സേതുബന്ധനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സേതുബന്ധനം. ആർ. സോമനാഥൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, സുകുമാരി, ജയഭാരതി, അടൂർ ഭാസി, ബേബി സുമതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3] ഡിസ്നിയുടെ ദ പേരൻറ് ട്രാപ്പ് (1961)[4] എന്ന ഇംഗ്ലീഷ് സിനിമയെ അവലംബമാക്കി നിർമ്മിക്കപ്പെട്ട കുഴന്തയും ദൈവവും എന്ന തമിഴ് ചിത്രത്തിൻറെ പുനർനിർമ്മാണമായിരുന്നു മലയാളത്തിലേത്. യഥാർത്ഥത്തിൽ ലോട്ടി ആൻ ലിസ (1949) എന്ന ജർമ്മൻ നോവലിന്റ ചലച്ചിത്രാവിഷ്കാരമായി 1953 ൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ "ട്വൈസ് അപ്പൺ എ ടൈം" എന്ന ചിത്രത്തിന്റെ റിമേക്കായിരുന്നു പേരൻറ് ട്രാപ്പ്. മലയാളത്തിനുമുമ്പ് ഈ ചിത്രം തെലുങ്കിൽ 'ലത മനസുലു' എന്ന പേരിൽ പുനർനിർമ്മിക്കപ്പെടുകയും വലിയ തോതിൽ ജനസമ്മതി നേടുകയും ചെയ്തിരുന്നു.

സേതുബന്ധനം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ സോമനാഥൻ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേംനസീർ
സുകുമാരി
ജയഭാരതി
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംജെ ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസൂര്യ പിക്ചേഴ്സ്
വിതരണംസൂര്യ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 19 ഏപ്രിൽ 1974 (1974-04-19)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേംനസീർ ഗോപിനാഥ്
ജയഭാരതി ലത
സുകുമാരി പാർവ്വതി
അടൂർ ഭാസി ഉണ്ണിത്താൻ
പ്രേമ സ്കൂൾ അദ്ധ്യാപിക
ബേബി സുമതി സരിത, കവിത (ഡബിൾ റോൾ)
ബഹദൂർ ശശി
മീന പാറുക്കുട്ടി
സാധന സുശീല
ആനന്ദവല്ലി ഗ്രേസി
മുതുകുളം രാഘവൻ പിള്ള വക്കീൽ
ടി.എസ്. മുത്തയ്യ മുതലാളി


പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കസ്തൂരി ഗന്ധികൾ (ഓം നമോ നാരായണായ) കെ ജെ യേശുദാസ്, പി. മാധുരി, അയിരൂർ സദാശിവൻ
2 മഞ്ഞക്കിളീ സ്വർ‌ണ്ണക്കിളീ ലതാ രാജു
3 മുൻകോപക്കാരീ കെ ജെ യേശുദാസ്
4 പല്ലവി പാടി നിൻ ഹൃദയം കെ ജെ യേശുദാസ്, പി. മാധുരി
5 പിടക്കോഴി കൂവുന്ന നൂറ്റാണ്ട് കെ ജെ യേശുദാസ്, Chorus
6 പിഞ്ചുഹൃദയം ദേവാലയം പി. മാധുരി, Chorus
7 പിഞ്ചുഹൃദയം ദേവാലയം ലതാ രാജു
  1. "സേതുബന്ധനം (1974)". www.malayalachalachithram.com. Retrieved 2014-10-15.
  2. "സേതുബന്ധനം (1974)". malayalasangeetham.info. Retrieved 2014-10-15.
  3. "സേതുബന്ധനം (1974)". spicyonion.com. Retrieved 2014-10-15.
  4. Randor Guy (2011-07-30). "കുഴന്തയും ദൈവമും 1965". The Hindu. Retrieved 2014-03-03.
  5. "സേതുബന്ധനം (1974)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 സെപ്റ്റംബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സേതുബന്ധനം (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019. {{cite web}}: |archive-date= requires |archive-url= (help)
  • സേതുബന്ധനം (1974) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
  • സേതുബന്ധനം (1974) വിഡിയോ യൂട്യൂബിൽ
"https://ml.wikipedia.org/w/index.php?title=സേതുബന്ധനം_(ചലച്ചിത്രം)&oldid=3671093" എന്ന താളിൽനിന്ന് ശേഖരിച്ചത്