | നാലുകാലുള്ളോരു | പി. മാധുരി | |
5 | പൂവിനു കോപം വന്നാൽ | കെ ജെ യേശുദാസ് | |
6 | സിന്ദൂരം തുടിക്കുന്ന | കെ ജെ യേശുദാസ് | |
7 | തരിവളകൾ | പി. ജയചന്ദ്രൻ |
അവലംബം
തിരുത്തുക- ↑ "ചട്ടമ്പിക്കല്യാണി(1975)". www.m3db.com. Retrieved 2017-10-16.
- ↑ "ചട്ടമ്പിക്കല്യാണി". www.malayalachalachithram.com. Retrieved 2018-08-04.
- ↑ "ചട്ടമ്പിക്കല്യാണി". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.
- ↑ "ചട്ടമ്പിക്കല്യാണി". spicyonion.com. Archived from the original on 2019-01-17. Retrieved 2018-08-04.
- ↑ "ചട്ടമ്പിക്കല്യാണി(1975)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചട്ടമ്പിക്കല്യാണി(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)