കർണ്ണാടക സംഗീതജ്ഞനും ചലച്ചിത്രപിന്നണിഗായകനുമാണ് മണ്ണൂർ എം. പി. രാജകുമാരനുണ്ണി (ജനനം: 1940). വൈണികയും സംഗീതജ്ഞയുമായ മാതാവ് ചിന്നമ്മു നേത്യാരിൽ നിന്നാണ് സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ അഭ്യസിച്ചത്.വെള്ളിനേഴി സുബ്രഹ്മണ്യഭാഗവതരിൽ നിന്നു തുടർന്നു ശാസ്ത്രീയ സംഗീതം അഭ്യസിച്ച അദ്ദേഹം വീണവാദനത്തിലും പരിശീലനം നേടി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യരിലൊരാളായിരുന്നു മണ്ണൂർ.[1]

പിന്നണിഗാനരംഗത്ത്

തിരുത്തുക

1976 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിനുവേണ്ടിയാണ് രാജകുമാരനുണ്ണി ആദ്യമായി ഗാനം ആലപിച്ചത്.രാധികാ ..കൃഷ്ണാ ..രാധികാ എന്നു തുടങ്ങുന്ന അഷ്ടപദിഗാനം ഏറെ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. ജി. ദേവരാജൻ മാസ്റ്ററായിരുന്നു സംഗീതം.

പുരസ്ക്കാരങ്ങൾ

തിരുത്തുക
  • മികച്ച അദ്ധ്യാപകനുള്ള ദേശീയപുരസ്ക്കാരം
  • കാഞ്ചികാമകോടി പീഠം ആസ്ഥാനവിദ്വാൻ പട്ടം
  • കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള ടാഗോർ പുരസ്ക്കാരം (2012)

പുറംകണ്ണികൾ

തിരുത്തുക
  1. മലയാളം വാരിക 2016 ഓഗസ്റ്റ് 22 പേജ് 73
"https://ml.wikipedia.org/w/index.php?title=മണ്ണൂർ_രാജകുമാരനുണ്ണി&oldid=3527768" എന്ന താളിൽനിന്ന് ശേഖരിച്ചത്