കൃഷ്ണചന്ദ്രൻ
മലയാളത്തിലെ ഒരു ചലച്ചിത്രഗായകനാണ് ടി.എൻ. കൃഷ്ണചന്ദ്രൻ (ജനനം: ജൂൺ 16, 1960). സ്വദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ. അച്ഛൻ നാരായണരാജ കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്നു.നിലമ്പൂർ കോവിലകത്തെ നളിനിരാജയാണ് അമ്മ.നിലമ്പൂർ ഗവൺമെന്റ് മാനവേദൻ ഹൈസ്‌കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠനം. ചിറ്റൂർ കോളേജിൽ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ഹോൾഡർ. മദ്രാസിൽ എം. എ. മ്യൂസിക്കിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. ഗായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരകൻ കൂടാതെ അമൃത ടി വി ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയാണിപ്പോൾ കൃഷ്ണചന്ദ്രൻ[1].
ചലച്ചിത്രരംഗംതിരുത്തുക
അഭിനയം, ശബ്ദദാനം, പിന്നണിഗാനം എന്നിങ്ങനെ മൂന്ന് രംഗത്താണ് കൃഷ്ണചന്ദ്രൻ സിനിമയിൽ പ്രവർത്തിച്ചത്. 1982 -ൽ 'ഇണ'യിലെ 'വെള്ളിച്ചില്ലും വിതറി' എന്ന ഗാനമാണ് ആദ്യമായി പിന്നണിപാടിയത്[2]. 1994-ൽ കാബൂളിവാലയിൽ വിനീതിനും 1997-ൽ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും വേണ്ടി ഡബ് ചെയ്തതിനു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു[3]. 1978-ൽ രതിനിർവേദം എന്ന പദ്മരാജൻ ചിത്രത്തിലെ പപ്പു എന്ന കഥാപത്രത്തെ അഭിനയിച്ചുകൊണ്ട് നടനായിആണ് കൃഷണചന്ദ്രൻ തന്റെ സിനിമാജീവിതം തുടങ്ങിയത്. ഐ വി ശശിയുടെ 'ഈ നാട്' എന്ന സിനിമയിലൂടെ അഭിനയം തുടർന്നു. ശക്തി, ഉണരൂ, യുവജനോത്സവം, ബെൽറ്റ് മത്തായി, സന്ധ്യക്കെന്തിനു സിന്ദൂരം എന്നിവ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. .
സിനിമ രംഗത്ത് സജീവമായ അഭിനേത്രി വനിതയാണ് ഭാര്യ. മകൾ അമൃതവർഷിണി കൊച്ചിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു[4]