സീറോ ബാബു
മലയാള നാടക, സിനിമാ പിന്നണി ഗായകനാണ് സീറോ ബാബു എന്നറിയപ്പെട്ടിരുന്ന കെ.ജെ. മുഹമ്മദ് ബാബു. 80 വയസായിരുന്നു. കുടുംബിനി എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പാടി. അഭയദേവാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. സുബൈദ, അവൾ, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടി. വിസ എന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദത്തിൽ പുറത്തിറങ്ങി.പോർട്ടർ കുഞ്ഞാലിയിൽ ശ്രീമൂലനഗരം വിജയന്റെ വരികൾക്കു ബാബുരാജ് സംഗീതം പകർന്ന ഗാനം, വണ്ടിക്കാരൻ ബീരാൻകാക്ക, ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോൻ പാടത്തു കൊയ്ത്തിനു വന്നപ്പോ, എന്നിവയും പ്രശസ്ത ഗാനങ്ങളാണ്.
സത്യൻ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസിലിന്റെ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
അഞ്ചു സുന്ദരികൾ, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ദിഖ്‌ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകൻ, രണ്ടാം ഭാവത്തിലെ ഗസൽഗായകൻ. വിദേശത്തടക്കം നിരവധി വേദികളിൽ എല്ലാത്തരം ഗാനങ്ങളും പാടി.
പേരിനു കാരണം
തിരുത്തുകപിജെ ആന്റണിയുടെ 'ദൈവവും മനുഷ്യനും' എന്ന നാടകത്തിലെ ഗാനം 'ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ 'എന്ന ഗാനമാണ് കെജെ ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്.
അംഗീകാരങ്ങൾ
തിരുത്തുക2005ൽ കേരള സംഗീത നാടക അക്കാഡമിയുടെ അവാർഡ് ലഭിച്ചു.