എ ഫോർ ആപ്പിൾ

ബി മധുവും എസ് കുമാറും ചേർന്ന് സംവിധാനം ചെയ്ത 2019 ചിത്രം

2019-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് എ ഫോർ ആപ്പിൾ. മധു എസ്. കുമാർ എന്ന പേരിൽ അറിയപ്പെടുന്ന ബി. മധു, എസ്. കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമിച്ചത് സുദർശനൻ കാഞ്ഞിരം‌കുളം ആണ്.[1] സംഗീതസംവിധാനം ജെറി അമൽദേവും ഗാനരചന ശ്രീകുമാരൻ തമ്പിയും പശ്ചാത്തലസംഗീതം ബിജിബാലും നിർവഹിച്ചിരിക്കുന്നു. നെടുമുടി വേണു, ഷീല, സലീം കുമാർ, ദേവൻ,[2] സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3]

എ ഫോർ ആപ്പിൾ
മലയാളം സിനിമ റിലീസ് പോസ്റ്റർ
സംവിധാനംബി. മധു, എസ്. കുമാർ എന്നിവർ
നിർമ്മാണം
കഥപി.എഫ്. മാത്യൂസ്
തിരക്കഥ
  • രാജേഷ് ജയരാമൻ
അഭിനേതാക്കൾ
സംഗീതംജെറി അമ‌ൽദേവ്, ബിജിബാൽ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംവി.ടി. ശ്രീജിത്ത്
സ്റ്റുഡിയോസ്വർണ്ണാലയ സിനിമാസ്
വിതരണം
റിലീസിങ് തീയതി
  • 19 ജൂലൈ 2019 (2019-07-19)
രാജ്യംഇന്ത്യ
ഭാഷ
  • മലയാളം
ബജറ്റ് 2.5 കോടി
സമയദൈർഘ്യം140 മിനിട്ട്
ആകെ

കുട്ടിക്കാലത്ത് ഒളിച്ചോടിയ ഒരു അനാഥബാലൻ വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു. അവൾ സ്വന്തം ജീവിതലക്ഷ്യങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഭൂതകാലത്തിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്താനായി അവർ ഒന്നിക്കുന്നു.[1]

അഭിനേതാക്കൾ

തിരുത്തുക

സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ജെറി അമൽദേവാണ്. ബിജിബാൽ പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നു.[4] ശ്രീകുമാരൻ തമ്പിയാണ് ഗാനരചന. ശബ്ദമിശ്രണം കൃഷ്ണനുണ്ണി.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "എത്ര സുന്ദരം"  കെ.എസ്. ചിത്ര, അഭിജീത് ഭട്ടാചാര്യ 5:58
2. "തൊട്ടു തൊട്ടു വിടർന്നു"  ചിന്മയി, വിജയ് യേശുദാസ് 3:46
3. "ഉണരാം ഉയരാം"  ഡോ. രശ്മി മധു 3:46
ആകെ ദൈർഘ്യം:
13:30
  1. 1.0 1.1 Antony, Deepa (19 ജൂലൈ 2019). "A FOR APPLE MOVIE REVIEW". timesofindia.indiatimes.com. TNN. Retrieved 28 ഓഗസ്റ്റ് 2020.
  2. "A For Apple Malayalam Movie". nowrunning.com. nowrunning.com. Retrieved 28 ഓഗസ്റ്റ് 2020.
  3. "A For Apple". filmibeat.com. filmibeat.com. Retrieved 28 ഓഗസ്റ്റ് 2020.
  4. "ഷീലയുടെ പുതിയ ചിത്രം 'എ ഫോർ ആപ്പിളി'ലെ പുതിയ ഗാനം". TOI സമയം. Retrieved 28 ഓഗസ്റ്റ് 2020.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ_ഫോർ_ആപ്പിൾ&oldid=3426417" എന്ന താളിൽനിന്ന് ശേഖരിച്ചത്