കാംബോജി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണ്ണാടകസംഗീതത്തിലെ പ്രധാനപ്പെട്ട ഒരു രാഗമാണ് കാംബോജി (Kambhoji/Kambodhi/Kamboji).[1] ഹരികാംബോജി മേളത്തിൽ ജന്യമായ കാംബോജി കച്ചേരികളിൽ പ്രധാനരാഗമായി പാടാറുണ്ട്. നേരത്തെ ഈ രാഗം കാംബോജ അന്നും കാംഭോജ എന്നുമെല്ലാം അറിയപ്പെട്ടിരുന്നു.[2] പുരാതനതമിഴിൽ (3BCE) തക്കേശിപൺ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

വലിയ നാല് മേളരാഗങ്ങളായ തോഡി, ഖരഹരപ്രിയ, ശങ്കരാഭരണം, കല്യാണി എന്നിവയ്ക്കൊപ്പം സ്ഥാനമുള്ള ഒരു രാഗമാണ് കാംബോജി. വിശദമായ ആലാപനത്തിന് സാധ്യതയുള്ള കാംബോജി കച്ചേരികളിലെ പ്രധാനകൃതികൾ അവതരിക്കാൻ തെരഞ്ഞെടുക്കാറുണ്ട്. താനം പാടാനും പല്ലവി പാടാനും നല്ല രാഗമാണിത്. ഏതുലയത്തിലും കാംബോജി പാടാം. ജനകീയരാഗമായതിനാൽ എല്ലാത്തരം കോമ്പോസിഷനുകളും കാംബോജിയിൽ ഉണ്ട്. എല്ലാ വാഗ്ഗേയകാരന്മാരും മികച്ച കൃതികൾ കാംബോജിയിൽ രചിച്ചിട്ടുണ്ട്. മംഗളകരമായരാഗമായികരുതുന്നതിനാൽ കച്ചേരിയുടെ തുടക്കത്തിലും കാംബോജി ആലപിക്കാറുണ്ട്. ക്ഷേത്രഉൽസവങ്ങളിൽ നാഗസ്വരത്തിൽ കാംബോജി ദീർഘമായി ആലപിക്കാറുണ്ട്.കൂടാതെ ക്ഷേത്രത്തിൽ കുറുങ്കുഴൽ കലാകാരന്മാരുടെ കഴിവ് തെളിയിക്കുന്ന അവസരമായ കുഴൽപറ്റ് കാംബോജി രാഗത്തിലാണ് അധികവും വായിക്കുക.

ധനിനിധ എന്ന പ്രയോഗത്തിൽ ത്രിശ്രുതിധൈവതവും സനിപധസരിഗ എന്ന പ്രയോഗത്തിൽ ചതുശ്രുതിധൈവതവും രാഗത്തിനു ഭംഗി നൽകുന്നുണ്ട്. ഏഴാം നൂറ്റാണ്ടിലെ സംഗീതമകരന്ദം മുതലായ കൃതികളിൽ പരാമർശിച്ചിട്ടുള്ള കാംബോജി പല ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന പുരാതനരാഗമാണ്. 16 -ആം നൂറ്റാണ്ടുവരെ ഒരു മേളരാഗമായിത്തന്നെ കരുതപ്പെട്ടിരുന്ന കാംബോജി അന്യസ്വരപ്രയോഗമുള്ളതിനാൽ വെങ്കടമഖി അതിനെ ഹരികാംബോജിയുടെ ജന്യരാഗമായി പരിഗണിച്ചു.[3]

 1. (കന്നഡ: ಕಾಂಭೋಜಿ) The Raga is pronounced as Kambhoji as well as Kambhodi and also Kambhoji in south-western and southern India but as Kamboji in northern India where the term Kamboji carries a paisachi influence of the north-west frontiers.
 2. A Treatise on Ancient Hindu Music, 1978, p 58-59, A K. Bhasttacharya; The Story of Indian Music, its growth and synthesis, 1978, p 73, Gosvami; Studies in Indian music, Tirupasoor Venkata Subba Rao, p 168.
 3. http://www.carnatica.net/special/kambhoji-ppn.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 • Majestic Kambhoji: [1]
 • Khambaj Raga: [2]
 • Commentary on Sri Subrahmanyaya Namaste: [3]
 • CAC Newsletter Notes on Yadukulakambhoji by Dr. V V Srivatsa: [4]
 • An Introduction To Indian Classical Music - Ancient History: [5]

അധികവായനയ്ക്ക്

തിരുത്തുക
 • Ragas and Raginis, O. P. Ganguli
 • Amīr Khusrau: Memorial Volume, 1975, p 35, Amīr Khusraw Dihlavī.
 • A Study of Dattilam: A Treatise on the Sacred Music of Ancient India, 1978, Mukunda Lāṭha, Dattila
 • Hindu Polity, Part I & II, 1978, Dr K. P. Jayswal
 • Invasion of Alexander, J. W. McCrindle
 • Indian Music: History and Structure, 1974, Emmie and Nijenhuis
 • Comparative Aesthetics, Eastern and Western, 1974, Gandur Hanumantha Rao
 • The Image of the Barbarian, Ancient Indian Social History: Some Interpretations, 2006
 • Image of the Barbarian in Early India, Comparative Study & History, Vol 13, No 4, Oct 1971, Dr Romila Thapar *Encyclopaedia of Indian Culture, 1984, p 1206, Rajaram Narayan Saletore;
 • Studies in Indian Music, 1962, p 168, Tirupasoor Venkata Subba Rao
 • Ragas and Raginis, pp 72–77, O. P. Ganguli;
 • The Language of the Gods in the World of Men; Sanskrit Culture, and Power in Pre-Mauryan India, Ch 8, p 299, Sheldon Pollock
 • The Historical Development of Indian Music: A Critical Study, 1973, Prajnanananda, Swāmī Prajñānānanda
"https://ml.wikipedia.org/w/index.php?title=കാംബോജി&oldid=3606373" എന്ന താളിൽനിന്ന് ശേഖരിച്ചത്