ഒരു ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷൻ. സ്കോട്ടിഷ് എഞ്ചിനീയർ ആയ ജോൺ ലോഗി ബേർഡ് ആണ്‌ ടെലിവിഷൻ കണ്ടുപിടിച്ചത്.

ബ്രാൺ HF 1 ടെലിവിഷൻ , ജർമ്മനി, 1959

ഇന്ത്യയിൽ ആദ്യം ടെലിവിഷൻ സം‌പ്രേഷണം ചെയ്തുതുടങ്ങിയത് ദൂരദർശൻ ആണ്.

പ്രധാന ഭാഗങ്ങൾ

തിരുത്തുക

ഒരു ടെലിവിഷന്റെ പ്രധാനഭാഗങ്ങൾതാഴെ പറയുന്നു...

  • ട്യൂണർ
  • R.F ആംപ്ലിഫയർ
  • മിക്സർ
  • I.F ആംപ്ലിഫയർ
  • വീഡിയോ സെക്ഷൻ
  • ആഡിയോ സെക്ഷൻ
  • പിക്ചർ ട്യൂബ്
  • പവർ സപ്ലെ

ടി.വി യുടെ ആന്റിന സ്വീകരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളിൽ ധാരാളം ചാനലുകളുടെ സിഗ്നലുകൾ ഉണ്ടാകും. അതിൽ നിന്ന് ആവശ്യമായ ചാനലിനെ മാത്രം വേർതിരിച്ചെടുക്കാനാണ് ട്യൂണർ ഉപയോഗിക്കുന്നത്.

R.F ആംപ്ലിഫയർ

തിരുത്തുക

ആന്റിന സ്വീകരിച്ച വൈദ്യുതകാന്തിക തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ആ തരംഗങ്ങളിൽ നിന്നു ശബ്ദ-ചിത്ര വിവരങ്ങൾ ശരിയായി വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. അതിനു വേണ്ടി തരംഗങ്ങളെ സ്വീകരിച്ച ഉടനെ തന്നെ ആംപ്ലിഫൈ ചെയ്യേണ്ടതുണ്ട്. ഇതാണ് R.F (Radio Frequency)ആംപ്ലിഫയറിന്റെ ധർമ്മം.

ഉയർന്ന ആവ്യത്തിയിലുള്ള തരംഗങ്ങളായാണ് ടെലിവിഷൻ സംപ്രേഷണം നടത്തുന്നത്. ഓരോ ചാനലുകളും വ്യത്യസ്തമായ ആവ്യത്തിയുമാണ് സംപ്രേഷണത്തിനു ഉപയോഗിക്കുന്നത്. അതുകൊണ്ടു കാര്യക്ഷമമായി വൈദ്യുതകാന്തികതരംഗങ്ങളിൽ നിന്ന് വിവരം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി സ്വീകരിച്ച തരംഗങ്ങളുടെ ആവ്യത്തി കൂറച്ചതിനുശേഷമാണ് തരംഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇങ്ങനെ തരംഗങ്ങളുടെ ആവ്യത്തിയിൽ മാറ്റം വരുത്തുന്ന ജോലിയാണ് മിക്സർ ചെയ്യുന്നത്.

ആന്റിന സ്വീകരിച്ച തരംഗങ്ങളെയും ടെലിവിഷൻ സെറ്റിനകത്തുള്ള ഒരു ഓസിലേറ്റർ (Local Oscillator) നിർമ്മിക്കുന്ന തരംഗങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുകയാണ് (mixing) മിക്സർ ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന (പൂതിയ തരംഗത്തിന്റെ ആവ്യത്തി മറ്റു രണ്ടു തരംഗങ്ങളുടെയും വ്യത്യാസമായിരിക്കും)തരംഗത്തിനെ I.F (Intermediate Frequency) എന്നു പറയുന്നു. ഈ I.F തരംഗത്തിൽ നിന്നാണ് ശബ്ദ-ചിത്ര വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്.

I.F ആംപ്ലിഫയർ

തിരുത്തുക

മിക്സറിൽ നിന്നു കിട്ടുന്ന I.F തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ അവയിൽ നിന്നും വിവരങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. ഈ ധർമ്മം നിർവഹിക്കുകയാണ് I.F ആംപ്ലിഫയർ ചെയ്യുന്നത്.

വീഡിയോ സെക്ഷൻ

തിരുത്തുക

ഒരു മോണോക്രോം (ബ്ലാക്ക് & വൈറ്റ്) ടെലിവിഷൻ സിഗ്നലിൽ ബ്രൈറ്റ്നസ് , ഹൊറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ സിങ്ക് തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെ വേർതിരിച്ചെടുക്കുക, ആംപ്ലിഫൈ ചെയ്യുക അതിനുശേഷം ദൃശ്യവത്കരിക്കാനായി പിക്ചർ ട്യൂബിൽ കൊടുക്കുക എന്നിവയാണ് വീഡിയോ സെക്ഷൻ ചെയ്യുന്നത്.

ചിത്ര വിവരങ്ങളെ ആംപ്ലിറ്റ്യൂഡ് മോഡൂലേഷൻ ചെയ്തിരിക്കുന്നതുകൊണ്ട് അവയെ ഡീമോഡൂലേറ്റു ചെയ്യുന്നതിനായി ഡയോഡ് ഡിറ്റക്ടർ ഉപയോഗിക്കാവുന്നതാണ്. ഡയോഡൂ ഡിറ്റക്ടറിൽ നിന്നു കിട്ടുന്ന ചിത്ര വിവരങ്ങൾ തീവ്രത കുറഞ്ഞവയായതുകൊണ്ട് അവയെ ആദ്യം ആംപ്ലിഫൈ ചെയ്യുന്നു, അതിനുശേഷം പിക്ചർട്യൂബിൽ നല്കി ദൃശ്യവത്കരിപ്പിക്കുന്നു.

ഹോറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ സിങ്ക് എന്നീ സിഗ്നലുകളുടെ സഹായത്തോടെയാണ് ചിത്രത്തിനെ യഥാസ്ഥാനത്തിൽ പിക്ചർട്യൂബിൽ കാണിക്കുന്നത്.

ഓഡിയോ സെക്ഷൻ

തിരുത്തുക

ശബ്ദ വിവരങ്ങളെ ഫ്രീക്വൻസി മോഡുലേഷൻ ചെയ്താണ് സംപ്രക്ഷണം ചെയ്തിരിക്കുന്നത്. അതിനാൽ അവയെ വേർതിരിച്ചെടുക്കുന്നതിനായി ഫ്രീക്വൻസി ഡീമോഡുലേഷൻ എന്ന പ്രക്രിയ ചെയ്തതിനുശേഷം, ആംപ്ലിഫൈ ചെയ്ത് ലൗഡ് സ്പീക്കറിൽ കൊടുക്കുന്നു. അങ്ങനെ ശബ്ദം പുനർ നിർമ്മിക്കുന്നു

പിക്ചർ ട്യൂബ്

തിരുത്തുക

വീഡിയോ സെക്ഷനിൽ നിന്നു വരുന്ന ബ്രൈറ്റ്നസ് വിവരങ്ങളെ ദൃശ്യവത്കരിക്കാനാണ് പിക്ചർ ട്യൂബ് ഉപയോഗിക്കുന്നത്. പിക്ചർ ട്യൂബിന്റെ പ്രധാനഭാഗങ്ങൾ ഇലക്ട്രോൺ ഗൺ, ഫോക്കസിങ് ആനോഡ്, ഫോസ്ഫറസ് സ്ക്രീൻ എന്നിവയാണ്. വീഡിയോ സെക്ഷനിൽ നിന്നും വരുന്ന ബ്രൈറ്റ്നസ് സിഗ്നലിനെ പിക്ചർ ട്യൂബിന്റെ ഇലക്ട്രോൺ ഗണ്ണിൽ നല്കുകയും അങ്ങനെ ദൃശ്യം പൂനർ നിർമ്മിക്കപ്പെടുന്നു.

പവർ സപ്ലൈ

തിരുത്തുക

ടി.വി ക്കു നേർധാരാവൈദ്യുതിയാണ് ആവശ്യം. അതുകൊണ്ട് മെയിൻ സപ്ലൈയിൽ നിന്നും വരുന്ന പ്രത്യാവർത്തിധാര വൈദ്യൂതിയെ സ്റ്റെപ്പ്ഡൌൺ ചെയ്ത്, റെക്ടിഫൈ ചെയ്തു നേർധാരാവൈദ്യുതിയാക്കി മാറ്റുന്നു. ഇതിനെ പിക്ചർ ട്യൂബ് ഒഴികെ ​എല്ലാഭാഗത്തും നൽകുന്നു. പിക്ചർ ട്യുബ് ഒരു കാഥോഡ് റേ ട്യൂബ് (CRT) ആയതുകൊണ്ട് അതിന്റെ പ്രവർത്തനത്തിനു സാധാരണയായി വളരെ ഉയർന്ന നേർധാരാവൈദ്യുതി വോൾട്ടേജ് ആവശ്യമാണ്. സാധാരണ ഒരു മോണോക്രോം പിക്ചർ ട്യൂബിനു 15kV വോൾട്ടേജ് വേണ്ടിവരും.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഫലകം:Lists of TV programs by country ഫലകം:Home appliances

മറ്റ് വെബ് സൈറ്റുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടെലിവിഷൻ&oldid=4020756" എന്ന താളിൽനിന്ന് ശേഖരിച്ചത്