ഗസൽ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഷഹബാസ് അമൻ, (ജനനം 1969 ഡിസംബർ 27). ആഷിയാന-ന്യൂജനറേഷൻ മലബാറി സോങ്സ്, സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്, നീയും നിലാവും, ജൂൺ മഴയിൽ, സഹയാത്രികേ..., അലകൾക്ക് തുടങ്ങിയവയാണ് ഷഹ്ബാസിന്റേതായി പുറത്തിറങ്ങിയ മലയാള അൽബങ്ങൾ. പകൽ‌നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ്, ഒരുവൻ, ചാന്തുപൊട്ട്,അന്നയും റസൂലും മായാനദി തുടങ്ങിയ സിനിമകളിൽ പാടുകയും പരദേശി, പകൽ നക്ഷത്രങ്ങൾ, ഇന്ത്യൻ റുപ്പി സ്പിരിറ്റ് എന്നീ സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

Shahabaz Aman
ഷഹബാസ് അമൻ
2019 ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംറഫീക്ക്[1]
ജനനം (1969-12-27) 27 ഡിസംബർ 1969  (54 വയസ്സ്)
മലപ്പുറം, ഇന്ത്യ
വിഭാഗങ്ങൾഗസൽ, Film scores, Soundtracks
തൊഴിൽ(കൾ)Singer, Music Composer, Lyricist
വർഷങ്ങളായി സജീവം1997–present
ലേബലുകൾShahabaz Music
വെബ്സൈറ്റ്shahabazaman.com
ഷഹബാസ് അമൻ

ജീവിതരേഖ

തിരുത്തുക
ഷഹബാസ് അമൻ കൊല്ലത്തെ ഗസൽ സംഗീത നിശയിൽ, 12 ഫെബ്രുവരി 2015

മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറായിരുന്ന മരയ്ക്കാറുടെയും കുഞ്ഞിപ്പാത്തുവിന്റെയും അഞ്ചു മക്കളിൽ മൂന്നാമനായി സംഗീതത്തിൽ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിലാണ് ഷഹബാസിന്റെ ജനനം. റഫീക്ക് എന്നായിരുന്നു ആദ്യകാല നാമം. ശാസ്ത്രീയമായോ, അക്കാദമിക് ആയോ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഷഹബാസ് വിവാഹിതനാണ്. ഭാര്യ അനാമിക അധ്യാപികയാണ്. മകൻ അലൻ റൂമി.

വിദ്യാഭ്യാസം

തിരുത്തുക

മലപ്പുറം എയുപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.അറബി കോളേജിലും പഠിച്ചു.സ്വകാര്യ രജിസ്ട്രേഷൻ വഴിയാണ് എസ്എസ്എൽസി പൂർത്തിയാക്കിയത്.

ഗസലുകളിൽ

തിരുത്തുക

അടുത്ത കാലത്തായി ഗസലുകളിൽ ശ്രദ്ധേയ സാനിധ്യമാണ് ഷഹബാസ് അമൻ.സൂഫി സംഗീതം കേരളത്തിൽ പ്രചരിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തിന്നുണ്ട്. പി ഭാസ്കരൻ ,ബാബുരാജ് ,പി ടി അബ്ദുറഹ്മാൻ എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കി വ്യത്യസ്തമായ സംഗീത അനുഭവം സൃഷ്ടിച്ചു.സച്ചിദാനന്ദന്റെ വരികളിൽ 'മകരക്കുളിർ മഞ്ഞിൽ...', മാധവിക്കുട്ടിയുടെ 'അലയൊതുങ്ങിയ കടൽക്കരയിൽ....' റഫീക്ക് അഹമ്മദിൻറെ 'മഴ കൊണ്ടുമാത്രം' ഈ ഗാനങ്ങളും ഷഹബാസ് ആണ് പാടിയത്.[3]

ചലചിത്ര ഗാനങ്ങൾ

തിരുത്തുക
  1. ചാന്തുപൊട്ട്
  2. സ്പിരിറ്റ്
  3. ഇന്ത്യൻ റുപ്പി
  4. വിശുദ്ധൻ
  5. പത്തേമാരി
  6. അന്നയും റസൂലും 
  7. പകൽ നക്ഷത്രങ്ങൾ 
  8. ഷട്ടർ
  9. ബാല്യകാലസഖി  
  10. മായനദി 
  11. ബാവൂട്ടിയുടെ നാമത്തിൽ 
  12. റോസ് ഗിറ്റാറിനാൽ 
  13. സ്പിരിറ്റ്

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2017)[4]
  • മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2020)
  1. "Shahabas Aman in On Record 3th April 2013 Part 1ഷഹബാസ് അമൻ" (in ഇംഗ്ലീഷ്). youtube.com.
  2. "Kochi Music Foundation and other platforms provide new avenues that hope to unite singers, enthusiasts | Kochi News - Times of India". The Times of India.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-10-16.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-08.
"https://ml.wikipedia.org/w/index.php?title=ഷഹബാസ്_അമൻ&oldid=3808793" എന്ന താളിൽനിന്ന് ശേഖരിച്ചത്