കണ്ണൂർ ഡീലക്സ്

മലയാള ചലച്ചിത്രം

ജയമാരുതി പിക്ചേഴ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് കണ്ണൂർ ഡീലക്സ്. അസ്സോസിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്ത കണ്ണൂർ ഡീലക്സ് 1969 മേയ് 16-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കണ്ണൂർ ഡീലക്സ്
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.ഇ. വാസുദേവൻ
രചനവി. ദേവൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
അടൂർ ഭാസി
ശങ്കരാടി
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംഅസ്സോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി16/05/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗയകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

  • നിർമ്മാണം - ടി ഇ വാസുദേവൻ
  • സംവിധാനം - എ ബി രാജ്
  • സംഗീതം - വി ദക്ഷിണാമൂർത്തി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • ബാനർ - ജയമാരുതി
  • വിതരണം - അസ്സോസിയേറ്റഡ് പിക്ചേഴ്സ്
  • കഥ - വി ദേവൻ
  • തിരക്കഥ - എസ് എൽ പുരം സദാനന്ദൻ
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ.[1]

ഗാനങ്ങൾതിരുത്തുക

ക്ര.നം. ഗാനങ്ങൾ ആലാപനം
1 എത്ര ചിരിച്ചാലും കെ ജെ യേശുദാസ്
2 വരുമല്ലോ രാവിൽ എസ് ജാനകി
3 തുള്ളിയോടും പുള്ളിമാനേ നില്ല് കെ ജെ യേശുദാസ്
4 കണ്ണുണ്ടായത് നിന്നെ കാണാൻ പി ബി ശ്രീനിവാസ്, പി ലീല
5 മറക്കാൻ കഴിയുമോ പി ബി ശ്രീനിവാസ്
6 തൈപ്പൂയ കാവടിയാട്ടം കെ ജെ യേശുദാസ്.[2]
7 എൻ മുഹബത്തെന്തൊരു കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ്.[1]

കെ.എസ്.ആർ.ടി.സി.യുടെ നിയമ യുദ്ധംതിരുത്തുക

1965ലാണ് കേരളത്തിൽ കെഎസ്ആർടിസി തുടങ്ങിയത്. എഴുപതുകളിൽ കർണാടക ആർടിസിയും തുടങ്ങി. രണ്ടു കമ്പനികളും കെഎസ്ആർടിസി എന്ന പേരുവച്ചു. കെഎസ്ആർടിസി എന്ന പേര് ആരാണ് ആദ്യം ഉപയോഗിച്ചത് എന്നതിന്റെ തെളിവായി കോടതിയിൽ രേഖകൾ സമർപ്പിക്കണമായിരുന്നു. 1969 മേയ് 16ന് പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ് സിനിമയിൽ കെഎസ്ആർടിസി എന്ന പേരും ആനച്ചിഹ്നവും വ്യക്തമായി കാണിക്കുന്നുണ്ട്. കേരളം കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന് ഈ സിനിമയാണ്. കെഎസ്ആർടിസിയെന്ന പേര് കേരളത്തിന് സ്വന്തമായത് അങ്ങനെയാണ്. കെ.എസ്.ആ‍ർ.ടി.സി. എന്ന പേരിനെ ചൊല്ലി 2014 മുതൽ ഏഴു വർഷത്തോളമാണ് കർണാടകയും കേരളവും നിയമ യുദ്ധം നടത്തിയത്. [3]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് കണ്ണൂർ ഡീലക്സ്
  2. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കണ്ണൂർ ഡീലക്സ്
  3. വി.മിത്രൻ (6 May 2021). "കോടതിയിലേക്ക് ഓടിച്ചു കയറ്റിയ കണ്ണൂർ ഡീലക്സ്; ആദ്യം സിനിമാ കഥ, പിന്നീട് യഥാർഥ കഥ". മനോരമ. ശേഖരിച്ചത് 6 May 2021.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ഡീലക്സ്&oldid=3572226" എന്ന താളിൽനിന്ന് ശേഖരിച്ചത്