ശുദ്ധധന്യാസി

കർണാടകസംഗീതത്തിലെ ജന്യരാഗം
(ശുദ്ധ ധന്യാസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ശുദ്ധ ധന്യാസി അഥവാ ഉദയരവിചന്ദ്രിക. ഇത് ഒരു ഔഡവ രാഗമാണ്.

ഘടന,ലക്ഷണംതിരുത്തുക

  • ആരോഹണം സ ഗ2 മ1 പ നി2 സ
  • അവരോഹണം സ നി2 പ മ1 ഗ2 സ

ഈ രാഗത്തിലെ സ്വരസ്ഥാനങ്ങൾ ഷഡ്ജം, സാധാരണ ഗാന്ധാരം, ശുദ്ധ മദ്ധ്യമം, പഞ്ചമം, കൈശികി നിഷാദം എന്നിവയാണ്. ഹനുമൻതോടി, നാടകപ്രിയ, നഠഭൈരവി എന്നീ മേളകർത്താരാഗങ്ങളിലെ ഋഷഭവും ധൈവതവും ഒഴിവാക്കിയാലും ശുദ്ധധന്യാസി ആയിരിക്കും.

കൃതികൾതിരുത്തുക

കൃതി കർത്താവ്
സുബ്രഹ്മണ്യേന രക്ഷിതോഹം മുത്തുസ്വാമി ദീക്ഷിതർ
ഹിമഗിരി തനയേ മുത്തയ്യാ ഭാഗവതർ
ഭാവമു ലോന അന്നമാചാര്യ

ചലച്ചിത്രഗാനങ്ങൾതിരുത്തുക

ഗാനം ചലച്ചിത്രം
രാപ്പാടി തൻ ഡെയ്‌സി
മെല്ലെ മെല്ലെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
എന്തിനു വേറൊരു സൂര്യോദയം മഴയെത്തും മുൻപേ
സ്വരരാഗ ഗംഗാ പ്രവാഹമേ സർഗ്ഗം
സൗപർണ്ണികാമൃതവീചികൾ പാടും കിഴക്കുണരും പക്ഷി
സാഗരങ്ങളെ പാടിയുണർത്തിയ പഞ്ചാഗ്നി
കേവലമർത്ത്യഭാഷ കേൾക്കാത്ത നഖക്ഷതങ്ങൾ
"https://ml.wikipedia.org/w/index.php?title=ശുദ്ധധന്യാസി&oldid=3484810" എന്ന താളിൽനിന്ന് ശേഖരിച്ചത്