സയനോര ഫിലിപ്പ്

ഇന്ത്യന്‍ ഗായിക

മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണിഗായികയാണ് സയനോര ഫിലിപ്പ്(ജനനം: മാർച്ച് 1, 1984). 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി[1].

സയനോര ഫിലിപ്പ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസയനോര
ജനനം (1984-03-01) മാർച്ച് 1, 1984  (40 വയസ്സ്)
കണ്ണൂർ
ഉത്ഭവംകണ്ണൂർ, കേരള
തൊഴിൽ(കൾ)ഗായിക, സംഗീതസംവിധായിക
ഉപകരണ(ങ്ങൾ)വോക്കൽ
വർഷങ്ങളായി സജീവം2004 - തുടരുന്നു
വെബ്സൈറ്റ്[http://sayanoraphilip.com

ആദ്യകാല ജീവിതം

തിരുത്തുക

1984 മാർച്ച് 1-ന് കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.

വ്യക്തിജീവിതം

തിരുത്തുക

ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്[2]. 2009 മേയ് 18-നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് സെന (Zena) എന്നു പേരായ ഒരു മകളുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സയനോര_ഫിലിപ്പ്&oldid=3304949" എന്ന താളിൽനിന്ന് ശേഖരിച്ചത്