വീണ്ടും പ്രഭാതം

മലയാള ചലച്ചിത്രം

പി ഭാസ്കരൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വീണ്ടും പ്രഭാതം[1]. എം.പി. റാവു, എം.ആർ.കെ. എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സിനിമയിൽ പ്രേം നസീർ,ശാരദ, ജോസ് പ്രകാശ്, പ്രേമ എന്നിവരാണ് ചിത്രത്തിലെ അഭിനയിച്ചവർ [2].പി. ഭാസ്കരന്റെ വരികൾക്ക് വി.വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു[3]. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു ചിത്രം.[4]

വീണ്ടും പ്രഭാതം
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംഎം പി റാവു
എം ആർ കെ മൂർത്തി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ശാരദ
പ്രേമ
ജോസ് പ്രകാശ്
വിജയശ്രീ
സംഗീതംവി.വി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎസ് ജെ തോമസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോപ്രതാപ് ആർട്ട്സ്
വിതരണംരാജശ്രീ പിക്ചേർസ്
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1973 (1973-04-27)
രാജ്യംഭാരതം
ഭാഷമലയാളം


കഥാസാരം

തിരുത്തുക

ഫാക്ടറിത്തൊഴിലാളിയായ ഗോപാലൻ നായർ മൂന്നു മക്കൾ ഭാര്യ ഇല്ല. മൂത്ത കുട്ടി ലക്ഷ്മിയാണ് പണിയെല്ലാം ചെയ്യുന്നത്. അയൽ വാസി മറിയാമ്മ സഹായിക്കാറുണ്ട്.

പണീക്കിടയിൽ തീപ്പൊരി തെറിച്ചു വീണ് ഗോപാലൻ നായരുടെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുന്നു. അന്ധനായ താൻ കുഞ്ഞുങ്ങൾക്ക് ഒരു ഭാരമായിരിക്കുമെന്ന് കരുതി അയാൾ നാടു വിടുന്നു.സഹായത്തിനാരുമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷ്മി ഒരു ദിവസം അനുജന്മാരെയും കൂട്ടി എങ്ങോട്ടെന്നില്ലാതെ യാത്രയാകുന്നു.ട്രെയിനിൽ വെച്ച് രവി ചേച്ചിയെയും കൊച്ചനിയനെയും പിരിഞ്ഞു പോകുന്നു. അവൻ കുട്ടൻ പിള്ളയുടെ ഡ്രാമാ ട്രൂപ്പിൽ എത്തുന്നു.

ലക്ഷ്മിയും കൊച്ചനുജനും കോരിച്ചൊരിയുന്ന മഴയത്ത് പണക്കാരനും ദുഷ്ടനുമായ പ്രഭാകരക്കൈമളുടെ വീട്ടിൽ ഓടിക്കയറുന്നു. അയാൾ അവരെ ഇറക്കി വിടാൻ തുടങ്ങിയെങ്കിലും മകൻ മധുവിന്റെ നിർബന്ധത്തിനു വഴങ്ങി ലക്ഷ്മിയെ അവിടെ ജോലിക്ക് നിർത്തുന്നു.മധുവും അനുജത്തി ലതയും അവരോട് വളരെ അനുഭാവപൂർണ്ണമാണ് പെരുമാറിയിരുന്നത്.മധു തന്റെ പിറന്നാൾ ദിവസം ഒരു സ്വർണ്ണമാല ലക്ഷ്മിയുടെ കൊച്ചനുജന്റെ കഴുത്തിലിടുന്നു. ആ മാലക്കായി കുഞ്ഞിനെ ഒരു കള്ളൻ എടുത്തു കൊണ്ടു പോകുന്നു.വഴിയിൽ വെച്ച് ഒരു മാജിക്കുകാരൻ കുഞ്ഞിനെ മാലയോടു കൂടി രക്ഷിച്ചു വളർത്തുന്നു.

വളർന്നു വലുതാകുന്നതോടു കൂടി മധുവും ലക്ഷ്മിയും പ്രേമബദ്ധരാകുന്നു.

നാടകക്കമ്പനിയിലെ പ്രധാന നടനായിത്തീർന്ന രവി, മാനേജരുടെ വിരൂപയായ മകളെ വിവാഹം കഴിക്കാൻ സമ്മതമല്ലാതെ കമ്പനി വിടുന്നു.അവിടെ നിന്നോടിയ രവി ധനാഢ്യനും സരിഗമ കുറുപ്പെന്ന് ജനങ്ങളാൽ വിളിക്കപ്പെടുന്ന സരോജാമില്ലിന്റെ ഉടമയുടെ വീട്ടിൽ കയറി ഒളിച്ചിരിക്കുന്നു.അതേ നാടകം കഴിഞ്ഞ് തിരിച്ചെത്തിയ കുറുപ്പും മകളും രവിയെ കാണുന്നു.സരോജത്തിന്റെ പ്രേരണയാൽ ഒരു സംഗീതപ്രിയനായ കുറുപ്പ് രവിയെ അടുക്കള ജോലിക്ക് നിർത്തുന്നു.

ഉപരിപഠനത്തിനു അമേരിക്കയിലേക്ക് പോകുന്ന മധു ലക്ഷ്മിയുടെ വിരലിൽ തന്റെ മോതിരമണിയിച്ച് വിവാഹവാഗ്ദാനവും നൽകി യാത്ര പറയുന്നു. ഈ രംഗം മറഞ്ഞു നിന്നു കാണാനിടയായ കൈമൾ മധു പോയ ഉടനെ തന്നെ ലക്ഷ്മിയെ അവിടെ നിന്നും അടിച്ചിറക്കുന്നു.ഒരു പച്ചക്കറി വില്പനക്കാരിയുടെ സഹായത്താൽ അവൾക്ക് ഒരു മില്ലിൽ ജോലി കിട്ടുന്നു. അവിടെയും അവളുടെ സൗന്ദര്യം അവളെ പല വിധത്തിൽ അലട്ടിക്കൊണ്ടിരിക്കുന്നു.

സ്വന്തം മകനേപ്പോലെ വളർത്തിയ ശശിയോട് രഹസ്യം തുറന്നു പറഞ്ഞ് ആ മാലയും ഏല്പിച്ച ശേഷം മാജിക്കുകാരൻ അന്ത്യശ്വാസം വലിക്കുന്നു. അതോടെ അനാഥനായ അവൻ ജോലിയന്വേഷിച്ചിറങ്ങുന്നു.കുറെ റൗഡികളുടെയിടയിൽ പെട്ടു പോയ കൈമളുടെ മകൾ ലതയെ അവിചാരിതമായി അതുവഴി വന്ന ശശി രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുന്നു.ഈ പരിചയം ക്രമേണ പ്രേമത്തിലെത്തുന്നു.ഇതിനിടെ കുറുപ്പിന്റെ ഓഫീസിലെ അക്കൗണ്ടന്റായി കഴിഞ്ഞിരുന്ന രവിയും സരോജവും കൂടുതലടുക്കുന്നു.അവന്റെ സ്വഭാവത്തിൽ മതിപ്പു തോന്നിയ കുറുപ്പ് അവനെ മാനേജരായി നിയമിക്കുന്നു. രവിയും സരോജവുമായുള്ള അടുപ്പമറിഞ്ഞ് നല്ലവനായ അദ്ദേഹം അവരുടെ വിവാഹവും നിശ്ചയിക്കുന്നു.

ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മധു ലക്ഷ്മിയെ അന്വേഷിക്കുന്നു. അനുജത്തിയിൽ നിന്നും വിവരമെല്ലാം അറിഞ്ഞ മധു അച്ഛനുമായി തെറ്റുന്നു. വെറും ഒരു തെണ്ടിയായ ശശിയെ പ്രേമിച്ചതിനു ലതയും കൈമളുടെ വീട്ടു തടങ്കലിലാണ്.

ഈ എതിർപ്പുകളെല്ലാം തകർത്ത് അവരെല്ലാം ഒന്നാകുന്നിടത്ത് , അകന്നു പോയ ചേച്ചിയും അനുജന്മാരും കണ്ടു മുട്ടുന്നിടത്ത്,അന്ധനായ ഗോപാലൻ നായരുടെ ജീവിതത്തിൽ വീണ്ടും പ്രഭാതം ഉണരുന്നു.

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ രവി
2 ശാരദ ലക്ഷ്മി
3 വിജയശ്രീ സരോജം
4 ടി.എസ്. മുത്തയ്യ ഗോപാലൻനായർ
5 അടൂർ ഭാസി ശശി
6 ജോസ് പ്രകാശ് മധു
7 ബഹദൂർ വിക്രമൻ
8 പ്രേമ മറിയാമ്മ
9 ശങ്കരാടി കുറുപ്പ്
10 വീരൻ പ്രഭാകരകൈമൾ
11 വഞ്ചിയൂർ രാധ പാർവതി
12 ശോഭ കൊച്ചുലക്ഷ്മി
13 സി എ ബാലൻ പത്രോസ് മുതലാളി
14 ബേബി സുമതി കൊച്ചുരവി
15 പോൾ വെങ്ങോല ലോനച്ചൻ
16 രാധാമണി ലത
17 തൊടുപുഴ രാധാകൃഷ്ണൻ സദാനന്ദൻ
18 രാമൻകുട്ടി മേനോൻ കൈമളിനെ ഭൃത്യൻ
19 പി കെ നമ്പ്യാർ
20 പ്രഭാകരൻ
21 മാസ്റ്റർ വിജയകുമാർ കൊച്ചുമധു
22 മാസ്റ്റർ മുരളീകൃഷ്ണൻ രവി
23 അബ്ബാസ്
24 വി.ടി. അരവിന്ദാക്ഷമേനോൻ
25 ഉണ്ണികൃഷ്ണൻ

ഗാനങ്ങൾ :പി. ഭാസ്കരൻ
ഈണം : വി.വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ആലോല നീലവിലോചനങ്ങൾ കെ ജെ യേശുദാസ്, എസ്. ജാനകി പി. ഭാസ്കരൻ ഹംസനാദം
2 എന്റെ വീടിനു എസ്‌ ടി ശശിധരൻ, പി. ഭാസ്കരൻ
3 ജയജയ ഗോകുലബാല [[വി ദക്ഷിണാമൂർത്തി ]], പരമ്പരാഗതം(നാരായണ തീർത്ഥർ)
4 കുമുദിനികൾ കെ ജെ യേശുദാസ്, പി. ഭാസ്കരൻ
5 നളിനമുഖി കെ ജെ യേശുദാസ്, പി. ഭാസ്കരൻ
6 നീ കേളണ എം എൽ വസന്തകുമാരി, പരമ്പരാഗതം ദേവമനോഹരി
7 ഊഞ്ഞാലാ ഊഞ്ഞാലാ അമ്പിളി, പി. ഭാസ്കരൻ ഹരികാംബോജി
8 ഊഞ്ഞാലാ ഊഞ്ഞാലാ കെ ജെ യേശുദാസ്,പി. സുശീല പി. ഭാസ്കരൻ ഹരികാംബോജി
9 ഊഞ്ഞാലാ ഊഞ്ഞാലാ പി സുശീല, പി. ഭാസ്കരൻ ഹരികാംബോജി
10 പക്കാല കെ ജെ യേശുദാസ്, പരമ്പരാഗതം ഖരഹരപ്രിയ
11 രാധാസമേതനേ കെ ജെ യേശുദാസ്, പരമ്പരാഗതം
  1. "വീണ്ടും പ്രഭാതം (1973)". www.m3db.com. Retrieved 2018-10-16.
  2. "വീണ്ടും പ്രഭാതം (1973)". www.malayalachalachithram.com. Retrieved 2014-10-15.
  3. "വീണ്ടും പ്രഭാതം (1973)". malayalasangeetham.info. Retrieved 2014-10-15.
  4. "വീണ്ടും പ്രഭാതം (1973)". spicyonion.com. Retrieved 2014-10-15.
  5. "വീണ്ടും പ്രഭാതം (1973)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "വീണ്ടും പ്രഭാതം (1973)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018. {{cite web}}: |archive-date= / |archive-url= timestamp mismatch; 6 ഒക്ടോബർ 2014 suggested (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

യൂറ്റ്യൂബിൽ

തിരുത്തുക

വീണ്ടും പ്രഭാതം

"https://ml.wikipedia.org/w/index.php?title=വീണ്ടും_പ്രഭാതം&oldid=3864342" എന്ന താളിൽനിന്ന് ശേഖരിച്ചത്