ചലച്ചിത്ര സംവിധായകൻ
സിനിമ സംവിധാനം ചെയ്യുന്ന വ്യക്തി
ചലച്ചിത്ര നിർമ്മാണ പ്രക്രിയയെ ആത്യന്തികമായി നിയന്ത്രിക്കുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകൻ.തിരക്കഥയ്ക്ക് ദൃശ്യരൂപം നൽകുക, ചിത്രത്തിന്റെ കലാപരമായ വശം ചിട്ടപ്പെടുത്തുക,തന്റെ കാഴ്ച്പ്പാടിനനുസൃതമായി സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും നിർദ്ദേശം നൽകുക തുടങ്ങിയവ സംവിധായകന്റെ ദൗത്യത്തിൽ പെടുന്നു. എന്നിരിക്കിലും ചില ചലച്ചിത്രങ്ങളിൽ സം വിധായകന് പൂർണ്ണസ്വാതന്ത്ര്യം ലഭിക്കാറില്ല. നിർമ്മാതാക്കളും , വിതരണക്കാരും ചിലപ്പോൾ താരങ്ങളും പറയുന്നത് സംവിധായകന് അനുസരിക്കേണ്ടി വരാറുണ്ട്.