മലയാളത്തിലെ പ്രശസ്തനായ നാടക-ചലച്ചിത്ര പിന്നണിഗായകനായിരുന്നു സി.ഓ. ആന്റോ (25 മെയ് 1936 - 24 ഫെബ്രുവരി 2001).

സി.ഓ. ആന്റോ
സി.ഓ. ആന്റോ.jpg
ജനനം(1936-05-25)മേയ് 25, 1936
കോമ്പാറമുക്ക്, എറണാകുളം
മരണംഫെബ്രുവരി 24, 2001(2001-02-24) (പ്രായം 64)
മരണ കാരണംഅർബുദം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഗായകൻ
ജീവിതപങ്കാളി(കൾ)ത്രേസ്യ
കുട്ടികൾആന്റണി,
സംഗീത
പുരസ്കാരങ്ങൾപി.ജെ. ആന്റണി ഫൗണ്ടേഷൻ നാടകസംഗീത പുരസ്കാരം

ജീവിതരേഖതിരുത്തുക

എറണാകുളം നഗരത്തിലെ കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആന്റോയുടെ ജനനം[1]. ദാരിദ്ര്യംമൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന ആന്റോയുടെ കഴിവ് മനസ്സിലാക്കിയ ഇടവക വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം കുർബാനയ്ക്കു വന്ന എറണാകുളം മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആന്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമകൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി.[1] പുസ്തക വില്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആന്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിനടുത്തുള്ള താൻസൻ മ്യൂസിക് ക്ലബിൽ ചേർന്നു. അതോടെ പുസ്തകവില്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആന്റോ ക്ലബിൽ തന്നെ താമസമായി.

നാടകരംഗംതിരുത്തുക

മ്യൂസിക് ക്ലബിൽ ആന്റോ താമസിക്കുന്ന കാലത്താണ് ഏരൂർ വാസുദേവൻ ആന്റോയെ കണ്ടുമുട്ടുന്നതും 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടാൻ അവസരം നൽകുന്നതും.[1] ഈ നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആന്റോ നാടക രംഗത്തെത്തിയത്[2].പി.ജെ. ആന്റണിയുടെ നാടക സമിതി, കൊല്ലം കാളിദാസ കലാകേന്ദ്രം, ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, ചെറുകാടിന്റെ തൃശൂർ കേരള കലാവേദി തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗംതിരുത്തുക

ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല[3]. കടലമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാളചലച്ചിത്ര പ്രേക്ഷകർ ആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.

പ്രസിദ്ധ ഗാനങ്ങൾതിരുത്തുക

  • എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും (ഡോക്ടർ)
  • മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ (ജനനീ ജന്മഭൂമി)
  • ഇനിയൊരു കഥ പറയൂ കൺമണീ (ജനനീ ജന്മഭൂമി)
  • ചിപ്പി ചിപ്പി മുത്തുചിപ്പി (അരനാഴികനേരം)
  • പാപ്പി അപ്പച്ചാ (മൈലാടും കുന്ന് )

പുരസ്കാരങ്ങൾതിരുത്തുക

  • പി.ജെ. ആന്റണി ഫൗണ്ടേഷൻ നാടകസംഗീത ശാഖയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "സി.ഒ. ആന്റോ: മധുരിക്കാത്ത ഓർമ്മകൾ". മംഗളം ദിനപത്രം. 2013 മേയ് 16. ശേഖരിച്ചത് 2013 ജൂലൈ 20. {{cite news}}: Check date values in: |accessdate= and |date= (help)
  2. ആൻറോയുടെ ചരമവാർത്ത.
  3. m3db
"https://ml.wikipedia.org/w/index.php?title=സി.ഒ._ആന്റോ&oldid=3710926" എന്ന താളിൽനിന്ന് ശേഖരിച്ചത്