ബിലഹരി
കർണാടകസംഗീതത്തിലെ ജന്യരാഗം
കർണ്ണാടക സംഗീതത്തിലെ 29-ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമായ ഒരു രാഗമാണ് ബിലഹരി (Bilahari). ആരോഹണം മോഹനരാഗത്തിന്റെ പോലെയും അവരോഹണം ശങ്കരാഭരണത്തിന്റെ പോലെയുമാണ്. ഇത് പെന്ററ്റോണിക് സ്കെയിലിൽ മോഹനരാഗത്തിന്റെയും, സമ്പൂർണ്ണ രാഗസ്കെയിലിൽ ശങ്കരഭരണ രാഗത്തിന്റെയും സംയോജനമാണ്. [1]ഇത് ഒരു പ്രഭാതരാഗമാണ് [2].
- ആരോഹണം: സ-രി2-ഗ3-പ-ധ2-സ
- അവരോഹണം: സ-നി3-ധ2-പ-മ1-ഗ3-രി2-സ

ആരോഹണത്തിൽ മോഹനരാഗത്തിന്റെ പോലെ

അവരോഹണത്തിൽ ശങ്കരാഭരണം പോലെ