കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ബേഗഡ.ഇതൊരു വക്രരാഗമാണ്.

ഘടന,ലക്ഷണം തിരുത്തുക

  • ആരോഹണം സ ഗ3 രി2 ഗ3 മ1 പ ധ2 നി2 ധ2 പ സ
  • അവരോഹണം സ നി3 ധ2 പ മ1 ഗ3 രി2 സ

ഈ രാഗം ഹാസ്യം, ശൃംഗാരം, അത്ഭുതം എന്നീ രസങ്ങൾ പ്രദാനംചെയ്യുന്നു. ഈ രാഗത്തെ വ്യത്യസ്തമാക്കുന്നത് മദ്ധ്യമം, നിഷാദം എന്നീ സ്വരസ്ഥാനങ്ങളാണ്. രണ്ട് പ്രധാനസവിശേഷതകളാണ് ഈ രാഗത്തിനുള്ളത്.ഒന്ന്,ആരോഹണത്തിലോ അവരോഹണത്തിലോ കാണുന്ന ഉഭയവക്രസഞ്ചാരം.രണ്ട്, നിഷാദസ്വരം കാകളിയോ കൈശികിയോ ആവാം. രി-നി-ധ-പ എന്ന സഞ്ചാരത്തിലെ നിഷാദത്തിന്റെ പ്രയോഗം രാഗത്തിനു ആനന്ദം എന്ന ഭാവം കൈവരുത്തുന്നു.

കൃതികൾ തിരുത്തുക

കൃതി കർത്താവ്
നാദോപാസന ത്യാഗരാജസ്വാമികൾ
ദയാനിധേ(വർണ്ണം) ശ്യാമശാസ്ത്രികൾ
ത്യാഗരാജായ നമസ്തേ മുത്തുസ്വാമിദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ തിരുത്തുക

ഗാനം ചലച്ചിത്രം
അമ്പലപ്പറമ്പിലെ ആരാമത്തിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
ഇന്നലെ നീയോരു സുന്ദര സ്ത്രീ
കലയുടെ ദേവീ ഉദയം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബേഗഡ&oldid=3639303" എന്ന താളിൽനിന്ന് ശേഖരിച്ചത്