കെ. രാഘവൻ
മലയാളചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു കെ.രാഘവൻ (ഡിസംബർ 2 1913 - ഒക്ടോബർ 19 2013). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഫുട്ബോൾ കളിക്കാരനും ഗായകനും സംഗീതാദ്ധ്യാപകനും കൂടിയായിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും അത് പ്രദർശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നാടൻ സംഗീതത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.പൊൻകുന്നം വർക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ് രാഘവന്റെ സംഗീതസംവിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീ നൽകി ആദരിച്ചു.[1][2]
കെ. രാഘവൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 2 ഡിസംബർ 1913 |
മരണം | 19 ഒക്ടോബർ 2013 തലശ്ശേരി, കേരളം, ഇന്ത്യ | (പ്രായം 99)
വിഭാഗങ്ങൾ | ഇന്ത്യൻ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട് |
തൊഴിൽ(കൾ) | സംഗീതജ്ഞൻ, സംഗീതസംവിധായകൻ |
ഉപകരണ(ങ്ങൾ) | തബല, കീബോർഡ്, തംബുരു, ഗായകൻ |
ലേബലുകൾ | എച്ച്.എം.വി. ഇന്ത്യ, |
പ്രശസ്തമായ ഒരു പാട്ട്
തിരുത്തുക"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ് ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് തിക്കോടിയനായിരുന്നു. ഈ ഗാനം പിന്നീട് പി.എൻ. മേനോന്റെ കടമ്പ എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്[3].
ജീവിതരേഖ
തിരുത്തുക1913 ഡിസംബർ 2-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് കർണാടക സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ മകനായി ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു.[4] നാട്ടിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന പി.എസ്. നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു[4]. സംഗീതപഠനത്തിനു ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
100-ആം പിറന്നാൾ ആഘോഷിയ്ക്കാനുള്ള തയ്യാറെടുപ്പിലിരിയ്ക്കേ 2013 ഒക്ടോബർ 19 ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു[5]. മൃതദേഹം തലശ്ശേരി നഗരസഭാ ശ്മശാനത്തിൽ വച്ച് സംസ്കരിച്ചു. ചലച്ചിത്രരംഗത്തുനിന്ന് ആരും അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാഞ്ഞത് വിവാദമുണ്ടാക്കി.
പ്രശസ്തമായ ഗാനങ്ങൾ
തിരുത്തുകചില ചലച്ചിത്രഗാനങ്ങൾ
തിരുത്തുക- കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും, കുയിലിനെ തേടി (നീലക്കുയിൽ)
- പണ്ടു പണ്ടു പണ്ടു നിന്നെ, നാഴിയുരിപ്പാലുകൊണ്ട്, പൂമുറ്റത്തൊരു മുല്ല (രാരിച്ചൻ എന്ന പൗരൻ)
- തുമ്പീ തുമ്പീ വാ വാ (കൂടപ്പിറപ്പ്)
- കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം, വെളുത്ത പെണ്ണേ (നായരു പിടിച്ച പുലിവാൽ)
- അന്നു നിന്നെ കണ്ടതിൽ പിന്നെ (ഉണ്ണിയാർച്ച)
- ഉണരുണരൂ ഉണ്ണിപ്പൂവേ, കൊന്നപ്പൂവേ, മധുരപ്പതിനേഴുകാരി (അമ്മയെ കാണാൻ)
- ആകാശത്തിലെ കുരുവികൾ, കിളിവാതിലിൽ മുട്ടിവിളിച്ചത് (റെബേക്ക)
- പതിവായി പൗർണ്ണമി തോറും, ഭാരതമെന്നാൽ പാരിൻ നടുവിൽ, കിഴക്കുദിക്കിലെ ചെന്തെങ്ങിൽ (ആദ്യകിരണങ്ങൾ)
- കാനനച്ഛായയിൽ ആടു മേയ്ക്കാൻ, വെള്ളിനക്ഷത്രമേ നിന്നെ നോക്കി (രമണൻ)
- സഖാക്കളേ മുന്നോട്ട് (പുന്നപ്ര വയലാർ)
- മാനത്തെ കായലിൽ, കരിമുകിൽ കാട്ടിലെ (കള്ളിച്ചെല്ലമ്മ)
- അമ്പലപ്പുഴ വേല കണ്ടു, ഉത്രട്ടാതിയിൽ (കാക്കത്തമ്പുരാട്ടി)
- തിരുവേഗപ്പുറയുള്ള, പൂർണ്ണേന്ദുമുഖിയോട് (കുരുക്ഷേത്രം)
- നാളികേരത്തിന്റെ നാട്ടിൽ, പാർവണേന്ദുവിൻ (തുറക്കാത്ത വാതിൽ)
- ഏകാന്തപഥികൻ ഞാൻ, വീണക്കമ്പി തകർന്നാലെന്തേ, ആറ്റിനക്കരെയക്കരെ (ഉമ്മാച്ചു)
- ശ്രീ മഹാദേവൻ തന്റെ (നിർമ്മാല്യം)
- ഹൃദയത്തിൻ രോമാഞ്ചം (ഉത്തരായനം)
- നിലാവിന്റെ പൂങ്കാവിൽ (ശ്രീകൃഷ്ണപ്പരുന്ത്)
- താമരപ്പൂങ്കാവനത്തിൽ (ബാല്യകാലസഖി)
- ഏതു നാട്ടിലാണോ ?,കഥ എന്നു നടന്നതാണോ? (പല്ലാങ്കുഴി )
നാടകഗാനങ്ങൾ
തിരുത്തുക- പാമ്പുകൾക്ക് മാളമുണ്ട്, തലയ്ക്കുമീതെ ശൂന്യാകാശം (അശ്വമേധം)
കുടുംബം
തിരുത്തുകഭാര്യ പരേതയായ യശോദ. വീണാധരി, മുരളീധരൻ, കനകാംബരൻ, ചിത്രാംബരി, വാഗീശ്വരി എന്നിവർ മക്കൾ.
സംഗീത സംവിധാനം
തിരുത്തുക- നീലക്കുയിൽ (1954)
- രാരിച്ചൻ എന്ന പൗരൻ(1956)
- നായരു പിടിച്ച പുലിവാല് (1958)
- അമ്മയെ കാണാൻ (1963)
- രമണൻ (1967)
- കൊടുങ്ങല്ലൂരമ്മ (1968)
- കള്ളിച്ചെല്ലമ്മ (1969)
- നിർമ്മാല്യം (1972)
- മാമാങ്കം (1979)
- കടത്തനാടൻ അമ്പാടി (1990)
- ബാല്യകാലസഖി (2014)
- തേൻതുള്ളി (1979)[6]
- പതിനാലാം രാവ് (1978) [7]
- പല്ലാങ്കുഴി (1983)
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ - 2010
- ജെ.സി. ഡാനിയേൽ പുരസ്കാരം - 1997
- മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (1973, 1977 എന്നീ വർഷങ്ങളിൽ)
- സ്വരലയ യേശുദാസ് അവാർഡ് - 2007
- എം.ജി. രാധാകൃഷ്ണൻ പുരസ്കാരം [5]
- കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്
- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്
- കേരളസംസ്ഥാന നാടക അവാർഡ് ( 1986) കെ.പി.എ.സി.യുടെ പാഞ്ചാലി എന്ന നാടകത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതിനു്)
- ഖത്തർ ഐ.സി.ആർ.സിയുടെ കെ. ബാബുരാജ് അവാർഡ്
- കമുകറ അവാർഡ്
- സിനി മ്യുസീഷ്യൻ അവാർഡ് [4]
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "മാതൃഭൂമി ഓൺലൈൻ". Archived from the original on 2010-01-28. Retrieved 2010-01-25.
- ↑ ഭാരതസർക്കാർ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ
- ↑ "മനോരമ ഓൺലൈൻ". Archived from the original on 2009-11-07. Retrieved 2009-11-04.
- ↑ 4.0 4.1 4.2 "രാഘവരാഗം അനശ്വരമായി". മാതൃഭൂമി. 2013 ഒക്ടോബർ 20. Archived from the original on 2013-10-22. Retrieved 2013 ഒക്ടോബർ 20.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 5.0 5.1 "സംഗീതസംവിധായകൻ രാഘവൻ മാസ്റ്റർ അന്തരിച്ചു". മാതൃഭൂമി. 2013 ഒക്ടോബർ 19. Archived from the original on 2013-10-22. Retrieved 2013 ഒക്ടോബർ 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "തേൻതുള്ളി".
- ↑ "പതിനാലാം രാവ്".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രാഘവൻ മാഷ് സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ
- രാഘവൻ മാഷ് സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ രാഗ വെബ്സൈറ്റിൽ
- കെ.രാഘവൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ യൂ ട്യൂബിൽ