അക്കരെയക്കരെയക്കരെ

മലയാള ചലച്ചിത്രം

പ്രിയദർശൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അക്കരെയക്കരെയക്കരെ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. ശ്രീനിവാസൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജി.പി. ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് നിർമ്മിച്ചത്.

അക്കരെയക്കരെയക്കരെ
ഡി.വി.ഡി. പുറംചട്ട
സംവിധാനംപ്രിയദർശൻ
നിർമ്മാണംജി.പി. വിജയകുമാർ
രചനശ്രീനിവാസൻ
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോജി.പി. ഫിലിംസ്
വിതരണംസെവൻ ആർട്ട്സ് റിലീസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

മ്യൂസിയത്തിൽ നിന്ന് മോഷണം പോയ ഒരു സ്വർണ്ണകിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി ദാസനും (മോഹൻലാൽ) വിജയനും (ശ്രീനിവാസൻ) അമേരിക്കയിലേക്ക് പോകുന്നതും അവിടെ വച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മുകേഷ്, മണിയൻപിള്ള രാജു, സോമൻ, പാർവ്വതി, നെടുമുടി വേണു എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "സ്വർഗ്ഗത്തിലോ"  എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, ജോജോ 4:49
2. "കണ്ണു കണ്ണിൽ"  എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ 3:05

ഇതും കൂടി കാണുകതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ അക്കരെയക്കരെയക്കരെ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:"https://ml.wikipedia.org/w/index.php?title=അക്കരെയക്കരെയക്കരെ&oldid=2928769" എന്ന താളിൽനിന്ന് ശേഖരിച്ചത്