സീസൺ
മലയാള ചലച്ചിത്രം
പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീസൺ. സ്റ്റീഫൻ കിങ്ങിന്റെ റീത്ത ഹേവർത്ത് ഏൻഡ് ഷഷാങ്ക് റിഡംപ്ഷൻ എന്ന നോവലിനെ നേരിയ രീതിയിൽ അവലംബിച്ചിരിക്കുന്നു.
സീസൺ | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | എം.ജി. ഗോപിനാഥ് |
രചന | പി. പത്മരാജൻ |
അഭിനേതാക്കൾ | |
സംഗീതം | ഇളയരാജ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ബി. ലെനിൻ |
സ്റ്റുഡിയോ | ശാന്തി സിനി ആർട്സ് |
വിതരണം | തോംസൺ ഫിലിംസ് |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 111 മിനിറ്റ് |
സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും വ്യത്യസ്തമായ ആഖ്യാന ശൈലിയും, മോഹൻലാലിന്റെ അഭിനയവും, കോവളത്തെ മയക്കുമരുന്നു മാഫിയയുടെ വാസ്തവമായ ആവിഷ്ക്കാരവും ഈ ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് എടുത്തു നിർത്തുന്നു.
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ജീവൻ
- ഗാവിൻ പക്കാർഡ് – ഫാബിയൻ റമീറസ്
- മണിയൻപിള്ള രാജു – കാന്തി
- അശോകൻ – പൊരിഞ്ചു
- ശാരി – ഇന്ദിര
- ലീന നായർ – മെർളിൻ
- ജഗതി ശ്രീകുമാർ
- തൊടുപുഴ വാസന്തി – സലോമി
- തിലകൻ – കാന്തിയുടെ അച്ഛൻ
- അസീസ് – ജെയിലർ
- പ്രേം പ്രകാശ്
- വത്സല മേനോൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – തിരുമേനി
- ശാന്താകുമാരി – പൊരിഞ്ചുവിന്റെ അമ്മ
- കൃഷ്ണപ്രസാദ്
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "പോയ് വരൂ" | പി. ജയചന്ദ്രൻ, പി. പത്മരാജൻ | 4:08 | |||||||
2. | "സ്വപ്നങ്ങൾ തൻ തെയ്യം" | കെ.എസ്. ചിത്ര | 4:18 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സീസൺ - മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (എംത്രീഡിബി.കോം)
- സീസൺ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് സീസൺ