ഇളയരാജ
തെന്നിന്ത്യയിലെ ഒരു സംഗീതസംവിധായകനും, ഗായകനും, ഗാന രചയിതാവുമാണ് ⓘ (തമിഴ്: இளையராஜா)(ജനനം:ജൂൺ 2 1943)[1] നാൽപ്പത്തേഴുവർഷത്തെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഇദ്ദേഹം ഏതാണ്ട് 800 ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്.[2].ഇദ്ദേഹം തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.[3][4]. സിനിമകൾക്കായി അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
ഇളയരാജ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | തമിഴ് നാട്, ഇന്ത്യ |
തൊഴിൽ(കൾ) | ഗായകൻ, സംഗീതസംവിധായകൻ |
ഉപകരണ(ങ്ങൾ) | ഗിറ്റാർ,ഹാർമോണിയം,പിയാനോ |
വർഷങ്ങളായി സജീവം | 1976 – ഇപ്പോൾ വരെ |
1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത് [1]. തമിഴ് സിനിമാസംഗീതരംഗത്ത് ആണ് ഇളയരാജയുടെ കൂടുതൽ സംഭാവനകൾ എങ്കിലും തെലുങ്ക്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലെ സിനിമകൾക്കു വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ്നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ സ്ഥാപിക്കുകയുണ്ടായി [1]. 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റ് സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. 1991 ൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ദളപതി എന്ന തമിഴ് ചിത്രത്തിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തി[5].
2000 ൽ ഇളയരാജ സിനിമാസംഗീതത്തിൽ നിന്നും വ്യതിചലിച്ച് ചില ആൽബങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിരുന്നു. ഇളയരാജയോടുള്ള ആദരപൂർവ്വം, അദ്ദേഹത്തെ ഇസൈജ്ഞാനി എന്ന് വിളിക്കാറുണ്ട്. ഇളയരാജ ദേശീയവും അന്തർദേശീയവുമായ ഒരുപാട് അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നാല് തവണ ഭാരത സർക്കാരിന്റെ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുമായിരുന്നു. ഭാരതസർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട് [6].
ആദ്യകാല ജീവിതം
തിരുത്തുകതമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്തിൽ, രാമസ്വാമിയുടെയും നാലാം ഭാര്യ ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായിട്ട് ജനിച്ചു [7][8]. ജ്ഞാനദേശികൻ എന്നതായിരുന്നു യഥാർത്ഥ നാമം. സ്കൂൾ വിദ്യാഭ്യാസസമയത്ത് പിതാവ് ജ്ഞാനദേശികൻ എന്ന പേരു മാറ്റി രാജയ്യ എന്നാക്കി മാറ്റി. ഗ്രാമത്തിലെ സുഹൃത്തുക്കൾ രാജയ്യ എന്നത് രാസയ്യ എന്നു മാറ്റി വിളിക്കാൻ തുടങ്ങി. സംഗീതാധ്യാപകനാണ് രാജ എന്നു പേരു മാറ്റിയത്. ഇളയരാജയുടെ ആദ്യ സിനിമയുടെ നിർമ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേർത്ത്, ഇളയരാജ എന്നാക്കി മാറ്റി. അക്കാലത്തെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ പേരുമായുള്ള സാദൃശ്യം ഒഴിവാക്കാനാണ് അരുണാചലം ഇളയരാജ എന്ന പേരു നൽകിയത്.
ജീവ ആണ് ഇളയരാജയുടെ ഭാര്യ. കാർത്തിക് രാജ, യുവാൻശങ്കർരാജ, ഭവതരണി എന്നീ മൂന്നു മക്കളും സംഗീത മേഖലയിലാണ്. ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ തമിഴ് സിനിമയിലെ പ്രശസ്തനായ ഒരു ഗാനരചയിതാവും, സംഗീതസംവിധായകനും കൂടിയാണ്. കമലാമ്മാൾ, പത്മാവതി എന്നു പേരുകളുള്ള രണ്ടു സഹോദരിമാരും ഇളയരാജക്കുണ്ട്. ഇളയരാജയുടെ ജീവചരിത്രമായ ലൈഫ് ഓഫ് മ്യൂസിക് എന്ന ഗ്രന്ഥം രചിച്ചത് പത്മാവതി എന്ന സഹോദരിയാണ്.
സംഗീതരംഗത്തേക്ക്
തിരുത്തുകജനിച്ച് വളർന്ന അന്തരീക്ഷം തമിഴ് നാടൻ ശീലിന്റെ മാറ്റൊലികളാൽ സമൃദ്ധമായിരുന്നു.തന്റെ പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന സംഗീതസംഘത്തിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങി. ഈ സംഘത്തോടൊപ്പം ഒരു ദശാബ്ദക്കാലത്തോളം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്ന് ഇത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്രു വിനു വേണ്ടി സമർപ്പിച്ചു. 1968 ൽ ഇളയരാജ പ്രൊഫസർ.ധൻരാജിനു കീഴിൽ സംഗീതം അഭ്യസിക്കാനായി തുടങ്ങി[9]. പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികൾ ഇളയരാജ പരിചയപ്പെട്ടു തുടങ്ങിയത് ധൻരാജിന്റെ ശിക്ഷണത്തിലാണ്[9]. ക്ലാസ്സിക് ഗിറ്റാറിന്റെ പരിശീലനത്തിലാണ് ഇളയരാജ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നത്.
സംഗീതസംവിധായകൻ
തിരുത്തുക1970 കളിൽ ഇളയരാജ സലിൽ ചൗധരിയെപ്പോലുള്ള പ്രശസ്ത സംഗീതസംവിധായകരോടൊപ്പം, റെക്കോഡിംഗ് സ്റ്റുഡിയോകളിൽ ഗിറ്റാറിസ്റ്റായും, ഹാർമോണിസ്റ്റായും ഒക്കെ ജോലി ചെയ്തിട്ടുണ്ട് [10][11]. ജി.കെ.വെങ്കിടേഷ് എന്ന കന്നട സംഗീതസംവിധായകന്റെ സഹായി ആയി ഏതാണ്ട് 200 ഓളം ചിത്രങ്ങളിൽ ഇളയരാജ പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അദ്ദേഹം സ്വന്തമായി ഈണങ്ങൾ തയ്യാറാക്കാനും തുടങ്ങിയിരുന്നു. 1976ൽ ഇറങ്ങിയ 'അന്നക്കിളി'യാണ് ഇളയരാജയുടെ കന്നിച്ചിത്രം[12].തമിഴ് നാടൻ ശീലുകളുടെ മട്ടിലുള്ള ഈണങ്ങളും പാശ്ചാത്യ സംഗീതത്തിന്റെ ശൈലിയിലുള്ള ഓർക്കസ്‌ട്രേഷനും കൂട്ടിയിണക്കിയുള്ള നവീനമായ ശൈലിയാണ് ഇളയരാജ ഈ ചിത്രത്തിനായി അവലംബിച്ചത് [1].പുതിയ ഒരു ശൈലിക്ക് തുടക്കമാവുകയായിരുന്നു ഇത്[1]. 1980കളുടെ മദ്ധ്യത്തോടെ ഇളയരാജയുടെ പേരും പ്രശസ്തിയും വർദ്ധിച്ചു വന്നു. ഒട്ടുമിക്ക സിനിമാഗാനരചയിതാക്കളുടെ രചനകൾക്കും ഇളയരാജ സംഗീതം പകർന്നിട്ടുണ്ട്. കണ്ണദാസൻ, വാലി, വൈരമുത്തു, ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖരോടൊപ്പം ചേർന്ന് ഇളയരാജ ജനപ്രിയഗാനങ്ങൾ സിനിമാലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. ഭാരതിരാജ, കെ.ബാലചന്ദർ, മണിരത്നം, സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ,ബാലു മഹേന്ദ്ര, വംശി, തുടങ്ങിയ ദക്ഷിണേന്ത്യയിലെ മുൻസംവിധായകരുടെ ചിത്രങ്ങളിൽ ഇളയരാജയുടെ സംഗീതം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറി.
തമിഴ്, തെലുഗു, കന്നട എന്നിവയ്ക്ക് പുറമേ ഹിന്ദി സിനിമയിലും ഇദ്ദേഹം തന്റെ സ്വാധീനം അറിയിച്ചു.2009ൽ പഴശ്ശിരാജ, ജഗന്മോഹിനി എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചിരുക്കുന്നത് അദ്ദേഹമാണ്.
പ്രശസ്ത ഗാനങ്ങൾ
തിരുത്തുകദളപതി എന്ന ചിത്രത്തിലെ ഇളയരാജ ഈണമിട്ട് എസ്.പി.ബാലസുബ്രഹ്മണ്യവും, സ്വർണ്ണലതയും ആലപിച്ച രാക്കമ്മ കൈയ്യെ തട്ട് എന്ന ഗാനം ബി.ബി.സി മികച്ച പത്തു ഗാനങ്ങൾക്കായി നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തുകയുണ്ടായി[5]. ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച നായകൻ എന്ന സിനിമ ടൈം മാസിക നടത്തിയ ഒരു വോട്ടെടുപ്പിൽ ലോകത്തിലെ മികച്ച 100 ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്[13]. ഓസ്കാർ അവാർഡുകൾക്കായി ഭാരത സർക്കാർ ഔദ്യോഗികമായി നാമനിർദ്ദേശം നൽകിയ കുറേയധികം ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് ഇളയരാജയാണ്. സ്വാതി മുത്യം, നായകൻ, തേവർമകൻ, നിഴൽക്കൂത്ത്, അഞ്ജലി, ഹേ റാം എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനം അദ്ദേഹമാണ്[14].
മലയാളം
തിരുത്തുകവർഷം | ചലച്ചിത്രം | വർഷം | ചലച്ചിത്രം | വർഷം | ചലച്ചിത്രം |
---|---|---|---|---|---|
1978 | വ്യാമോഹം | 1980 | ദൂരം അരികെ | 1981 | ഗർജ്ജനം |
1982 | ഓളങ്ങൾ, ആ രാത്രി, ആലോലം | 1983 | സന്ധ്യക്കു വിരിഞ്ഞ പൂവ്, ഊമക്കുയിൽ, പിൻനിലാവ് | 1984 | മൈഡിയർ കുട്ടിച്ചാത്തൻ, മംഗളം നേരുന്നു, ഒന്നാണു നമ്മൾ, ഉണരു |
1985 | യാത്ര | 1986 | പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, കാവേരി | 1988 | മൂന്നാംപക്കം |
1989 | അഥർവ്വം, ചൈത്രം, സീസൺ | 1991 | അനശ്വരം, എന്റെ സൂര്യപുത്രിക്ക് | 1992 | പപ്പയുടെ സ്വന്തം അപ്പൂസ്, അപാരത |
1993 | ജാക്ക്പോട്ട് | 1996 | കാലാപാനി, മാൻ ഓഫ് ദ മാച്ച് | 1997 | ഗുരു, കളിയൂഞ്ഞാൽ, ഒരു യാത്രാമൊഴി |
1998 | അനുരാഗക്കൊട്ടാരം, മഞ്ജിരധ്വനി | 1999 | ഫ്രണ്ട്സ് | 2000 | കൊച്ചു കൊച്ചു സന്തോഷങ്ങൾ, കല്ലു കൊണ്ടൊരു പെണ്ണ് |
2003 | മനസ്സിനക്കരെ, നിഴൽക്കൂത്ത് | 2005 | പൊൻമുടിപുഴയോരത്ത്, അച്ചുവിന്റെ അമ്മ | 2006 | രസതന്ത്രം, പച്ചക്കുതിര |
2007 | വിനോദയാത്ര, സൂര്യൻ | 2008 | ഇന്നത്തെ ചിന്താവിഷയം, എസ്.എം.എസ് | 2009 | ഭാഗ്യദേവത, പഴശ്ശിരാജ |
2010 | കഥ തുടരുന്നു | 2011 | സ്നേഹവീട്, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ | 2012 | പുതിയ തീരങ്ങൾ, ഇ.എം.എസ്സും പെൺകുട്ടിയും |
2013 | സാമ്രാജ്യം 2 സൺ ഓഫ് അലക്സാണ്ടർ |
ഹിന്ദി
തിരുത്തുകവർഷം | ചലച്ചിത്രം | വർഷം | ചലച്ചിത്രം | വർഷം | ചലച്ചിത്രം |
---|---|---|---|---|---|
1983 | സദ്മ | 1987 | കാമാഗ്നി | 1989 | മഹാദേവ് |
1990 | ശിവ | 1996 | ഔർ എക് പ്രേം കഹാനി | 1996 | |
1999 | ഹേ റാം | 2001 | ലജ്ജ | 2005 | മുംബൈ എക്സ്പ്രസ്സ്, ഡൈവോഴ്സ് |
2006 | ശിവ | 2007 | ചീനി കം | 2009 | ചൽ ചലേ, പാ |
2011 | ഹാപ്പി,[15] എസ്.ആർ.കെ | 2013 | 2013 |
കന്നട
തിരുത്തുകവർഷം | ചലച്ചിത്രം | വർഷം | ചലച്ചിത്രം |
---|---|---|---|
1978 | മാത്തു ഥാപ്പാട മാഗ | 1981 | ഗീത, ജന്മ ജന്മ അനുബന്ധ, നീ നന്ന ഗെല്ലാലാരേ |
1983 | ആക്സിഡന്റ്, പല്ലവി അനു പല്ലവി | 1984 | ബാർജാരി ബേതേ |
1996 | നമ്മൂര മന്ദാര ഹൂവേ, ശിവസൈന്യ | 1998 | ഹൂമലേ |
2004 | നമ്മ പ്രീതിയ രാമു | 2007 | ആ ദിനങ്ങലു |
2009 | നന്നാവനു, ഭാഗ്യ ബലേഗര, പ്രേം കഹാനി | 2010 | സൂര്യകാന്തി |
2011 | ഹരേ രാമ ഹരേ കൃഷ്ണ | 2012 | പ്രസാദ് |
പുരസ്കാരങ്ങൾ
തിരുത്തുകപത്മഭൂഷൺ
തിരുത്തുകവർഷം | പുരസ്കാരം | സംഘടന | അവലംബം |
---|---|---|---|
2010 | പത്മഭൂഷൺ | ഭാരത സർക്കാർ | [16] |
ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | ഭാഷ | വിഭാഗം | ഫലം | അവലംബം |
---|---|---|---|---|---|
1984 | സാഗര സംഗമം | തെലുങ്ക് | മികച്ച സംഗീതസംവിധാനം | വിജയിച്ചു | [17] |
1986 | സിന്ധുഭൈരവി | തമിഴ് | മികച്ച സംഗീതസംവിധാനം | വിജയിച്ചു | [18] |
1989 | രുദ്രവീണ | തെലുങ്ക് | മികച്ച സംഗീതസംവിധാനം | വിജയിച്ചു | [19] |
2009 | പഴശ്ശിരാജ | മലയാളം | മികച്ച പശ്ചാത്തലസംഗീതം | വിജയിച്ചു | [20] |
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
തിരുത്തുകവർഷം | ചലച്ചിത്രം | വിഭാഗം | ഫലം | അവലംബം |
---|---|---|---|---|
1994 | സമ്മോഹനം | മികച്ച പശ്ചാത്തലസംഗീതം | വിജയിച്ചു | [21] |
1995 | കാലാപാനി | മികച്ച സംഗീതസംവിധാനം | വിജയിച്ചു | [22] |
1998 | കല്ലു കൊണ്ടൊരു പെണ്ണ് | മികച്ച പശ്ചാത്തലസംഗീതം | വിജയിച്ചു | [23] |
കൂടുതൽ വായനയ്ക്ക്
തിരുത്തുക- പ്രേം-രമേഷ്. 1998. ഇളയരാജ: ദ ഫിലോസഫ് ആന്റ് ഏസ്തറ്റിക്സ് ഓഫ് മ്യൂസിക്
- ഇളയരാജ. 1998. മൈ സ്പിരിച്വൽ എക്സ്പീരിയൻസസ് - ഇളയരാജയുടെ കവിതാസമാഹാരം
- ഇളയരാജ. 1998. വഴിതുണൈ. ചെന്നൈ:
- ഇളയരാജ. 1999. സംഗീത കനവുകൾ ഇളയരാജയുടെ യൂറോപ്യൻ പര്യടന വിശേഷങ്ങൾ
- ഇളയരാജ. 2000. ഇളയരാജാവിൻ സിന്തനൈകൾ
- ശ്രീനിവാസൻ, പവിത്ര (2010-09-20). "മേക്കിംഗ് മ്യൂസിക്, രാജാ-സ്റ്റൈൽ". റിഡിഫ്.കോം. Retrieved 2010-10-15.
{{cite web}}
: Italic or bold markup not allowed in:|work=
(help)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 ഇളയരാജ - ജീവിതരേഖ ഐ.എം.ഡി.ബി പ്രൊഫൈൽ
- ↑ ശ്രുതിമധുരമായ സംഗീതം Archived 2010-10-08 at the Wayback Machine. ഹിന്ദുഓൺനെറ്റ് ശേഖരിച്ചത് 12 ഒക്ടോബർ 2006.
- ↑ ഇളയരാജക്ക് കേന്ദ്രസംഗീതനാടകഅക്കാദമി പുരസ്കാരം ഹിന്ദുബിസിനസ്സ് - ശേഖരിച്ചത് 24 ഡിസംബർ 2012
- ↑ ഇളയരാജക്ക് കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം ദേശാഭിമാനി ദിനപത്രം - ശേഖരിച്ചത്- 25 ഡിസംബർ 2012
- ↑ 5.0 5.1 ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾ ബി.ബി.സി തിരഞ്ഞെടുപ്പ്
- ↑ ഇളയരാജക്ക് പദ്മഭൂഷൺ പുരസ്കാരം Archived 2011-11-26 at the Wayback Machine. ആഭ്യന്തരമന്ത്രാലയം - ഭാരതസർക്കാർ
- ↑ ഇളയരാജ - തമിഴിന്റെ അഭിമാനം Archived 2012-11-09 at the Wayback Machine. ദ ഹിന്ദു - ശേഖരിച്ചത് - 27 നവംബർ 2004
- ↑ മാർക്, സ്ലോബിൻ (2008). ഗ്ലോബൽ സൗണ്ട്ട്രോക്സ്-വേൾഡ് ഓഫ് ഫിലിം മ്യൂസിക്സ്. വെസ്ലെയാൻ യൂണിവേഴ്സിറ്റി പ്രസ്സ്. p. 123.
- ↑ 9.0 9.1 ഇളയരാജ പാശ്ചാത്യസംഗീതം പരിചയപ്പെടുന്നു ന്യൂയോർക്ക് രാജ് വെബ് ഇടത്തിൽ നിന്നും
- ↑ ഇളയരാജയുടെ സംഗീതരംഗത്തെ തുടക്കം Archived 2012-11-07 at the Wayback Machine. ഹിന്ദു ദിനപത്രം ശേഖരിച്ചത് 20 നവംബർ 2005 (അവസാന ഖണ്ഡിക നോക്കുക)
- ↑ സലിൽചൗധരിക്കൊപ്പം Archived 2006-11-17 at the Wayback Machine. സലിൽ ചൗധരിയുടെ ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും
- ↑ അന്നക്കിളി - ഇളയരാജയുടെ കന്നി ചിത്രം Archived 2012-11-09 at the Wayback Machine. ദ ഹിന്ദു ശേഖരിച്ചത് 20 ഏപ്രിൽ 2007
- ↑ നായകൻ - സംഗീതം ഇളയരാജ ടൈംസ് മാഗസിൻ - ശേഖരിച്ചത് 12 ഫെബ്രുവരി 2005
- ↑ അക്കാദമി പുരസ്കാരങ്ങൾക്കായി ഇന്ത്യ നാമനിർദ്ദേശം ചെയ്ത ചിത്രങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രം - ശേഖരിച്ചത് 26 ജനുവരി 2008
- ↑ ഝാ, സുഭാഷ്.കെ. "ഇളയരാജാസ് മ്യൂസിക്കൽ ജേണി". ഇക്കണോമിക്സ് ടൈംസ്. Retrieved 2010-11-01.
- ↑ "ഇളയരാജക്ക് പത്മഭൂഷൺ". ദ ഹിന്ദു. 2010 ജനുവരി 25. Retrieved 2012 January 20.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "31ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ" (PDF). ചലച്ചിത്രോത്സവ ഡയക്ടറേറ്റ്. അകാൽ ഇൻഫോർമേഷൻ സിസ്റ്റംസ്. p. 16. Archived from the original (പി.ഡി.എഫ്) on 2011-07-21. Retrieved 2012 ജനുവരി 20.
{{cite web}}
: Check date values in:|accessdate=
(help) - ↑ "33ആമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ" (PDF). ചലച്ചിത്രോത്സവ ഡയക്ടറേറ്റ്. അകാൽ ഇൻഫോർമേഷൻ സിസ്റ്റംസ്. p. 38. Archived from the original (പി.ഡി.എഫ്) on 2018-01-23. Retrieved 2012 ജനുവരി 20.
{{cite web}}
: Check date values in:|accessdate=
(help) - ↑ "36ആമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ" (പി.ഡി.എഫ്). ചലച്ചിത്രോത്സവ ഡയക്ടറേറ്റ്. അകാൽ ഇൻഫോർമേഷൻ സിസ്റ്റംസ്. p. 52. Retrieved 2012 ജനുവരി 20.
{{cite web}}
: Check date values in:|accessdate=
(help) - ↑ "56ആമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ" (പി.ഡി.എഫ്). ചലച്ചിത്രോത്സവ ഡയക്ടറേറ്റ്. അകാൽ ഇൻഫോർമേഷൻ സിസ്റ്റംസ്. p. 138. Retrieved 2012 ജനുവരി 20.
{{cite web}}
: Check date values in:|accessdate=
(help) - ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - 1994". കേരള ചലച്ചിത്ര അക്കാദമി. സി-ഡിറ്റ്. Archived from the original on 2010-10-02. Retrieved 2012 ജനുവരി 20.
{{cite web}}
: Check date values in:|accessdate=
(help) - ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - 1995". കേരള ചലച്ചിത്ര അക്കാദമി. സി-ഡിറ്റ്. Archived from the original on 2011-07-13. Retrieved 2012 ജനുവരി 20.
{{cite web}}
: Check date values in:|accessdate=
(help) - ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - 1998". കേരള ചലച്ചിത്ര അക്കാദമി. സി-ഡിറ്റ്. Archived from the original on 2010-10-02. Retrieved 2012 January 20.
{{cite web}}
: Check date values in:|accessdate=
(help)