പ്രധാന മെനു തുറക്കുക
വൈക്കം മണി

മലയാള നാടക, ചലച്ചിത്രനടനും ഗായകനുമായിരുന്നു വൈക്കം മണി. വൈക്കം സ്വദേശിയാണ് മണി. മണിഭാഗവതർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.യഥാർത്ഥ നാമം ശങ്കര നാരായണ കുറുപ്പ് എന്നാണ്.

മലയാള സിനിമയിലെ ആദ്യത്തെ "മെഗാ ഹിറ്റ്" എന്നു വിശേഷിപ്പിക്കാവുന്ന നല്ല തങ്ക എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും ഗാനം ആലപിക്കുകയും ചെയ്തു.1950ൽ ആണ് നല്ല തങ്ക റിലീസ് ചെയ്തത്. മമ്മൂട്ടി നായകനായ തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ജവഹർ ബാലഭവനിൽ ഇദ്ദേഹം കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു...പ്രശസ്ത നടനും പദ്മഭൂഷൺ പുരസ്‌കാര ജേതാവുമായ മോഹൻലാൽ വൈക്കം മണിയുടെ കീഴിൽ ജവഹർ ബാലഭവനിൽ അഭിനയം പഠിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ പലഗുരുക്കന്മാരിൽനിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഞാറയ്ക്കൽ സന്മാർഗപോഷിണി നാടകസഭയുടെ നാടകങ്ങളിലും മണി അഭിനയിച്ചു.കലാനിലയം സ്ഥിരം നാടകവേദിയുടെ കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി തുടങ്ങി ധാരാളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് 

കൃഷ്ണപിടാരൻ, കൃഷ്ണാർജ്ജുനവിജയം തുടങ്ങിയ തമിഴ് സിനിമകളിലും ചില തമിഴ് നാടകങ്ങളിലും അഭിനയിച്ചു. ഭാര്യ:പദ്മാവതിയമ്മ, മക്കൾ:ഹരികുമാർ, വിജയകുമാർ, രാജേശ്വരി.

അന്തരിച്ച തെലുങ്ക് സംവിധായകൻ രാജ് ആദിത്യ വൈക്കം മണിയുടെ കൊച്ചു മകൻ ആണ്. വൈക്കം മണിയുടെ മറ്റു കൊച്ചുമക്കൾ ഗൗരീപ്രസാദ്‌, മീര,പൂർണിമ, കവിത എന്നിവരാണ്..

പ്രശസ്ത മലയാള സിനിമാ സംവിധായകൻ ആയ പദ്മരാജൻ വൈക്കം മണിയുടെ ബന്ധുവാണ്


വൈക്കം മണി അഭിനയിച്ചിട്ടുള്ള സിനിമകൾ

1. നല്ല തങ്ക 2. ശശിധരൻ 3. സ്വപ്നങ്ങൾ 4. ദേവി കന്യാകുമാരി 5. ചോറ്റാനിക്കര അമ്മ 6. ഉദ്യാനലക്ഷ്മി 7. മായാവി 8. പ്രിയതമ 9. ഇന്ദുലേഖ 10. കറുത്ത രാത്രികൾ 11. ലേഡി ഡോക്ടർ 12. അദ്ധ്യാപിക 13. സ്ത്രീ 14.കാട്ടുമല്ലിക 15. പൊന്മുടി 16. ചാണക്യൻ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വൈക്കം_മണി&oldid=3205220" എന്ന താളിൽനിന്ന് ശേഖരിച്ചത്