ഹിന്ദു വിശ്വാസപ്രകാരം വിദ്യയുടെ ദേവതയാണ് സരസ്വതി. നൃത്തം, സംഗീതം മുതലായ കലകൾ, വാക്ക്, സാഹിത്യം, കരകൗശലങ്ങൾ, ഓർമ, ബുദ്ധി എന്നിവയുടെ ഭഗവതിയാണ് സരസ്വതി. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന ഭഗവതിയുടെ വീണ മനുഷ്യന്റെ പ്രതീകമാണ്. ആദിപരാശക്തിയുടെ പ്രധാന രൂപങ്ങൾ ആയ മൂന്നു ദേവിമാരിൽ ഒരാളാണ് സരസ്വതി. ലക്ഷ്മി, കാളി (പാർവ്വതി) എന്നിവരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വികയാണ് സരസ്വതീദേവി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് സങ്കല്പം. പുതിയ സൃഷ്ടി നടത്തണമെങ്കിൽ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായി സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു. പല ശാക്തേയ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. കൊല്ലൂർ മൂകാംബിക, കോട്ടയം പനച്ചിക്കാട്, എറണാകുളം ചോറ്റാനിക്കര, തൃശൂരിലെ തിരുവുള്ളക്കാവ്, തിരുവനന്തപുരം പൂജപ്പുര എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.

സരസ്വതി ദേവി
കല, വിദ്യ, നദികൾ
Saraswati.jpg
സരസ്വതി ദേവി, വിദ്യാ ദേവത
ദേവനാഗരി सरस्वती
Sanskrit Transliteration Sarasvatī
Affiliation ദേവി
ജീവിത പങ്കാളി ബ്രഹ്മാവ്
Mount അരയന്നം, മയിൽ

പൊതുവെ കലാമണ്ഡലത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും സരസ്വതീ പ്രാധാന്യം ഉള്ളതാണ്. വസന്തപഞ്ചമിയാണ് ഉത്തരേന്ത്യയിൽ വിശേഷദിവസം. ബുധൻ സരസ്വതീപ്രധാന്യമുള്ള ദിവസമാണ്.

ഉള്ളടക്കം

വിദ്യാദേവിതിരുത്തുക

സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, അറിവ്, സംഗീതം, ക്രിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് ബ്രഹ്മാവാണെങ്കിലും, അദ്ദേഹത്തിന് പോലും ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന് ദേവീഭാഗവതം പറയുന്നു. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. അജ്ഞാനികളായ സുംഭനിശുംഭന്മാരെ വധിച്ചത് മഹാസരസ്വതി ആണെന്ന് ദേവീമാഹാത്മ്യത്തിൽ കാണാം.

രൂപവും വേഷവിധാനവുംതിരുത്തുക

ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.[1]

പ്രാർത്ഥനാ ശ്ലോകങ്ങൾതിരുത്തുക

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിർ ഭവതുമേ സദാ[2]

അവലംബംതിരുത്തുക

  1. ഹിന്ദുനെറ്റ്.ഓർഗ്
  2. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സരസ്വതി&oldid=2756428" എന്ന താളിൽനിന്നു ശേഖരിച്ചത്