മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് എസ്. എൽ. പുരം സദാനന്ദൻ (ഏപ്രിൽ 15, 1926 - സെപ്റ്റംബർ 16, 2005[1]). മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്.[2]

എസ്.എൽ. പുരം സദാനന്ദൻ
Slpuram-sadanandan.jpg
എസ്.എൽ. പുരം സദാനന്ദൻ
ജനനം(1926-04-15)ഏപ്രിൽ 15, 1926
സേതുലക്ഷ്മി പുരം (എസ്. എൽ. പുരം), ആലപ്പുഴ
മരണം2005 സെപ്റ്റംബർ 16
ദേശീയതഭാരതീയൻ
തൊഴിൽനാടക രചയിതാവ്, തിരക്കഥാകൃത്ത്

ജീവിതരേഖതിരുത്തുക

ആലപ്പുഴ ജില്ലയിലെ എസ്.എൽ പുരത്താണ് ജനനം. എസ്.എൽ. പുരം എന്ന പേരിലാണ് ഇദ്ദേഹം നാടകരംഗത്ത് അറിയപ്പെടുന്നത്. 13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് ആർ. സുഗതനെന്ന തൊഴിലാളിനേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ നാടകരചനാരംഗത്തേക്ക് കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു.[3]

ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം പുന്നപ്ര-വയലാർ ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുമൊത്ത് പ്രവർത്തിക്കുകയും ചെയ്തു.[4] മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു.[2]

കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് 2005 സെപ്റ്റംബർ 16-ന് രാത്രി 9.30നു് അന്തരിച്ചു[5]

നാടകംതിരുത്തുക

നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു.

ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. കല്പനാ തിയേറ്റേഴ്സിന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ഒരാൾ കൂടി കള്ളനായി, വിലകുറഞ്ഞ മനുഷ്യൻ, യാഗശാല എന്നിവയായിരുന്നു കല്പനാ തിയേറ്റേഴ്സിന്റെനാടകങ്ങൾ. പിന്നീട് സുര്യസോമ തിയേറ്റേഴ്സ് സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്തെ ഏറെ ജനപ്രിയ നാടകങ്ങളിലൊന്നായ കാട്ടുകുതിരഅരങ്ങിലെത്തിച്ചു. എന്നും പറക്കുന്ന പക്ഷി, ആയിരം ചിറകുള്ള മോഹം എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി.[4] കാക്കപ്പൊന്ന് എന്ന നാടകത്തിന് 1963-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[6][7].

ചലച്ചിത്രംതിരുത്തുക

മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എൽ. പുരം സജീവമായിരുന്നു.1967-ൽ അഗ്നിപുത്രിയുടെ രചനയിലൂടെ മലയാളസിനിമയ്ക്ക് ആദ്യമായി നല്ല തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.[2] 1965-ൽ ചെമ്മീനുവേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. നെല്ല്, യവനിക, ഒരു പെണ്ണിന്റെ കഥ, അഴിയാത്ത ബന്ധങ്ങൾ, എന്റെ കാണാക്കുയിൽ', കുഞ്ഞാറ്റക്കിളികൾ തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.[8]

പ്രധാന നാടകങ്ങൾതിരുത്തുക

 • ഒരാൾ കൂടി കള്ളനായി
 • വില കുറഞ്ഞ മനുഷ്യർ
 • യാഗശാല
 • കാക്കപൊന്ന്
 • അഗ്നിപുത്രി
 • കല്ലു കൊണ്ടൊരു പെണ്ണ്
 • കാട്ടുകുതിര

പുരസ്കാരംതിരുത്തുക

 • തിരക്കഥയ്ക്കുള്ള ആദ്യ ദേശീയപുരസ്കാരം (1967)
 • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1963)

എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരംതിരുത്തുക

ഇദ്ദേഹം മലയാളനാടകത്തിന് നല്കിയ സംഭാവനകളെ മാനിച്ച് 2007 മുതൽ എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം നല്കാനാരംഭിച്ചു. മലയാളനാടകരംഗത്ത് നല്കിയ സമഗ്രസംഭാവനകളെ മാനിച്ച് നാടകപ്രതിഭകളെ ആദരിക്കാനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

അവലംബംതിരുത്തുക

 1. http://sify.com/news_info/malayalam/keraleeyam/fullstory.php?id=13942292
 2. 2.0 2.1 2.2 http://thatsmalayalam.oneindia.in/news/2005/09/17/kerala-slpuram.html
 3. http://www.malayalam.webdunia.com/entertainment/artculture/dancedrama/0709/17/1070917086_1.htm
 4. 4.0 4.1 http://www.hindu.com/2005/09/18/stories/2005091808460500.htm
 5. സ്വന്തം മണ്ണിന്റെ ചെത്തവും ചൂരും - ജി. ബാബുരാജ് (ജനപഥം ഒക്ടോബർ 2005) http://www.old.kerala.gov.in/janoct05/janoct.htm
 6. http://www.mathrubhumi.com/books/awards.php?award=14
 7. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
 8. http://www.imdb.com/name/nm0755421/
"https://ml.wikipedia.org/w/index.php?title=എസ്.എൽ._പുരം_സദാനന്ദൻ&oldid=3246097" എന്ന താളിൽനിന്ന് ശേഖരിച്ചത്