മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകനാണ് ബിജു നാരായണൻ (ജനനം: ജനുവരി 1, 1970).[1] വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനമാണ് ബിജു നാരായണൻ ആദ്യമായി സിനിമയിൽ ആലപിച്ചത്.

ബിജു നാരായണൻ

ജീവചരിത്രം

തിരുത്തുക

ഒരു സംഗീത കുടുംബത്തിലാണ് ബിജു നാരായണൻ ജനിച്ചത്. അമ്മയും സഹോദരിയും ശാസ്ത്രീയസംഗീതജ്ഞരായിരുന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ബിജു നാരായണൻ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയിൽ നിന്നാണ്.[2] ഭക്തിഗാനങ്ങളിലൂടെയാണ് ബിജു നാരായണൻ ശ്രദ്ധേയനായി തുടങ്ങിയത്. എട്ട് വർഷക്കാലം ആര്യനാട് സദാശിവന്റെ കീഴിൽ കർണ്ണാടക സംഗീതം പഠിച്ച ബിജു നാരായണൻ പി. ജയചന്ദ്രനും, ഉണ്ണി മേനോനും, മാർക്കോസിനുമെല്ലാം ട്രാക്ക് പാടിയാണ് സംഗീത ജീവിതമാരംഭിച്ചത്. 1992ൽ പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കെ ആദ്യമായി ഒരു ഭക്തിഗാന ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. എം.ജി. സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തിൽ വഴിത്തിരിവായി. 1993ൽ രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണിഗായകനായി രംഗപ്രവേശനം ചെയ്തത്. ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. (എന്നാൽ ഇതേ ഗാനം കെ.എസ്. ചിത്ര പാടിയത് ഉൾപ്പെടുത്തുകയും ചെയ്തു) ഏറ്റവും നല്ല നാടക ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അർഹനായതോടെ ബിജു നാരായണൻ കൂടുതൽ പ്രസിദ്ധനായി. പിന്നണിഗാനരംഗത്ത് 400ൽ അധികം ഗാനങ്ങളിൽ ഇദ്ദേഹത്തിന്റെ ശബ്ദം പതിഞ്ഞിട്ടുണ്ട്.[3]

മഹാരാജാസ് കോളേജിലെ സഹപാഠിയായിരുന്ന ശ്രീലതയെയാണ് ബിജു വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് സിദ്ധാർത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്. അർബുദബാധിതയായിരുന്ന ശ്രീലത, 2019 ഓഗസ്റ്റ് 13-ന് 44-ആം വയസ്സിൽ അന്തരിച്ചു.[4]

ശ്രദ്ധേയമായ ഗാനങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-28. Retrieved 2011-11-03.
  2. http://www.hummaa.com/music/artist/biju-narayanan/6070
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-12. Retrieved 2011-11-04.
  4. "Biju Narayanan's wife Sreelatha passes away".

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിജു_നാരായണൻ&oldid=3639062" എന്ന താളിൽനിന്ന് ശേഖരിച്ചത്