ഭൈരവി

നഠഭൈരവിയുടെ ജന്യരാഗം

കർണാടകസംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമാണ് ഭൈരവി.ഇതൊരു സമ്പൂർണരാഗമാണ് രണ്ട് വ്യത്യസ്തധൈവതങ്ങൾ(ചതുശ്രുതി,ശുദ്ധം) ഈ രാഗത്തിൽ വരുന്നുണ്ട് എന്നതിനാൽ ഈ രാഗത്തെ മേളകർത്താരാഗമായി പരിഗണിക്കുന്നില്ല.ഏകദേശം 1500ഓളം വർഷങ്ങൾക്കു മുൻപുതന്നെ ഈ രാഗം പ്രയോഗത്തിലിരുന്നു.ഈ രാഗത്തെ ആധാരമാക്കി നിരവധി രചനകൾ നടന്നിട്ടുണ്ട്.

ഘടന,ലക്ഷണം തിരുത്തുക

  • ആരോഹണം സ രി2 ഗ2 മ1 പ ധ2 നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ

(ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,ശുദ്ധ ധൈവതം,കാകളി നിഷാദം)ചതുശ്രുതി ധൈവതം ആരോഹണത്തിലും ശുദ്ധധൈവതം അവരോഹണത്തിലുമാണ് ഉപയോഗിക്കുന്നത്.

കൃതികൾ തിരുത്തുക

കൃതി കർത്താവ്
ആര്യാം അഭയാംബാം ഭജേരേ മുത്തുസ്വാമി ദീക്ഷിതർ
ബാലഗോപാല മുത്തുസ്വാമി ദീക്ഷിതർ
നിന്നനെ നമ്പി പുരന്ദര ദാസർ
"https://ml.wikipedia.org/w/index.php?title=ഭൈരവി&oldid=3487707" എന്ന താളിൽനിന്ന് ശേഖരിച്ചത്