വിജയ് യേശുദാസ്

ഇന്ത്യൻ ചലച്ചിത്രപിന്നണിഗായകന്‍

ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

വിജയ് യേശുദാസ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംവിജയ് യേശുദാസ്
തൊഴിൽ(കൾ)Playback singer
വർഷങ്ങളായി സജീവം2001-present

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].

സ്വകാര്യജീവിതം തിരുത്തുക

മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2] ദർശനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മകൾ അമേയ 2013ൽ നാലാം വയസ്സിൽ 'സാന്ധ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. വി. ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു സംഗീതസംവിധായകൻ. ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ചലച്ചിത്രമായിരുന്നു ഇത്.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "'I am in a trance'". The Hindu. 2008-11-04. മൂലതാളിൽ നിന്നും 2009-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-14.
  2. "Vijay Yesudas gets hitched". Oneindia. 2007-01-23. ശേഖരിച്ചത് 2009-03-14.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Sathyan Memaorial Awards announced". malayalamcinema.com. മൂലതാളിൽ നിന്നും 2009-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-23.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-22.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=3960387" എന്ന താളിൽനിന്ന് ശേഖരിച്ചത്