ബ്രദർ ലക്ഷ്മണൻ
സംഗീതജ്ഞനും ഹാർമോണിസ്റ്റും നിരവധി മലയാളം - തമിഴ് ഗാനങ്ങളുടെ സംഗീത സംവിധായകനുമാണ് ബ്രദർ ലക്ഷ്മണൻ.
ബ്രദർ ലക്ഷ്മണൻ | |
---|---|
ദേശീയത | ഭാരതീയൻ |
തൊഴിൽ | സംഗീത സംവിധായകൻ |
ജീവിതരേഖ
തിരുത്തുക'മദ്രാസ് യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ' എന്ന ചലച്ചിത്ര നിർമ്മാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബ്രദർ ലക്ഷ്മണൻ. പ്രശസ്ത സംഗീതജ്ഞൻ പാപനാശം ശിവൻ പ്രധാന വേഷത്തിൽ അഭിനയിച്ച 'ഭക്ത ചേത" ഉൾപ്പെടെയുള്ള ആദ്യകാല തമിഴ് ചിത്രങ്ങളിൽ ഹാർമോണിസ്റ്റായി പ്രവർത്തിച്ചിരുന്നു. 1947-ൽ പുറത്തിറങ്ങിയ 'വിചിത്ര വനിത' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിർവ്വഹിച്ചത്. 1952-ൽ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന ചിത്രത്തിലൂടെയാണ് ബ്രദർ ലക്ഷ്മണൻ മലയാള ചലച്ചിത്ര സംഗീതസംവിധായകനാവുന്നത്. നീലാ പ്രൊഡക്ഷൻസിന്റെ ചലച്ചിത്രസംരംഭങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിൽ 20 ലധികം ചിത്രങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ സംഗീതം നല്കി.[1] തിരുനയിനാർകുറിച്ചി മാധവൻ നായരാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത്.
സംഗീതം നൽകിയ സിനിമകൾ
തിരുത്തുകഗാനംsort descending | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വർഷം |
---|---|---|---|---|---|
പാരിൽ ആരും കണ്ടു | ഭക്തകുചേല | തിരുനയിനാർ കുറിച്ചി മാധവൻനായർ | പി ലീല, ശൂലമംഗലം രാജലക്ഷ്മി | 1961 | |
പ്രണയമോഹന സ്വപ്നശതങ്ങളാൽ | പൊൻകതിർ | തിരുനയിനാർ കുറിച്ചി മാധവൻനായർ | ഗോകുലപാലൻ , എൻ ലളിത | 1953 | |
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ | സ്നാപകയോഹന്നാൻ | വയലാർ രാമവർമ്മ | കെ ജെ യേശുദാസ്, പി ലീല | 1963 | |
മംഗലം വിളയുന്ന മലനാടേ | പാടാത്ത പൈങ്കിളി | തിരുനയിനാർ കുറിച്ചി മാധവൻനായർ | കമുകറ പുരുഷോത്തമൻ, ശാന്താ പി നായർ | 1957 | |
അങ്കം കുറിച്ചു പടക്കളത്തിൽ | ക്രിസ്തുമസ് രാത്രി | പി ഭാസ്ക്കരൻ | കമുകറ പുരുഷോത്തമൻ, പി ലീല, എ പി കോമള | 1961 | |
അച്യുതം കേശവം | ഭക്തകുചേല | കമുകറ പുരുഷോത്തമൻ | 1961 | ||
അഞ്ജനശ്രീധരാ ചാരുമൂർത്തേ | പൊൻകതിർ | പൂന്താനം | എൻ ലളിത | 1953 | |
അനുരാഗത്തിന്നലകടൽ | പ്രിയതമ | ശ്രീകുമാരൻ തമ്പി | എസ് ജാനകി, പി ലീല | 1966 | |
അന്ധരെയന്ധൻ നയിക്കും | ജയിൽപ്പുള്ളി | തിരുനയിനാർ കുറിച്ചി മാധവൻനായർ | കമുകറ പുരുഷോത്തമൻ | 1957 | |
അപ്പോഴേ ഞാൻ പറഞ്ഞീലേ | ക്രിസ്തുമസ് രാത്രി | പി ഭാസ്ക്കരൻ | കമുകറ പുരുഷോത്തമൻ, എ പി കോമള | 1961 | |
അമ്മയുമച്ഛനും പോയേപ്പിന്നെ | അനിയത്തി | തിരുനയിനാർ കുറിച്ചി മാധവൻനായർ | പി ലീല | 1955 | |
അരേ ദുരാചാര (bit) | ഭക്തകുചേല | കുഞ്ചൻ നമ്പ്യാർ | പി ലീല | 1961 | |
അഴകിൽ മികച്ചതേത് | ആറ്റം ബോംബ് | തിരുനയിനാർ കുറിച്ചി മാധവൻനായർ | പി ബി ശ്രീനിവാസ്, എസ് ജാനകി | 1964 | |
അവനിയിൽത്താനോ | ആന വളർത്തിയ വാനമ്പാടി | തിരുനയിനാർ കുറിച്ചി മാധവൻനായർ | ജമുനാ റാണി, പി ബി ശ്രീനിവാസ് | 1959 | |
ആ നീലവാനിലെന്നാശകൾ | ആത്മസഖി | തിരുനയിനാർ കുറിച്ചി മാധവൻനായർ | പി ലീല, ടി എ മോത്തി | 1952 | |
ആ രോഹിതാശ്വൻ പിറന്ന | ഹരിശ്ചന്ദ്ര | തിരുനയിനാർ കുറിച്ചി മാധവൻനായർ | സി എസ് രാധാദേവി, കോറസ് | 1955 | |
ആകാശത്തിൻ മഹിമാവേ | സ്നാപകയോഹന്നാൻ | തിരുനയിനാർ കുറിച്ചി മാധവൻനായർ | പി ലീല | 1963 | |
ആഗതമായിതാ പുഷ്പകാലം | ആത്മസഖി | തിരുനയിനാർ കുറിച്ചി മാധവൻനായർ | ലഭ്യമായിട്ടില്ല | 1952 | |
ആടിയും കളിയാടിയും | ജയിൽപ്പുള്ളി | തിരുനയിനാർ കുറിച്ചി മാധവൻനായർ | ശാന്താ പി നായർ | 1957 | |
ആടുക ലവ് ഗേം നേടുക ലവ് ഗേം | അനിയത്തി | തിരുനയിനാർ കുറിച്ചി മാധവൻനായർ | ശാന്താ പി നായർ, കോറസ് | 1955 |
അവലംബം
തിരുത്തുക- ↑ ഗാനലോകവീഥികളിൽ - ബി വിജയകുമാർ